ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദ്വാരപാലകശില്പത്തിലെ സ്വർണ്ണപ്പാളി പുനസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കും.കൂടാതെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്. ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ എസ്ഐടി ഇക്കാര്യം അറിയിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻപോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ…

Read More

സൗദിയിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 224 കിലോ മയക്കുമരുന്ന് പിടികൂടി

ജിസാൻ: സൗദിയിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 224 കിലോ മയക്കുമരുന്ന് പിടികൂടി. അതിർത്തി പ്രദേശമായ ജിസാനിൽ പടിഞ്ഞാറൻ നഗരത്തിലെ അൽദാഇർ ഗവർണറേറ്റിലാണ് സംഭവം. സൗദി അതിർത്തി സേനയാണ് 224 കിലോ ഹഷീഷ് പിടികൂടിയത്. സംഭവത്തിൽ രണ്ടു യുവതികളടക്കം മൂന്ന് സ്വദേശികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കാലിത്തീറ്റയും ബാർലിയും കൊണ്ട് പോകുന്ന ട്രക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. ട്രക്ക് ഡ്രൈവറെയും യുവതികളെയും തുടർ നടപടികൾക്കായി കൈമാറി.

Read More

സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 400 രൂപയുടെ വർധനവ്

  സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1817.90 ഡോളറായി.

Read More

തുലാവർഷം സജീവമാകുന്നു; എറണാകുളത്ത് ഓറഞ്ച് അലർ‌ട്ട്, ഏഴ് ജില്ലകളിൽ യെല്ലൊ അലർ‌ട്ട്

സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലൊ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത.മലയോര മേഖലകളിൽ ഇടിമിന്നലും കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി…

Read More

മൂന്ന് മാസത്തിന് ശേഷം കണ്ണൂരിലെത്താം; ഫസൽ വധക്കേസിൽ കാരായി സഹോദരൻമാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്

  തലശ്ശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. അതുവരെ എറണാകുളം ജില്ല വിട്ടുപോകരുത്. 2006 ഒക്ടോബർ 22നാണ് എൻ ഡി എഫുകാരനായ ഫസൽ കൊല്ലപ്പെടുന്നത്. കേസിൽ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ അടക്കമുള്ള എട്ട് പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസാണെന്ന വെളിപ്പെടുത്തൽ പിന്നീട് വന്നിരുന്നു. എങ്കിലും ഇത്…

Read More

‘വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല; മുഖ്യമന്ത്രിയാവുക ലക്ഷ്യം’; ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍

ടിവികെ അധ്യക്ഷന്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. വിജയ്ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല. മുഖ്യമന്ത്രിയാകണമെന്ന് സ്വാര്‍ത്ഥ താത്പര്യം മാത്രം. ജനങ്ങളെ കുറിച്ച് ചിന്തയുണ്ടായിരുന്നുവെങ്കില്‍ കരൂര്‍ പരിപാടിയില്‍ നേരത്തെയെത്തിയേനെ. കരൂരില്‍ സിബിഐ വന്നതോടെ വിജയ് നിശബ്ദനായി. കരൂര്‍ അന്വേഷണം ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിജയ്ക്ക് അറിയാം. വിജയ് ബിജെപിയെ കുറിച്ച് ഒന്നും മിണ്ടില്ല – അദ്ദേഹം പറഞ്ഞു. അതിനിടെ,…

Read More

അൻവർ വിഷയത്തിൽ ‘നോ കമന്‍റ്സ്’ ; വി ഡി സതീശൻ

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തോട് ‘നോ കമന്‍റ്സ്’ പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നു പോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്തത് വർഗീയ വാദികളെന്നാണ് എൽഡിഎഫ് വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന…

Read More

കുന്നംകുളം കസ്റ്റഡി മർദനം; സി.പി.ഒ. സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മർദനത്തിൽ പങ്കെടുത്ത പൊലീസുകാരനായ സി.പി.ഒ. സന്ദീപിന്റെ കൊല്ലം ചവറ തെക്കുംഭാഗത്തുള്ള വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കല്ലെറിയുകയും ബാരിക്കേഡുകൾ മറിച്ചിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അബിൻ വർക്കി സമരത്തിൽ സംസാരിക്കവെ ഭരണകക്ഷിയായ സി.പി.എമ്മിലുള്ളവരെ പോലും…

Read More

സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും താമസിക്കാം: ഡൽഹി ഹൈക്കോടതി

ഡൽഹി: പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നിരീക്ഷണം.   ഉത്തർപ്രദേശ് സർക്കാരിന്റെ ലൗ ജിഹാദ്‌ വാദങ്ങള്‍ ഇന്നലെ അലഹബാദ് ഹൈക്കോടത്തി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായ ഒരു പ്രസ്താവന ഡൽഹി ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ട്‌ പേരുടെ…

Read More