Headlines

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്‌തെന്ന് സിപിഐഎം

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം…

Read More

വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More

വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; മൂന്ന് ലക്ഷം ഡോസ് കൂടി ഇന്ന് കേരളത്തിലെത്തും

  സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ കൂടി ഉച്ചയോടെ എത്തും. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ വാക്‌സിനേഷൻ മുടങ്ങിയ നിലയിലാണ് അടുത്ത ബാച്ച് വാക്‌സിൻ നാളെ എത്തുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ അഞ്ച് ജില്ലകളിൽ വാക്‌സിൻ മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തരമായി മൂന്ന് ലക്ഷം ഡോസ് അനുവദിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിനേഷൻ മുടങ്ങിയത്.

Read More

ദിലീപ് കേസിലെ വിഐപി ശരത് ജി നായരെന്ന് സൂചന; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ വി ഐ പി ശരത് ജി നായരെന്ന് സൂചന. ദിലീപിന്റെ ഉറ്റ സുഹൃത്താണ് ഇയാൾ. സൂര്യ ഹോട്ടൽ ഉടമയായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. നേരത്തെ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ലല മുമ്പ് ദിലീപ് അറസ്റ്റിലാകുന്ന സമയത്തും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ ദിലീപിനെ…

Read More

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയത്. ചിത്രം പങ്കുവെച്ചത് ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്. ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ഗവർണർ. രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രമാണ് ഉപയോഗിച്ചത്. അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക്…

Read More

കൂടത്തായി കേസ് പ്രതി ജോളിയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഷാജു ഹർജി ഫയൽ ചെയ്തു

  കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുമായുള്ള വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കോടതിയിൽ ഹർജി നൽകി. ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് ഷാജു വിവാഹമോചന ഹർജിയിൽ പറയുന്നു. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജു. ഇങ്ങനെയൊരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ തൻരെ ജീവന് ഭീഷണിയാകുമെന്നും ഷാജു പറയുന്നു

Read More

സംസ്ഥാനത്ത് ഇന്ന് 12,223 പേർക്ക് കൊവിഡ്, 25 മരണം; 21,906 പേർക്ക് രോഗമുക്തി

  കേരളത്തിൽ 12,223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂർ 444, പാലക്കാട് 438, മലപ്പുറം 419, കാസർഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,26,887 പേർ…

Read More

പോരാട്ടം വിജയം കണ്ടു; കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം ശിപാർശ നൽകിയിരുന്നു. 2023 മാർച്ച് 18 നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴി‍ഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴി‍ഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സസ്പെൻഷനിലായിരുന്ന പ്രതിയെ സർവീസിൽ നിന്ന്…

Read More

സൗദിയിൽ വാഹനാപകടത്തിൽ മാവൂർ സ്വദേശി മരിച്ചു

റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം നടന്നത്. ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു. അഫ്സലിന്റെ മൃതദേഹം…

Read More

അസുര നിഗ്രഹം നടക്കണം; കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താൻ: ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് തുടർ ഭരണമുണ്ടായാൽ ശബരിമലയിലെ പ്രശ്‌നങ്ങൾ ആവർത്തിക്കുമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി കടകം മറിച്ചിൽ നടത്തിയെന്നും ശോഭ ആരോപിച്ചു കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒു സ്ഥാനാർഥിയെയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താനടക്കമുള്ളവർ അത്തരം സ്ഥാനാർഥിക്കായി കാത്തിരിക്കുകയായിരുന്നു. മണ്ഡലത്തിലേക്കുള്ള തന്റെ വരവിൽ പ്രവർത്തകർ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Read More