Headlines

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ, നടന്നത് അരുംകൊല

  ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.     കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത്…

Read More

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി

  തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.    

Read More

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തൂപ്പുഴയില്‍ പതിനേഴു വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകളാണ്. അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു താമസം. അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. രാവിലെ കടയില്‍ പോയി മടങ്ങിവന്ന തങ്കപ്പന്‍ വീടിന് പുറത്തുനിന്നു വിളിച്ചിട്ടും ദിവ്യ കതകു തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും…

Read More

അബൂദബിയിലെ മുസഫയിൽ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല

അബുദാബിയിൽ മുസഫ വ്യവസായ മേഖലയിൽ വെയർഹൗസിൽ തീപിടിത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Read More

ഇന്നലെ കുതിച്ചു ഇന്ന് കിതച്ച് പൊന്ന്; പവന് 1,120 രൂപയുടെ ഇടിവ്, ഇന്ന് സ്വർണ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപ എന്ന നിലയിലാണ് സ്വർണവില. വിൽപന സമ്മർദ്ദം വില കുറയാൻ കാരണമായി. ഇന്നലെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. പവന് 98,800 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉൾപ്പെടെ നിലവിൽ തന്നെ സ്വർണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്. ആഗോള ഭൗമ…

Read More

വിജിലൻസിനെ ഉപയോഗിച്ച് പക പോക്കുന്നു: അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ലീഗ് നേതാവ് കെഎം ഷാജി

  തന്റെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗിന്റെ എംഎൽഎ കെഎം ഷാജി. വിജിലൻസിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയൻ പക പോക്കുകയാണെന്നാണ് ലീഗ് നേതാവ് പറയുന്നത്. വിജിലൻസ് വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന് രേഖയുണ്ടെന്നും ലീഗ് എംഎൽഎ പറഞ്ഞു. മൂന്ന് ദിവസം അവധിയായതിനാലാണ് അരക്കോടി രൂപ ബാങ്കിൽ അടയ്ക്കാൻ സാധിക്കാതെ വന്നത്. സ്ഥാനാർഥിയായതിനാൽ പണം കൈവശമുണ്ടാകുമെന്ന് ധരിച്ചെത്തിയാണ് വിജിലൻസുകാർ പണം കൈവശപ്പെടുത്തിയത്. ഇത് തനിക്ക് തിരിച്ചു തരേണ്ടി വരുമെന്ന്…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല, ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്‌. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. റാന്നി ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്….

Read More

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം

എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. പാവ നിര്‍മാണ കമ്പനിയിലും പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലുമാണ് തീപിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. മൂന്ന് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു തീ പടരുന്നത് കണ്ട ലോഡിംഗ് തൊഴിലാളികളും നാട്ടുകാരും ഒപ്പം ഓടിയെത്തുകയും കമ്പനിക്കുള്ളിൽ…

Read More

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും.’ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ബാർക്ക് ക്രമക്കേടിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി….

Read More

ദിലീപിൻ്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന, ഞാൻ ഒരു മെമ്പർ മാത്രം’: എം മുകേഷ്

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പകർപ്പ് വന്ന ശേഷം പ്രതികരിക്കാമെന്ന് എം എൽ എ മുകേഷ്. അപ്പീൽ പോകാനുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വികസനത്തെ കുറിച്ചാണ് ജനം പറയുന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഫലം ഉണ്ടാകുമെന്നും എം മുകേഷ് വ്യക്തമാക്കി. ദിലീപിൻ്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന നേതൃത്വം. താൻ ഒരു മെമ്പർ മാത്രമെന്നും എം മുകേഷ് വ്യക്തമാക്കി. പോലീസിലെ ക്രിമിനകൾ എന്ന ദിലീപിൻ്റെ പരാമർശത്തിൽ…

Read More