Headlines

രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേർക്ക് കൂടി കൊവിഡ്; 533 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ദിവസത്തേക്കാൾ 357 കേസുകളാണ് ഇന്ന് കൂടിയത്. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. രാജ്യത്ത് ഇതുവരെ 4,11,076 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 533 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 41,726 പേർ കൊവിഡിൽ നിന്ന് ഒരു ദിവസത്തിനിടെ രോഗമുക്തരായി. ഇതിനോടകം 4,26,290 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 48.93 കോടി ഡോസ് വാക്‌സിൻ ഇതിനോടകം വിതരണം…

Read More

സനു മോഹൻ ഇപ്പോഴും ഒളിവിൽ തന്നെ; ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

  കൊച്ചി മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ പിതാവ് സനു മോഹനായുള്ള തെരച്ചിൽ തുടരുന്നു. കർണാടകക്ക് പുറമെ ഗോവയിലേക്കും പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൊല്ലൂരിൽ നിന്നും സനു മോഹൻ ഗോവയിലേക്ക് മുങ്ങിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾ മൊബൈൽ ഫോണോ, എടിഎം കാർഡോ ഉപയോഗിക്കുന്നില്ല. കാർ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചെലവുകൾ നടത്തുന്നതെന്ന് സംശയിക്കുന്നു. സനു മോഹൻ താമസിച്ചിരുന്ന കൊല്ലൂരിലെ ലോഡ്ജിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ…

Read More

അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

  തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്‍കി. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് കാണിച്ച് വിജിലൻസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ കുറ്റം ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവു ശേഖരണത്തിനായി വിശദമായ അന്വേഷണം…

Read More

വള്ളികുന്നത് അഭിമന്യു വധം: മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി

  ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി. എറണാകുളം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയാണ് ആർ എസ് എസുകാരൻ കീഴടങ്ങിയത്. ഇയാളടക്കം അഞ്ച് ആർ എസ് എസുകാർ കേസിലെ പ്രതികളെന്നാമ് സൂചന പ്രതിയെ ചോദ്യം ചെയ്താലെ കൊലക്ക് പിന്നിലെ കാരമം വ്യക്തമാകു. കൂടാതെ അഭിമന്യു കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന കാശി, ആദർശ് എന്നിവരുടെ മൊഴികളും പോലീസ് ഇന്ന് രേഖപ്പെടുത്തും.

Read More

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും മറ്റ് ചില നിത്യോപയോഗസാധനങ്ങള്‍ക്കും തീവില. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കെല്ലാം കഴിഞ്ഞ ഒരാഴ്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷക സമരം കേരളത്തില്‍ ആദ്യമായി ബാധിച്ചിരിക്കുന്നത് ഉള്ളി വിപണിയെയാണ്. സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 40 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇന്നലെ 65 രൂപയാണ് വില. ചെറിയ ഉള്ളിക്കാണ് വില അമിതമായി ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്കു താഴെ വിലയുണ്ടായിരുന്ന ചെറിയ…

Read More

വാക്‌സിൻ വിലയിൽ ഇടപെടലുണ്ടാകുമോ; സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും

  രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധായ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്‌സിൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിച്ചതിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഓക്‌സിജൻ വിതരണക്കാരോട്…

Read More

ഐഎസ്എൽ ഫൈനലിന് ബൈക്കിൽ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികൾ ലോറിയിടിച്ച് മരിച്ചു

  ഐഎസ്എൽ ഫൈനൽ കാണുന്നതിനായി ഗോവയിലേക്ക് ബൈക്കിൽ പോയ യുവാക്കൾ ലോറിയിടിച്ച് മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. കാസർകോട് ഉദുമക്ക് സമീപം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഹൈദരാബാദ് എഫ് സി താരം അബ്ദുൽ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്ന് സൂചനയുണ്ട്. അപകട ശേഷം പോലീസ് ഇവരുടെ ഫോണിൽ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് വിവരങ്ങൾ ലഭിച്ചത്.

Read More

കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

കൊച്ചി: കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടില്‍ രതീഷിന്റെ മകന്‍ അരവിന്ദാണ് ( 14 ) മരിച്ചത്. അങ്കമാലി മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിയാണ് മരണമടഞ്ഞ അരവിന്ദ് . പെരിയാറിന്റെ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവിലായിരുന്നു അപകടം നടന്നത്. ചൂടിന്റെ കാഠിന്യംമൂലം അരവിന്ദും ഏതാനും കൂട്ടുകാരുമൊത്ത് കുളിക്കാനത്തെിയതായിരുന്നു. പെരിയാറിന്റെ കൈവഴികളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കി കളയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡാമില്‍ നിന്ന് ശക്തമായ തോതില്‍…

Read More

ഗൂണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തിരുവനന്തപുരം നഗരത്തില്‍ റെയ്ഡ്; നാടന്‍ ബോംബുകളും കണ്ടെടുത്തു, 11 പേര്‍ പിടിയില്‍

തിരുവനന്തപുരം; ജില്ലയില്‍ ഗൂണ്ടാപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തി. ഗൂണ്ടാ നിയമപ്രകാരം മുന്‍പ് കേസെടുത്തിട്ടുള്ള പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചും, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമകേസുകളില്‍ ഉള്‍പ്പെട്ട പ്രതികളേ കണ്ടെത്തുന്നതിനായുമാണ് റെയ്ഡ് നടത്തിയത്. സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ 11 പേരെ അറസ്റ്റു ചെയ്തതായും നാടന്‍ ബോബ് കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിമഠം കോളനിയില്‍ പൊലീസിനെ ആക്രമിക്കുകയും ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്ത കേസിലെ പ്രതികളായ ഒന്‍പതു പേരും പിടിയിലായി….

Read More

ഫേസ്ബുക്കിലെ കമന്റ്; ഇടുക്കിയിൽ മധ്യവയസ്‌കനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി

  ഇടുക്കി കരിമണ്ണൂരിൽ മധ്യവയസ്‌കന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂർ എന്ന 51കാരനാണ് മർദനമേറ്റത്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് ജോസഫ് കമന്റിട്ടു എന്ന് ആരോപിച്ചായിരുന്നു മർദനം. ഇരുമ്പ് പൈപ്പ് കൊണ്ട് കയ്യും കാലും അടിച്ചൊടിച്ചതായി ഇയാൾ പറയുന്നു. ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More