സംസ്ഥാനത്തെ റവന്യു കേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി ആധുനികവത്കരിക്കും; മന്ത്രി കെ.രാജൻ

  സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ കേന്ദ്രങ്ങളും ആധുനികവത്കരിച്ച് സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയനാട് ജില്ലയിലെ ആറാമത്തെ സ്മാര്‍ട്ട് വില്ലേജ് മേപ്പാടി കോട്ടപ്പടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു ഓഫീസുകളും സേവനങ്ങളും നവീകരിക്കപ്പെടുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടിയാണ് മാറുന്നത്. ഏറ്റവും വേഗതയിലും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് സംസ്ഥാനതലത്തില്‍ റവന്യൂ ശൃംഖലകളെ കോര്‍ത്തിണക്കി യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരുമായുള്ള…

Read More

അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; കണ്ണൂരിലും കേസെടുത്ത് സൈബർ പൊലീസ്

അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് കണ്ണൂരിലും കേസ് എടുത്ത് സൈബർ പൊലീസ്. സുനിൽമോൻ KM എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കേസ്. അതിജീവിതയുടെ ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നടപടി. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണ്. ലൈംഗികപീഡനം-ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽഎംഎൽഎയെ ആറ് ദിവസമായിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാളെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ്…

Read More

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് നൽകണം; ഉത്തരവിട്ട് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ

ഡിജിപി യോഗേഷ് ഗുപ്തയ്‌ക്കെതിരായ നീക്കങ്ങളിൽ സർക്കാരിന് തിരിച്ചടി. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. അഞ്ച് പ്രവൃത്തി ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് നൽകണമെന്നാണ് ഉത്തരവ്. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട വിജിലൻസ് ക്ലിയറൻസ് വൈകുന്നതിനെതിരെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. യോഗേഷ് ഗുപ്തയുടെ ഹർജിയിൽ ഇരുവിഭാഗത്തെയും വിശദമായി കേട്ട ശേഷമാണ് സർക്കാരിനെതിരായ ട്രൈബ്യൂണൽ തീരുമാനം. കേന്ദ്ര നിയമനവുമായി ബന്ധപ്പെട്ട എല്ലാ…

Read More

അധികാര പോര് സമവായത്തിലേക്ക്; സിൻഡിക്കേറ്റ് അംഗങ്ങളുമായും വി.സി.യുമായും മന്ത്രി കൂടിക്കാഴ്ച നടത്തി

കേരള സർവകലാശാലയിലെ അധികാര പോര് സമവായത്തിലേക്ക്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.സിൻഡിക്കേറ്റ് അംഗങ്ങളുമായും വിസി മോഹനൻ കുന്നുമ്മലുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു.ഇതേ ആവശ്യത്തോട് അനുഭാവ നിലപാടാണ് വൈസ് ചാൻസലർക്കുള്ളതെന്നാണ് മന്ത്രിയുടെ പ്രതികരണം. ജൂലൈ 27ന് മുമ്പ് സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം കണ്ടെത്താനായിരിക്കും സർക്കാരിന്റെ നീക്കം. അതേസമയം രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയിൽ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് സിൻഡിക്കേറ്റും വി.സിയും.ഈ സാഹചര്യത്തിൽ ഭരണ പ്രതിസന്ധിക്ക്…

Read More

വയനാട് ജില്ലയിലെ ആദ്യത്തെ ഫാം ഡി കോഴ്സ് ഡി എം വിംസിൽ ആരംഭിച്ചു

മേപ്പാടി: വയനാട് ജില്ലയിൽ ആദ്യമായി കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ ഫാം ഡി കോഴ്സ് ഡോ. മൂപ്പൻസ് അക്കാദമിക്കു കീഴിൽ ഡി എം വിംസ് ഫാർമസി കോളേജിൽ ആരംഭിച്ചു. 30 സീറ്റുകളുള്ള കോഴ്സിലേക്ക് പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാതമറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനത്തിന് മുകളിൽ മാർക് നേടിയവർക്ക് ഫാം ഡി യിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് www.dmwimspharmacycollege.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 8111881230 ൽ വിളിക്കുകയോ…

Read More

‘ആ ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’; സഞ്ജു സാംസൺ

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. അടുത്ത മാസം ഒൻപത് മുതൽ ഇരുപത്തിയെട്ട് വരെ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ദുബായിൽ വന്ന് കളിക്കുക എന്നത് ആവേശകരമായ അനുഭവമാന്നെന്നും, ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഷാർജയിൽ സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. അണ്ടർ 19, ഏഷ്യ കപ്പ്, ഐപിഎൽ എന്നിവ കളിക്കുമ്പോഴെല്ലാം ഇവിടുത്തെ ആവേശം എന്താണെന്ന് അറിഞ്ഞതാണ്. അത് വീണ്ടും അനുഭവിക്കാൻ നല്ല ആഗ്രഹമുണ്ട്. ടൂർണമെന്റ് ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി…

Read More

വിലകുറഞ്ഞ പ്രചാരണം നടത്തരുത്, അകമ്പടിക്ക് 55 വാഹനങ്ങളും 560 പൊലീസുകാരും ഉണ്ടെന്ന മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; പിണറായി വിജയൻ

  സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രംഗത്ത്.അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പോലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്ന ബി.ജെ.പി നേതാവും സംവിധായകനുമായ മേജർ രവിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ഓഫീസ് വ്യക്തമാക്കി.     ഇതോടൊപ്പം ചില പ്രൊഫൈലുകൾ ഇതേക്കുറിച്ച് വ്യാജ വീഡിയോകൾ നിർമ്മിച്ച് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അന്ന് മാധ്യമങ്ങൾ തത്സമയം പുറത്തുവിട്ട…

Read More

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പക്ഷിപ്പനി: കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനിയെ തുടർന്ന് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയിൽ വിഷയം ഉന്നയിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. പക്ഷിപ്പനി അമ്പതിനായിരത്തോളം പക്ഷികളെ വരെ ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദര്ം പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ നാല് പഞ്ചായത്തിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തിയെട്ടായിരം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം നീണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവ് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ…

Read More