പ്രഭാത വാർത്തകൾ

  🔳രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയില്‍നിന്ന് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പുറമേ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇതിലും മോശമായി കാര്യങ്ങള്‍ ചെയ്യാനാകുമോ എന്നും അദ്ദേഹം…

Read More

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരായ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

  മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം കോഴ നൽകിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക ബദിയടുക്ക പോലീസ് കോടതി അനുമതിയെ തുടർന്ന് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസ്. സംഭവത്തിൽ സംസ്ഥാന മുഖ്യ…

Read More

കോഴിക്കോട് ജില്ലയില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം: ഡിഎംഒ

കോഴിക്കോട്: നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ജില്ലയില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. ജയശ്രീ വി അറിയിച്ചു. കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്ന മരണങ്ങളാണ് അതാത് ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് അന്നേ ദിവസം തന്നെ നടന്ന മരണങ്ങളാകണമെന്നില്ല എന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കണ്ട്രോള്‍ റൂമില്‍ നിന്ന് ആരെയും മാറ്റിയിട്ടില്ല. സുപ്രധാന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ആര്‍ക്കും നിപ…

Read More

രാജ്യത്ത് 26,041 പേര്‍ക്ക് കൂടി കൊവിഡ്; 276 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. കൊവിഡ് മൂലം 276 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,47,194. ഒറ്റ ദിവസം കൊണ്ട് 29,621 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആണ്. നിലവില്‍ 2,99,620 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ…

Read More

രാഷ്ട്രപതി റഫറൻസ്; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ഭരണഘടന കടമ നിറവേറ്റാനാണ് ആണ് ഗവർണർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതനാകുന്നതെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത ചൊവ്വാഴ്ചയോടെ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയാകും. രാഷ്ട്രപതി റഫറൻസിൽ ഗവർണറുടെ വിവേചന അധികാരത്തെപ്പറ്റി കേന്ദ്രം വാദം ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്. രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്നും നടക്കുക. ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ബില്ലുകൾ…

Read More

സിബിഐക്ക് നിയന്ത്രണം: സംസ്ഥാനത്ത് ഇനി കേസ് അന്വേഷിക്കാൻ സർക്കാർ അനുമതി വേണം, വിജ്ഞാപനം ഇറക്കി

സംസ്ഥാനത്ത് സിബിഐ കേസ് സ്വയമേറ്റെടുത്ത് അന്വേഷിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സർക്കർ അനുമതിയോടു കൂടിയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാനാകൂ. ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

Read More

മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ വടക്കൻ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

4644 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 18 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേർ. 86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2862 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കവിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് തലസ്ഥാനത്ത് 824…

Read More

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഡോക്ടർ മരിച്ചു. അട്ടക്കുളങ്ങര കെബിഎം ക്ലിനിക് നടത്തിയിരുന്ന ഡോ. എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ഇദ്ദേഹം   കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന ആബ്ദിൻ തിങ്കളാഴ്ചയാണ് കൊവിഡ് ബാധിതനായത്. ആരോഗ്യനില തകരാറിലായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

Read More