ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യു. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അടുത്താഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചു വരുത്താനാണ് നീക്കം. ഒരിടവേളക്ക് ശേഷമാണ് കേസ് വീണ്ടും സജീവമാക്കാൻ കേന്ദ്ര ഏജൻസികൾ ഒരുങ്ങുന്നത്. സ്വപ്‌നയും സരത്തുമാണ് സ്പീക്കർക്കെതിരെ മൊഴി നൽകിയത് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്നാണ് ഇവരുടെ മൊഴി. മജിസ്‌ട്രേറ്റിനും കസ്റ്റംസിനുമാണ് പ്രതികൾ മൊഴി നൽകിയത്.

Read More

പാലക്കാട് വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

  പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടേറ്റ് കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. ഓട്ടുകാട് മയൂരം വീട്ടിൽ ചന്ദ്രൻ, ഭാര്യ ദേവി എന്നിവരാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മകൻ സനൽ ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. കഴിഞ്ഞ ദിവസം സനൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ സംഭവശേഷം ഇയാളെ കാണാനില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Read More

ലഭിക്കുന്ന ശബളത്തിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ട്: ശമ്പള വിവാദത്തില്‍ രാഷ്ട്രപതി

  ന്യൂഡൽഹി : ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് തനിക്കാണെങ്കിലും അതിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഉത്തർ പ്രദേശിൽ നടന്ന ജൻ അഭിനന്ദൻ സമാരോഹിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശമ്പള വിവാദത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും അതിൽ 275000 രൂപ നികുതിയായി താൻ തിരിച്ചടയ്ക്കുന്നുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ സന്ദേശത്തിനൊപ്പമായിരുന്നു രാഷ്ട്രപതിയുടെ പരാമർശം. മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിലപ്പോള്‍ തങ്ങളേക്കാള്‍ അധികം സമ്പാദ്യമുണ്ടാകുമെന്ന് രാഷ്ട്രപതി…

Read More

വീണ്ടും കൊവിഡ് മരണം; ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 34 ആയി ഞായറാഴ്ച പുലര്‍ച്ചെയാണ് നസീര്‍ മരിച്ചത്. ജൂലൈ തുടക്കത്തില്‍ സൗദിയില്‍ നിന്നാണ് നസീര്‍ ആലപ്പുഴയില്‍ എത്തിയത്. അര്‍ബുദരോഗബാധിതനായിരുന്നു

Read More

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും നീളും

വായു മലിനീകരണം രൂക്ഷമായതതിനെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിട്ടത് നീട്ടാൻ തീരുമാനം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ അറിയിച്ചു. വായു മലിനീകരണ തോത് ഉയർന്നു നിൽക്കുന്നതിനിടെയാണ് തീരുമാനം. നവംബർ 13ന് ഒരാഴ്ചത്തേക്കാണ് വായുമലിനീകരണത്തെ തുടർന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. 350നും 400നും ഇടയിലാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് എത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണ പ്രശ്‌നത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. മലിനീകരണ തോത് കുറക്കാൻ…

Read More

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 37ാം ദിവസം; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം

ഷട്ട്ഡൗണ്‍ 37ാം ദിവസത്തിലെത്തുമ്പോള്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുക്കുന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് ഏവിയേഷന്‍ വിഭാഗം എത്തിയത്. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 40 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ അപര്യാപ്തതമൂലം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ല എന്ന് അറിയിച്ചെങ്കിലും ചില വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകളും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. നേരത്തേ ടിക്കറ്റുകള്‍…

Read More

സിപിഐഎമ്മിനെ വിമർശിച്ചാൽ കൊലപാതകമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തിരുത്തി സച്ചിദാനന്ദൻ

സിപിഐഎമ്മിനെ വിമർശിച്ചാൽ കൊലപാതകമെന്ന് പരോക്ഷമായി പറഞ്ഞ് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയിൽ കഥകൾ പുരോഗമിക്കുന്നെന്നും എങ്ങോട്ട് പോകുന്നുവെന്ന് നോക്കാമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ്. 15 മിനുട്ടിനകം ഫേസ്ബുക്ക് പോസ്റ്റിൽ സച്ചിദാനന്ദൻ തിരുത്തൽ വരുത്തി. കൊലപാതകമെന്നത് അതിജീവിച്ചാൽ എന്നാക്കി മാറ്റി.ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത് കൊല ചെയ്യപ്പെട്ടില്ല എങ്കിൽ എന്ന് പറഞ്ഞാണ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി അദ്ദേഹം അതിജീവിച്ചാൽ എന്ന് തിരുത്തുകയായിരുന്നു….

Read More

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശിവശങ്കറിന്റെ വാദം. ജാമ്യാപേക്ഷ പരിഗണിക്കവെ എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് കേസിൽ എം ശിവശങ്കറിന് കേസിൽ പങ്കുണ്ടെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്. ഏഴ് തവണ സ്വപ്നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും…

Read More

‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍’; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നംവച്ച് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നം വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ സഭയിലെ പ്രസ്താവന. ഗര്‍ഭാവസ്ഥ മുതല്‍ മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കാന്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു. അതേസമയം, ആരോഗ്യവകുപ്പിലെ പരാതികളില്‍ നിയമസഭാ ചോദ്യോത്തര വേളയില്‍ തര്‍ക്കം നടന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മിലായിരുന്നു വാക്‌പോര്. എ പി അനില്‍കുമാറാണ് ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ ചോദ്യോത്തര…

Read More

ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നു; പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കൊച്ചി: ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്ക് കൈമാറി. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Read More