നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല

ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു. ബാര്‍ലി, ബദാം ഓട്സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്. ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നിലക്കടല ഹൃദ്രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു. പൂരിത…

Read More

‘സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, നയപ്രഖ്യാപനത്തിൽ സർക്കാർ പരാജയം തെളിഞ്ഞു’; വി ഡി സതീശൻ

നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു.തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന്…

Read More

വീട് മുടക്കുന്നവർക്കല്ല, വീട് കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്തത്: മന്ത്രി എ സി മൊയ്തീൻ

വീട് മുടക്കുന്നവർക്കല്ല, വീട് കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്തതെന്ന് മന്ത്രി എ സി മൊയ്തീൻ. ലൈഫ് മിഷൻ പദ്ധതിക്ക് തുരങ്കം വെക്കാൻ ശ്രമിച്ച കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയെ ലക്ഷ്യം വെച്ചാണ് മന്ത്രിയുടെ വാക്കുകൾ. ലൈഫ് മിഷൻ വിവാദത്തിന്റെ കേന്ദ്രമായ വടക്കാഞ്ചേരി പഞ്ചായത്തിൽ സിപിഎം മികച്ച വിജയം നേടിയിരുന്നു. അനിൽ അക്കരയാണ് ലൈഫ് മിഷൻ വിവാദം ആരംഭിച്ചത്. എന്നാൽ അപവാദം പ്രചരിപ്പിക്കുന്നവർക്കൊപ്പമല്ല ജനം നിന്നത്. അനിൽ അക്കര മണ്ഡലത്തിലെ വികസനത്തേക്കാൾ ശ്രദ്ധിച്ചത് വിവാദങ്ങളിലാണെന്നും മന്ത്രി പറഞ്ഞു അനിൽ…

Read More

ഇന്ധനവിലയെ ചൊല്ലി സഭയിൽ ബഹളം; അടിയന്തര പ്രമേയാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

  ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം നിയമസഭാ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. ഷാഫി പറമ്പിൽ അവതരിപ്പിച്ച നോട്ടീസിന് മറുപടിയായി യുപിഎ സർക്കാരിന്റെ ചെയ്തികളെ ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തിയതോടെ സഭയിൽ വാഗ്വാദം ശക്തമായി രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ പെട്രോൾ വില 130 കടന്നു. ഇന്ധനവില നിർണയ അധികാരം കമ്പോളത്തിന് വിട്ടു കൊടുത്തത് യുപിഎ സർക്കാരാണ്. അത് എൻഡിഎ തുടർന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തിൽ…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്. ഒരു ​ഗ്രാം സ്വ‍ർണത്തിന് 11,175 രൂപയാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയും ഒരു ​ഗ്രാമിന് 11,135 രൂപയുമായിരുന്നു വില. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു സ്വർണവില. വില കൂടിയാലും കുറഞ്ഞാലും…

Read More

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം. മലേഷ്യയിലെ ക്വാലലംപൂരിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ആസിയാൻ രാജ്യങ്ങൾക്കു പുറമേ, അമേരിക്കയും ഇന്ത്യയും ജപ്പാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. കംബോഡിയയും തായ്‌ലണ്ടും അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാർ ഉച്ചകോടിയിൽ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ആസിയാൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. നേരത്തെ, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള തന്റെ വിദേശനയ…

Read More

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

  മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശികളാണ് പിടിയിലായത്. മാരുതി എർട്ടിഗ കാറിൽ നിർമിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനിൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലര കോടി രൂപയുടെ കുഴൽപ്പണമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയിൽ…

Read More

മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ച് ചൂരൽമല നിവാസികൾ; നന്ദി പറഞ്ഞ് മടക്കം, വീട്ടിലേക്കുള്ള കയറി താമസത്തിനും ക്ഷണം

മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാന പരസ്യ പ്രചാരണ ദിനത്തിലായിരുന്നു സന്ദർശനം. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. വീട്ടിലേക്കുള്ള കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആഗ്രഹം. കയറി താമസത്തിൻ്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയോട് സംസാരിച്ച് കൂടിക്കാഴ്ച്ച നടത്താനാണ് ഇവർ ധർമ്മടത്തേയ്ക്ക് എത്തിയത്. വിഷുവിന് കയറി താമസം നടത്താനാകുമെന്നും മുഖ്യമന്ത്രി…

Read More

തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ മാണി സി കാപ്പന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായനികുതി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ആരോപണം. മുംബൈയിൽ വ്യവസായി ആയ ദിനേശ് മേനോനാണ് ഹർജിക്കാരൻ നേരത്തെ പാലാ മജിസ്‌ട്രേറ്റ് കോടതി ഇതേ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടിയെന്ന കേസിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ കേസെടുത്തിരുന്നു.

Read More

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമെന്ന് സാമൂഹ്യ നീതി വകുപ്പ്

യുഎഇ കോൺസുലേറ്റ് വഴി പതിനായിരത്തോളം കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തതായി സാമൂഹ്യനീതി വകുപ്പ്. 9973.50 കിലോ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹ്യനീതി വകുപ്പ് ഉത്തരം നൽകി തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം നൽകിയത്. കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ശിവശങ്കറിനെ കസ്റ്റംസ്…

Read More