സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. തീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ ഒപ്പം തന്നെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളം,…

Read More

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിർണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു. യൂണിയൻ ഫണ്ട് യൂണിറ്റ് സെക്രട്ടറി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായുള്ള പരാതികളടക്കം കോളജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ ഉയർന്നിരുന്നു.നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടുന്ന സാഹചര്യങ്ങളടക്കം നിലനിന്നിരുന്നു. പരാതികൾ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.

Read More

ടാറ്റാ സൺസിനെ നയിക്കാൻ ‘മലയാളി’ ടി.വി. നരേന്ദ്രൻ? കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാരിയരുടെ ചെറുമകൻ

ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളെ നയിക്കുന്ന ‘ഹോൾഡിങ് കമ്പനി’യായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച എൻ. ചന്ദ്രശേഖരന്റെ പകരക്കാരനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചുവേണം അടുത്ത ചെയർമാനെ കണ്ടെത്തേണ്ടത്. പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ആർട്ടിക്കിൾ 121 പ്രകാരം ടാറ്റാ സൺസ് ബോർഡിന് കഴിയും. 5 അംഗങ്ങളാണ് പാനലിൽ ഉണ്ടാകേണ്ടത്. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും…

Read More

തിരിച്ചുവരവുണ്ടാകണമെങ്കിൽ എഐസിസിക്ക് പുതിയ നേതൃത്വം വരണമെന്ന് ശശി തരൂർ

  എഐസിസിക്ക് നേതൃമാറ്റം ഉടനുണ്ടാകണമെന്ന് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടനുണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂർ പറഞ്ഞു സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷേ സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യം നേതാക്കൾക്കിടയിലുണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നുണ്ടെങ്കിൽ ഉടനുണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണി ആവശ്യമാണെന്നും തരൂർ പറഞ്ഞു

Read More

പത്മയില്‍ തട്ടി തകര്‍ന്ന നായര്‍-ഈഴവ ഐക്യം; വെള്ളാപ്പള്ളിയുടെ കെണിയില്‍ വീഴാതെ സുകുമാരന്‍ നായര്‍ രക്ഷപ്പെട്ടതോ ?

ഒരു വലിയ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എന്‍ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഐക്യകാഹളത്തിന് പെട്ടെന്ന് അന്ത്യമായതിന്റെ പൊരുള്‍ തേടുകയാണ് ഇപ്പോള്‍ ഇരുനേതാക്കളും. വെള്ളാപ്പള്ളിക്ക് ഇപ്പോഴും ഐക്യനീക്കം പാളിയതിന്റെ ക്ഷീണം മാറിയിട്ടില്ല.നായര്‍ മുതല്‍ നസ്രാണി വരെയെന്ന പുതിയ മുദ്രാവാക്യം നടപ്പാക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായിരുന്നു നായര്‍ -ഈഴവ സഖ്യത്തിനുള്ള വെള്ളാപ്പള്ളിയുടെ നീക്കം. കോണ്‍ഗ്രസിനെതിരെയുള്ള നീക്കമായാണ് സംസ്ഥാന രാഷ്ട്രീയം ഈ നീക്കത്തെ നോക്കിക്കണ്ടത്. ലീഗിനെയും കോണ്‍ഗ്രസിനെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ഇരുസമുദായ നേതാക്കളും…

Read More

പിരിവിനെത്തിയ ആൾ വീട്ടിൽ കയറി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

  കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ വീട്ടിൽ കയറി എട്ടുവയസുകാരിയെ പീഡിപ്പിച്ചു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിൽ എത്തിയതായിരുന്നു ഇയാൾ. മഴ പെയ്തപ്പോൾ ഒരു വീട്ടിൽ കയറി. മഴ പോകുന്നത് വരെ ഇയാൾ ഇവിടെ തങ്ങി. ഇതിനിടയിൽ കൊണ്ടുവന്ന ഭക്ഷണപ്പൊതി വീട്ടുകാരുടെ അനുവാദത്തോടെ ഇവിടെയിരുന്ന് കഴിച്ചു. പെണ്‍കുട്ടിയുടെ…

Read More

അനര്‍ട്ട് മാനേജിങ് ഡയക്ടറുടെ അഴിമതി; വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി

അനര്‍ട്ടില്‍ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ചും പിഎം കുസും പദ്ധതിയുടെ ടെണ്ടറില്‍ നടന്ന അഴിമതികളെക്കുറിച്ചും വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അനര്‍ട്ട് പദ്ധതികളിലെ അഴിമതികള്‍ പുറത്തു കൊണ്ടുവന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. തിരുവവന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 മുഖേനെയാണ് വെരിഫിക്കേഷന്‍ നടക്കുന്നത്. അവരുടെ അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പിഎം…

Read More

‘സംഘപരിവാറിന് എന്തും ചെയ്യാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്, ഉന്മൂലനമാണ് ലക്ഷ്യം’; മലയാളി വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ കെ സി വേണുഗോപാല്‍

ഒഡിഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ സ വേണുഗോപാല്‍ എംപി. ഛത്തീസ്ഗഡ് സംഭവത്തിന്റെ ചൂട് മാറുന്നതിന് മുന്‍പുള്ള ഈ സംഭവം സംഘപരിവാറിന്റെ ഗൂഢ പദ്ധതി തെളിയിക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ സംഘപരിവാറിന് ആര് അധികാരം നല്‍കിയെന്ന് ചോദിച്ച അദ്ദേഹം ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നത് പുരോഹിതരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നതിനാണെന്നും ആഞ്ഞടിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘപരിവാറിന്റെ ആക്രമണത്തിന് വൈദികരും കന്യാസ്ത്രീകളും വിധേയമാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്…

Read More

വയനാട് ‍ജില്ലയിൽ 165 പേര്‍ക്ക് കൂടി കോവിഡ്;298 പേര്‍ക്ക് രോഗമുക്തി,163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (31.12.20) 165പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 298 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16923 ആയി. 14466 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2355…

Read More

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം; തെളിവുകൾ തേടി ജുഡീഷ്യൽ കമ്മീഷൻ

  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിൽ തെളിവുകൾ തേടി. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നുമാണ് ജസ്റ്റിസ് വി കെ മോഹനൻ തെളിവുകൾ തേടിയത്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പ്രതികളാക്കാൻ ഗൂഢാലോചന നടന്നോയെന്ന കാര്യങ്ങളും കമ്മീഷൻ അന്വേഷിക്കും. ജൂൺ 26ന് മുമ്പ് തെളിവുകൾ കമ്മീഷന് കൈമാറണം. കേസിൽ കക്ഷി ചേരാനുള്ളവർക്കും…

Read More