Headlines

സാങ്കേതിക തകരാർ; തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് നാലു മണിക്ക് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബെ​ഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം…

Read More

‘പണം പൂര്‍ണമായും കൊടുത്തിട്ടില്ല’; മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവന പദ്ധതി ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ

വയനാട് കുന്നമ്പറ്റയിലെ കോണ്‍ഗ്രസ് ഭവന പദ്ധതിക്കായുള്ള ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 ഏക്കര്‍ ഭൂമിയിലേക്കുള്ള വഴി എന്ന് അടയാളപ്പെടുത്തിയ ബാനര്‍ ആണ് സ്ഥാപിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി ബോര്‍ഡ് വെക്കും എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ബാനറിന് താഴെ പണം പൂര്‍ണമായും കൊടുത്തിട്ടില്ല എന്നുമുണ്ട്. (Congress housing project in Wayanad) നേരത്തെ, മുണ്ടക്കൈ…

Read More

ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വിജയമായാൽ കൂടുതൽ ജില്ലകളിലേക്കെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പദ്ധതി വിജയകരമായാൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം. വാക്‌സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും ഒബ്‌സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായവും ഉറപ്പുവരുത്തും. തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. സെപ്റ്റംബർ അവസാനത്തോടെ 18…

Read More

നിതിൻ രാജിന്റെ മരണം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോ.എം.കെ റാം പിടിയിൽ

  അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. റാമിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ കുടുംബം വിമർശനം ഉയർത്തിയിരുന്നു.     കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം കർണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രയിലും എത്തി തിരച്ചിൽ നടത്തിയിരുന്നു. ഇയാളുടെ അമ്മയുടെ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്….

Read More

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് ആർആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന്…

Read More

കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. കവിഞ്ഞ 24 മണിക്കൂറിനിടെ 49,881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,40,203 ആയി ഉയർന്നു 517 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,20,527 ആയി ഉയർന്നു. 56,480 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 73,15,989 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. നിലവിൽ 6,03,687 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലും ഇന്നലെ പ്രതിദിന വർധനവ്…

Read More

പ്രഭാത വാർത്തകൾ

  🔳കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. 🔳നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തില്‍…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി. പി തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ.

Read More

‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയ മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ വിമർശനവുമായി എഐവൈഎഫ്. കൂലിപ്പണിക്കാരെ ആക്ഷേപിച്ച ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. കെ.രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യപദമായിരിക്കും. ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജനെന്നും ടി.ടി.ജിസ്മോൻ പറഞ്ഞു. കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് എഐവൈഎഫ് രംഗത്തെത്തിയത്. ചണ്ടി…

Read More

മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരനായ പീറ്ററിന്റെ ഓട്ടോറിക്ഷയാണ് കാട്ടാന തകർത്തത്. ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗം കൂടിയായിരുന്നുവിത് ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് കാട്ടാന വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോ റിക്ഷ കൊമ്പിൽ കോർത്ത് മറിച്ചിട്ടത്. കഴിഞ്ഞ ദിവസം ഈ ലയത്തിന് സമീപത്തെത്തിയ കാട്ടാന വീടിന് അടുത്തുണ്ടായിരുന്ന വാഴകളും നശിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷന് സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകളും ബൈക്കുകളും കാട്ടാന തകർത്തിരുന്നു.

Read More