Headlines

കനത്ത മഴയിൽ ആലപ്പുഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു; കുട്ടനാട് വെള്ളത്തിൽ

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ശക്തമായ മഴയിൽ പൂർണ്ണമായും ഇടിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കൃഷിനാശവും ഗതാഗതതടസ്സവും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മഴ…

Read More

നേപ്പാളില്‍ ആറാം നാളും തിരച്ചില്‍ ഊര്‍ജിതം; 903 മരണങ്ങള്‍ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ

  കാഠ്മണ്ഡു: മിന്നല്‍ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളില്‍ തിരച്ചില്‍ ഊര്‍ജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. (903 death confirmed in nepal flash flood)     നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4247 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 275 ഇന്ത്യക്കാരും ജലവൈദ്യുതി പദ്ധതികളിലെ തുരങ്കങ്ങളില്‍…

Read More

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ…

Read More

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് രാജമലയിലെത്തും

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സന്ദർശിക്കും. രാവിലെ 10 മണിയോടെയാണ് സന്ദർശനം. അപകടത്തിൽ കാണാതായ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന സംഘം, മൂന്നാർ ആനച്ചാലിൽ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദർശനം കഴിഞ്ഞു മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

Read More

പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നത് വ്യക്തമല്ല. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാം അദ്ദേഹം പറയുന്നതെന്നാണ് സൂചന.    

Read More

‘തെന്നിന്ത്യയുടെ അഭിനയ സരസ്വതി’; നടി സരോജ ദേവി (87) അന്തരിച്ചു

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണിരുന്ന സരോജ ദേവിയെ ആരാധകര്‍ അഭിനയ സരസ്വതി, കന്നഡ പൈങ്കിളി മുതലായ പേരുകളിലാണ് വിളിച്ചിരുന്നത്. തന്റെ 17-ാം വയസുമുതല്‍ നാടക വേദികളില്‍ സജീവമായിരുന്ന സരോജ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1958ല്‍ എംജിആറിനൊപ്പം നാടോടി മന്നനില്‍ അഭിനയിച്ചപ്പോള്‍ മുതലാണ്. പിന്നീട്…

Read More

കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ…

Read More

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് സംഭവം. ഭര്‍ത്താവ് രാമന്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ആ റ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ…

Read More

കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് കെ മാണി വിദഗ്ധനായിരിക്കുന്നുവെന്ന് പി ജെ ജോസഫ്

കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് കെ മാണി വിദഗ്ധനായിരിക്കുന്നുവെന്ന് പി ജെ ജോസഫ്. കേരളാ കോൺഗ്രസിൽ പിജെ ജോസഫ് നുണകൾ ആവർത്തിക്കുന്നുവെന്ന ജോസ് കെ മാണിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. പാലായിലെ തോൽവി ചോദിച്ചു വാങ്ങിയതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാലായിലെ ഉദ്ഘാടനത്തിന് ചിഹ്നം കെ എം മാണിയാണെന്ന് പറഞ്ഞു. അതിനർഥം ചിഹ്നം വേണ്ടെന്നാണ്. ഇപ്പോൾ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണ്. പാലായിൽ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചു. ജോസ് കെ മാണി വിരുദ്ധ വോട്ടുകളാണ് പാലായിൽ…

Read More

‘വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.ഐ.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചന’; വി.ഡി സതീശൻ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു….

Read More