Headlines

ഒമിക്രോൺ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോഗിയുടെ സമ്പർക്ക പട്ടിക പരിമിതമാണെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗിയുടെ ഭാര്യയുടേയും ഭാര്യാമാതാവിന്റേയും സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. രോഗിയുടെ പ്രാദേശികമായ സമ്പർക്കപ്പട്ടിക പരിമിതമാണ്. വിമാനത്തിൽ രോഗിയുടെ അടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത…

Read More

24 മണിക്കൂറിനിടെ 94,052 പേർക്ക് കൂടി കൊവിഡ്; മരണം 6148

  രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,51,367 പേർ രോഗമുക്തി നേടുകയും ചെയ്തു 24 മണിക്കൂറിനിടെ 6148 മരണം റിപ്പോർട്ട് ചെയ്തു. ബീഹാറിലെ മരണനിരക്കിൽ മാറ്റം വന്നതാണ് കാരണം. ബീഹാറിൽ നേരത്തെ കണക്കിൽപ്പെടാത്ത 3971 മരണങ്ങൾ ഇന്നലെ പുതുതായി രേഖപ്പെടുത്തിയതോടെയാണ് വർധനവ് വന്നത്. രാജ്യത്ത് ഇതുവരെ 2,91,83,121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,76,55,493 പേർ ഇതിനോടകം രോഗമുക്തി നേടി….

Read More

ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതിനിടെ, പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ എസ്‌ഐടി ഇടവരുത്തരുതെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. (Sabarimala gold robbery).ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേ പോലെ തന്നെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് എസ്‌ഐടി കരുതുന്ന ആളാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ദ്ധന്‍. സ്വര്‍ണ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഗോവര്‍ദ്ധന്‍ വാങ്ങിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍….

Read More

കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 730 ഗ്രാം സ്വർണം പിടികൂടി. ദോഹയിൽ നിന്നുമാണ് ഇയാൾ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 35 ലക്ഷം രൂപ വില മതിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; നിയമങ്ങൾ കടുപ്പിക്കാൻ കേന്ദ്രം

  ന്യൂഡൽഹി∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു . കൂട്ടികളുടെ അശ്ലീലദൃശ്യങ്ങൾ നിർമിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്നും പോക്‌സോ നിയമം കൂടുതൽ കർശനമാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ നേരത്തെ മെറ്റയ്ക്ക് ഐടി മന്ത്രാലയം കത്ത് നൽകിയിരുന്നു. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശക്തമായ നിയമങ്ങൾ ആവശ്യമാണ് എന്ന പൊതുവികാരം രാജ്യത്ത് ഉയരുന്നുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 710 പേര്‍ക്ക് കോവിഡ്; 622 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 21) 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 671 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6010 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍…

Read More

കോവിഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി കാമേശ്വരിയമ്മ

ബം​ഗളൂരു: കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച്‌ ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള വാക്സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അം​ഗീകാരം കാമേശ്വരിക്കാണെന്ന് ബം​ഗളൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌ 1നാണ് കൊവിഡ് വാക്സിന്‍ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിന്‍ സ്വീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളില്‍ പ്രായമുള്ളവര്‍ക്ക്…

Read More

ചുമ മരുന്ന് സിറപ്പ് മരണം; മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു; 9 കുട്ടികൾ വെന്റിലേറ്ററിൽ

ചുമ മരുന്ന് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ കൂടി മരിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. വൃക്ക തകരാറിലായതാണ് മരണകാരണം. മധ്യപ്രദേശിൽ ചുമ മരുന്ന് മരണങ്ങൾ 20 ആയി. 9 കുട്ടികളാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നത്. കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ചുമ മരുന്ന് സിറപ്പുകൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന തുടരുന്നു. പഞ്ചാബിലും കോൾഡ്രിഫ്…

Read More

യുവാക്കൾ മദ്യം നൽകിയെന്നും പീഡനത്തിന് ശ്രമിച്ചെന്നും ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ മൊഴി ​​​​​​​

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ മദ്യം നൽകിയെന്നും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുക്കുക റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് പെൺകുട്ടികൾ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നത്. ഇവർ പിന്നീട് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. മഡിവാളയിൽ പെൺകുട്ടികൾക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നത് ഈ യുവാക്കളായിരുന്നു. മഡിവാളയിൽ നിന്ന്…

Read More