Headlines

‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനാകണം, അതിന് സ്ത്രീ സുരക്ഷാ പദ്ധതി നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ വികസിത സമൂഹത്തിൻ്റ അടയാളമാണ്. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. സ്ത്രീകളുടെ പലതരം നിസ്സഹായവസ്ഥ പരിഗണിക്കപ്പെടുന്നില്ലായിരുന്നു. ഇവിടെയാണ് ഇടപെടൽ നടത്തുന്നത്. താങ്ങും തണലും നഷ്ടപെട്ടെവർക്ക് മാന്യമായി ജീവിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 10.98 ലക്ഷം പേർ ഇതിനകം അപേക്ഷ സമർപിച്ചിട്ടുണ്ട്. അവർക്ക് എല്ലാം പദ്ധതിയുടെ ഗുണഫലം ലഭിക്കും. സാമ്പത്തികമായ…

Read More

കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി 10.40ന് പുറപ്പെടേണ്ട വിമാനമാണ് ക്യാൻസൽ ചെയ്തത്. നൂറിലേറെ യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു. വിമാനം നാളെ വൈകിട്ട് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് വിശദീകരണം. ദുബായിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. പക്ഷേ മോശം…

Read More

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം; വരനും രക്ഷിതാവിനുമെതിരെ കേസ്

  മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ എന്നിവർക്കെതിരെയാണ് കേസ്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് നടപടി.

Read More

പൊന്നാനിയില്‍ മത്സ്യതൊഴിലാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധം; റോഡ് ഉപരോധിച്ചു

പൊന്നാനിയില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധം. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ പൂര്‍ണ്ണമായും ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ റോഡ് ഉപരോധിച്ചത്. പൊന്നാനി സി ഐയും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്തി എല്ലാ സജ്ജീകരണത്തോടെ തിരച്ചില്‍ നടത്താമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും നേവിയും തദ്ദേശിയരും ഒന്നിച്ച്‌ തിരയുന്നുണ്ടങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലന്നും മൂന്ന് ദിവസമായിട്ടും ക്ഷമയോടെ കാത്തിരിപ്പാണന്നും സമരക്കാര്‍…

Read More

ഒപിഎസ് ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ പനീര്‍ശെല്‍വം ഡിഎംകെയിലേക്കെയെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ഒപിഎസ് പറഞ്ഞു. എം കെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷത്തെ എംഎല്‍എ പി അയ്യപ്പനും രംഗത്തെത്തി. (O Panneerselvam meets MK stalin| Tamil nadu)നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ് നാട്ടില്‍ നടക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭ പിരിയുന്ന ദിവസമായിരുന്നു…

Read More

കൊ​വി​ഡ് നി​യ​ന്ത്രണ​ങ്ങ​ളി​ല്‍ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ല്‍ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ തു​റ​ക്കാം

  സം​സ്ഥാ​ന​ത്തെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്‌ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഒ​ൻ​പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി. ക​ർ​ക്കി​ട​ക വാ​വി​ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ വീ​ടു​ക​ളി​ൽ ത​ന്നെ പി​തൃ​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണം. നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​വാ​നു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​രാ​കു​ന്നു​ണ്ടോ എ​ന്ന് മേ​ല​ധി​കാ​രി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. മ​റ്റ് ജീ​വ​ന​ക്കാ​ർ വ​ർ​ക്ക് ഫ്രം ​ഹോം (കൊ​വി​ഡ്…

Read More

കൊവിഡ് സീറോ സ്ട്രാറ്റജി: ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടൺ: രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കൊവിഡ് 19ന്റെ ഉറവിടം സംബന്ധിച്ച ആശങ്ക നീങ്ങിയതായും ജസീന്ത വ്യക്തമാക്കി. രാജ്യത്ത് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസം ജസീന്ത ആര്‍ഡന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഓക്ക്‌ലന്‍ഡില്‍ ഒരു ആഴ്ചത്തേക്കും മറ്റുള്ളയിടങ്ങളില്‍ മൂന്ന് ദിവസവുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഓക്ക്‌ലന്‍ഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെ യാതൊരു കമ്മ്യൂണിറ്റി കേസും സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് അതിതീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം…

Read More

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യെച്ചൂരി വിഷയത്തിൽ ഇരുസഭകളിലും നോട്ടീസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാല് മണിക്കൂർ വീതമാണ് ഇരു സഭകളും സമ്മേളിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചയ്ക്ക് 3 മണിക്ക് രാജ്യസഭയും ചേരും നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ച തിരിഞ്ഞ് ലോക്‌സഭയും ചേരും. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇരുസഭകളും ആദരാഞ്ജലികൾ അർപ്പിക്കും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേര് ഉൾപ്പെടുത്തിയ വിഷയത്തിൽ ബിനോയ് വിശ്വം,…

Read More

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതി നിർദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ പ്രത്യേക അന്വേഷണ സംഘം, അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ എസ്ഐടി. 2019 ലെ മീറ്റ്സ് രേഖ പരിശോധിക്കാനും 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനും തീരുമാനമായി. സ്വർണം പൂശൽ, സ്പോൺസർഷിപ്പ് തുടങ്ങിയവയാണ് അന്വേഷിക്കുക. അതേസമയം, ദ്വാരപാലക ശിൽപപ്പാളികളുടെ അറ്റകുറ്റപണികൾക്ക് സ്പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ നിയോഗിച്ചത് ഹൈക്കോടതി സംശയത്തോടെ കണ്ടതോടെ നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയിൽ വരും. കൂടാതെ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെടുന്ന ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞെന്നാണ് വിവരം….

Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.തന്റെ ജ്വല്ലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ…

Read More