Headlines

ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും; അപേക്ഷ ഓണ്‍ലൈനായി മാത്രം

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും. നേരത്തെ ജൂലൈ 24ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് 29ലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടപടികള്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കും. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളിലെ സഹായ കേന്ദ്രത്തിലെത്തി…

Read More

വി എസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു. ഇതിന് മുന്നോടിയായി ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. കവടിയാറിലേക്കുള്ള മകന്റെ വീട്ടിലേക്കാണ് വി എസ് മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ വി എസ് തീരുമാനിക്കുകയായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയാനാണ് തീരുമാനം ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വി എസ് പൊതുപരിപാടികളിൽ ഇപ്പോൾ പങ്കെടുക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം വിട്ടു നിൽക്കുകയാണ്.

Read More

കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം; പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി

കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ പ്രത്യേകം ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഉപാധികളോടെ വെള്ളിയാഴ്ച ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ബഹളമാണ് പാർലമെന്റിൽ നടന്നത്. ഇതോടെ നന്ദിപ്രമേയ ചർച്ചയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഉപാധികളോടെ ചർച്ചയാകാമെന്ന് കേന്ദ്രം തീരുമാനിച്ചത്. നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകൾ ചർച്ച നടത്തി പാസാക്കാൻ അനുവദിക്കണമെന്നുമാണ് ഉപാധികൾ. ഉപാധികളിൽമേൽ തീരുമാനമെടുക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം…

Read More

ശബരിമലയിലെ സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും, കൂടുതൽ അറസ്റ്റിന് സാധ്യത

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരുന്നു. പ്രതിയെ ഉടൻ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യത. പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണം എന്തു ചെയ്തു എന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് പ്രധാനമായും ചോദിച്ചറിയുന്നത്. ഒപ്പം സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ആരുടെയൊക്കെ സഹായം ലഭിച്ചു, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ബെംഗളൂരുവിന് പുറമെ…

Read More

ഭാരത് ബന്ദ് തുടങ്ങി; പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുകയാണ്. ഇതെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് വടക്കന്‍ റെയില്‍വേ ഓടിക്കുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്യുമെന്ന് മേഖലയിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍മാര്‍ അറിയിച്ചു. സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം…

Read More

ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റ്, സാമ്പത്തിക നില മെച്ചപ്പെട്ടെന്നത് തെറ്റായ കാര്യം: വി ഡി സതീശൻ

  ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് നിരാശാജനകമാണ്. വിത്തെടുത്ത് കുത്തിയാണ് മുന്നോട്ടുപോകുന്നത്. സാമ്പത്തിക നില മെച്ചപ്പെട്ടുവെന്നത് തെറ്റായ കാര്യമാണെന്നും വി ഡി സതീശൻ പറഞ്ഞു സ്റ്റോക്ക് മാർക്കറ്റുകൾ കുമിളകൾ ഉണ്ടാക്കുന്ന രീതിയിൽ പോകുകയാണ്. ബജറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നു. വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ റെയിലിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു കേരളത്തിന്റെ ജി…

Read More

തിരുവനന്തപുരത്ത് വൻ MDMA വേട്ട; അര കിലോയോളം ലഹരി മരുന്നുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരി എത്തിക്കുകയായിരുന്നു. ഡാൻസഫിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 440 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പിന്നിൽ വലിയ ലഹരി സംഘമെന്നു പൊലീസ് പറഞ്ഞു. വില്പനയ്ക്കായി തിരുവനന്തപുരത്തെത്തിച്ചതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം…

Read More

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.19 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.61 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂർ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂർ 1253, കാസർഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക.  കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് പ്രതിദിനം 250 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.   ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല , മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

Read More