കൊറോണ വൈറസിന് അതീതീവ്ര വ്യാപന ശേഷിയുള്ള വകഭേദം; ഒമിക്രോൺ എന്ന് പേരിട്ടു

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേരിട്ടു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ഡബ്ല്യു. എച്ച്. ഒ വിശേഷിപ്പിച്ചത്. രോഗമുക്തരായവരിലേക്കും ഒമിക്രോൺ പകരാൻ സാധ്യത കൂടുതാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചത്. അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം…

Read More

കർഷകരുടെ ദേശീയ പാത ഉപരോധത്തെ ചെറുക്കാൻ വൻ സേനാ വിന്യാസവുമായി പോലീസ്

കാർഷിക നിയമഭേദഗതികൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ദേശീയ പാതാ ഉപരോധം നാളെ. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഉപരോധത്തെ നേരിടാൻ ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. സിംഘുവിൽ സുരക്ഷ വർധിപ്പിച്ചു. അഞ്ചിടങ്ങളിൽ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചു. അർധ സൈനികരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. കർഷകർ ഡൽഹിയിലേക്ക് കടന്ന് പ്രധാന പാതകൾ തടസ്സപ്പെടുത്താതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. രാജ്യവ്യാപക റോഡ് ഉപരോധം ചർച്ച ചെയ്യുന്നതിനായി സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ചേരുന്നുണ്ട്. എല്ലാ കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ്…

Read More

കോവിഡ് അവലോകനം: മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും

  കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച നടത്തും. സെപ്തംബര്‍ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് അവലോകനയോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് അവലോകനയോഗം നടത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ യോഗത്തില്‍ സംസാരിക്കും.

Read More

സംസ്ഥാനത്ത് തുടർച്ചയായ കയറ്റവുമായി സ്വർണവില; പവന് ഇന്ന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,720 രൂപയായി. കഴിഞ്ഞ ദിവസവും പവന് 320 രൂപ വർധിച്ചിരുന്നു ഗ്രാമിന് 4840 രൂപയാണ് വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരുന്നത്.

Read More

സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാകണം: വിസ്ഡം യൂത്ത്

കല്പറ്റ : ഗാർഹിക പീഢനങ്ങളും സ്ത്രീപീഢനങ്ങളും ആത്മഹത്യയും കുടുംബക്ഷിദ്രതയുമെല്ലാം രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ 1961 ൽ പാസാക്കുകയും 1984 ൽ ഭേദഗതി ചെയ്യുകയും ചെയ്ത സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാക്കി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വിസ്ഡം യൂത്ത് വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ‘ലീഡ്സ്’ ആവശ്യപ്പെട്ടു. ഐ.പി.സി പ്രകാരം അഞ്ച് വർഷം തടവ് വരെ അനുശാസിക്കുന്ന നിയമം നിലനിൽക്കെ അതുപയോഗിച്ചുള്ള നടപടിക്രമങ്ങൾ തീരെ നടക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്. സ്ത്രീധനം കാരണമായി അരങ്ങേറുന്ന പീഢനങ്ങൾക്കും അക്രമങ്ങൾക്കും…

Read More

ബാംഗ്ലൂരിനെ നാണംകെടുത്തി പഞ്ചാബ്, 97 റണ്‍സ് ജയം

ഐപിഎൽ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു കൂറ്റൻ ജയം. 97 റൺസിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ കീഴടക്കിയത്. 207 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. പഞ്ചാബിനു വേണ്ടി യുവ സ്പിന്നർ രവി ബിഷ്ണോയ് വിക്കറ്റ് വീഴ്ത്തി. മുരുഗൻ അശ്വിനും മൂന്ന് വിക്കറ്റുണ്ട്. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ആദ്യ ഓവറിൽ…

Read More

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം ടോക്യോ ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ട് പേര്‍ അത്ലറ്റുകളാണ്. മത്സരങ്ങള്‍ തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്സ് വില്ലേജിലെ രോഗസ്ഥിരീകരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. മത്സരാര്‍ഥിയല്ലാത്ത മറ്റൊരാള്‍ക്ക് കൂടി കോവിഡ‍് ബാധിച്ചതായി സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒഫീഷ്യലുകളും അത്ലറ്റുകളും അടക്കം 6700 ഓളം പേര്‍ക്കാണ് ഒളിമ്പിക്സ് വില്ലേജില്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒളിമ്പിക്സുമായി സഹകരിക്കുന്ന കരാറുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം…

Read More

കോഴിക്കോട് ജില്ലയിൽ 119 പേർക്ക് കോവിഡ് രോഗമുക്തി 13

ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി….

Read More

ഇന്ത്യ- യുഎഇ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ജൂലൈ 21 വരെ നീട്ടി

ദുബയ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടി. ഇന്ത്യയില്‍നിന്നുള്ളത് കൂടാതെ ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ തുടങ്ങി 13 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങളുടെ സര്‍വീസുകളാണ് ജൂലൈ 21 വരെ നിര്‍ത്തിവയ്ക്കുന്നതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യോമസേനയ്ക്ക് നല്‍കിയ നോട്ടീസില്‍ അറിയിച്ചു. ചരക്ക് വിമാനങ്ങളെയും ബിസിനസ്, ചാര്‍ട്ടര്‍…

Read More