ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ തറച്ചുകയറി; ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു

ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഒടിഞ്ഞു ഹൃദയവാല്‍വില്‍ തറച്ചിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55)വാണ് മരിച്ചത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും കഴിഞ്ഞ മാസം നാലാം തീയതിയാണ് തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മ തലകറക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഹൃദയത്തില്‍ ബ്ലോക്കുണ്ടോയെന്ന് പരിശോധിക്കാനാണ് ആന്‍ജിയോഗ്രാം ചെയ്തത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞുകയറി. തുടര്‍ന്ന് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ഓപണ്‍ ഹൃദയശസ്ത്രക്രിയ നടത്തി…

Read More

മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് സൂചന; ബിനീഷ് കൊടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കും

കൊച്ചി: ബിനീഷ് കൊടിയേരിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി എന്‍ഫോഴ്‌സമെന്റ് വിലയിരുത്തിയതായി സുചന.ഇതേ തുടര്‍ന്ന് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.ഇന്നലെ 11 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലില്‍ ബിനിഷ് നല്‍കിയ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ചു വരികയാണ്.ഇതിനു ശേഷം ബിനീഷുമായി ബന്ധപ്പെട്ട ചിലരെക്കൂടിയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും വിളിപ്പിക്കുകയെന്നാണ് അറിയുന്നത്. എന്‍ഫോഴ്‌സമെന്റിന്റെ നോട്ടീസ് പ്രകാരം കൊച്ചിയിലെ ഓഫിസില്‍…

Read More

മിനിമം ചാര്‍ജ് 50 രൂപയാക്കണം, ഓരോ കിലോമീറ്ററിനും 25 രൂപ വർധിപ്പിക്കണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്

  മലപ്പുറം: ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കി. സിഐടിയു, ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ എന്നിവരാണ് സമരത്തിലേക്ക് കടക്കുന്നത്. സി ഐടിയു ഈ മാസം 16-ന് സെക്രട്ടറിയേറ്റ്…

Read More

ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ; ബിന്ദു അമ്മിണിക്കെതിരെ പ്രതിയുടെ ഭാര്യയും പരാതി നൽകി

  കോഴിക്കോട് ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ. തൊടിയിൽ സ്വദേശി മോഹൻദാസിനെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മോഹൻദാസിന്റെ ഭാര്യ ബിന്ദു അമ്മിണിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ ബിന്ദു മർദിച്ചെന്ന് പറഞ്ഞാണ് ഭാര്യ റീജ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമങ്ങളോട് പറഞ്ഞു ബുധനാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ മദ്യലഹരിയിൽ മോഹൻദാസ് മർദിച്ചത്. മർദനത്തിന്റെ…

Read More

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി വൈകിട്ട് അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. നാളെ മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെയാണ് ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിന്‍റെ ഭാഗമായി നവംബര്‍…

Read More

അഞ്ഞൂറിലധികം പേർ ഇനിയും അഫ്ഗാനിസ്ഥാനിൽ; കൂടുതൽ ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിക്കും

അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി ഇന്ന് ഡൽഹിയിലെത്തിക്കും. കാബൂളിൽ നിന്ന് ഖത്തറിലെത്തിച്ച 146 പേരുമായി വിമാനം ഡൽഹിയിലേക്ക് തിരിക്കും. മലയാളികൾ അടക്കം 392 പേരെയാണ് ഇന്നലെ ഡൽഹിയിൽ എത്തിച്ചത് അഞ്ഞൂറിലധികം പേർ കൂടി ഇനിയും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അഫ്ഗാനിൽ താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച് ഷീർ പ്രവിശ്യയിൽ ആക്രമണം ശക്തമാക്കി. പഞ്ച് ഷീർ വളഞ്ഞതായും ഉടനെ കീഴടക്കുമെന്നും താലിബാൻ വാക്താവ് അറിയിച്ചു അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് പഞ്ച്…

Read More

മമ്മൂട്ടിയുടെ സേതുരാമയ്യർ അഞ്ചാം ഭാഗം ഉടൻ

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിബി ഐ 5. മമ്മൂട്ടി സേതുരാമയ്യരായി എത്തിയപ്പോഴെല്ലാം പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി അടുത്ത ഭാഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോള്‍ ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ…

Read More

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് വിമാനം മാറിക്കയറിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. (Iran hints that the war will continue until the end of Trump’s term) 60 ദിവസത്തെ കാലയളവ് നീട്ടാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. അമേരിക്കയെയും ഇറാനെയും…

Read More

വിസ്‌ഡം യൂത്ത് ജില്ലാ സമ്മേളനം വെബ്‌കോൺ; ഇന്ന് വൈകിട്ട് 7-30 ന് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം നിർവഹിക്കും

കൽപ്പറ്റ – ” അതി ജീവനത്തിന് ആദർശ യൗവനം ” എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ” വെബ്‌കോൺ ” ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടനം ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 7-30 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിക്കും സമ്മേളനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷം സാദ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ആരിഫ് എന്നിവർ…

Read More

3 വർഷത്തെ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപം 750,000 ദിർഹമായി കുറച്ച് ദുബായ്

  ദുബായ്: മൂന്ന് വർഷത്തെ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപം ദുബായിൽ 750,000 ദിർഹമായി കുറച്ചു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ദുബായിൽ കുതിച്ചുയരുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടി മാർക്കറ്റ് നിക്ഷേപത്തിലൂടെ വിസയ്ക്ക് അപേക്ഷിക്കാനുള്ള ലിമിറ്റ് ആണ് 1 ദശലക്ഷം ദിർഹത്തിൽ നിന്ന് 750,000 ദിർഹമായി കുറച്ചത്. 750,000 ദിർഹമോ അതിലധികമോ വസ്തുവകകൾ സ്വന്തമായി ഉള്ള ഒരു വ്യക്തിക്ക് തന്റെ പങ്കാളിക്കായി മൂന്ന് വർഷത്തെ പുതുക്കാവുന്ന റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. നിക്ഷേപ നില കുറയ്ക്കുന്നത്…

Read More