‘പേടിച്ച് 11 വർഷം ഒളിവിൽ കഴിഞ്ഞു, കുഴിച്ചുമൂടിയവരിൽ സ്കൂൾ യൂണിഫോമിലുളള പെൺകുട്ടികളും’; ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു: ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സുപ്രധാന സാക്ഷിയുടെ മൊഴിപ്പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയാണ് പുറത്തുവന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ. ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതിൽ സ്കൂൾ യൂണിഫോമിൽ ഉള്ള പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തൽ. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസൽ…
