സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി…

Read More

പ്രായമറിയാൻ ഏജ് വെരിഫിക്കേഷൻ ആപ്പ്;പ്രഖ്യാപനവുമായി യൂറോപ്പ്യൻ യൂണിയൻ

ആപ്പുകളിലോ വെബ്‌സൈറ്റുകളിലോ വ്യക്തിഗത വിവരങ്ങൾ കൈമാറാതെ തന്നെ ഇനി പ്രായം കണ്ടെത്തുനാകും. ഇതിനായി ഏജ് വെരിഫിക്കേഷൻ ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് യൂറോപ്പ്യൻ യൂണിയൻ. ഇന്റർനെറ്റ് ഉപയോഗത്തിൽ ഉപയോക്താക്കളുടെ പ്രായത്തെ സംബന്ധിച്ച പരിശോധന കർശനമാക്കുനന്തിന്റെ ഭാഗമായാണ് തീരുമാനം. കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ചൊവ്വാഴ്ച്ച ഈ പ്രഖ്യാപനം നടത്തിയത്. കൗമാരക്കാർക്കിടയിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രായത്തെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്. എന്നാൽ വ്യക്തിവിവരങ്ങൾ നൽകുന്നതിൽ നിരവധി ഉപയോക്താക്കൾ ആശങ്ക അറിയിച്ചിരുന്നു. ഇത് സ്വകാര്യതയെ…

Read More

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ തീപിടിത്തം; ഫാക്ടറിയും വാഹനവും അടക്കം കത്തിനശിച്ചു

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിൽ വൻ തീപിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപിടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിക്കാണ് തീപിടിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണമായി കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും പോലീസും നാട്ടുകാരും മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ

Read More

‘ജയിക്കാനുള്ള ആവേശം കണ്ടില്ല’; തോല്‍വിയ്ക്ക് പിന്നാലെ ടീമിനെ വിമര്‍ശിച്ച് കോഹ്‌ലി

മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നായകന്‍ വിരാട് കോഹ്‌ലി. ഫീല്‍ഡിംഗിനിറങ്ങിയപ്പോള്‍ ജയിക്കാനുള്ള ആവേശം പ്രകടമായിരുന്നില്ലെന്നും താരങ്ങളുടെ ശരീരഭാഷ മോശമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. ‘ടോസ് മത്സരത്തിലെ നിര്‍ണ്ണായക ഘടകമാണ്. ന്യൂബോളില്‍ ആദ്യം ബാറ്റ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇംഗ്ലണ്ടിന് എക്സ്ട്രാ പേസും മികച്ച ലൈനും ലെങ്തും ബൗളിങ്ങില്‍ കൊണ്ടുവരാന്‍ സാധിച്ചു. കൂട്ടുകെട്ടുകള്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയും ബുദ്ധിമുട്ടി.’ ‘ആക്രമിക്കുക അത്ര എളുപ്പമുള്ള…

Read More

മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ള 79 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നാവികസേനാ തെരച്ചിലിൽ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 79 ജീവനക്കാർക്കായാണ് തെരച്ചിൽ നടക്കുന്നത് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ 147 പേരെ രക്ഷപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

Read More

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വമർശനം

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പിണറായി വിജയൻ. അന്വേഷണം ഏജൻസികൾ സാമാന്യ മര്യാദകൾ ലംഘിക്കുന്നു എന്നായിരുന്നു മുഖ്യ മന്ത്രിയുടെ വിമർശനം. എന്‍ഫോഴ്സ്മെന്റ് പരിധിയും പരിമതിയും ലംഘിക്കുന്നു.   സി.എ.ജിയുടെ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ഏജന്‍സികള്‍ സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നു. ശരിയായ ദിശയിലുളള അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നൽകും. എല്ലാ വിധത്തിലുമുള്ള അന്വേഷണത്തേയും സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read More

പിങ്ക് പോലീസിന്റെ പരസ്യവിചാരണ: പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പട്ടിക ജാതി കമ്മീഷന്റെ നിർദേശം

  തിരുവന്തപുരം ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകി. സംഭവത്തിൽ അപമാനിതനായ ജയചന്ദ്രൻ നേരത്തെ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച ആറ്റിങ്ങലിൽ വെച്ചാണ് ജയചന്ദ്രനും എട്ട് വയസ്സുകാരി മകൾക്കും പിങ്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസുദ്യോഗസ്ഥ രജിത ജയചന്ദ്രനെയും…

Read More

എന്റെ ഹീറോ ഇനിയില്ലെന്ന് ഗാംഗുലി; നഷ്ടപ്പെട്ടത് മികച്ച താരത്തെയെന്ന് സച്ചിൻ

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ അന്ത്യത്തിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകവും. എന്റെ ഭ്രാന്തൻ പ്രതിഭ സമാധനത്തോടെ വിശ്രമിക്കുന്നു. നിങ്ങൾ കാരണമാണ് ഞാൻ ഫുട്‌ബോൾ കണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. എന്റെ ഹീറോ ഇനിയില്ലെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു   ഫുട്‌ബോളിനും ലോക കായികമേഖലക്കും ഏറ്റവും മികച്ച താരത്തെ നഷ്ടപ്പെട്ടുവെന്ന് സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. മറഡോണയുടെ വേർപാടിൽ ഏറെ ദു:ഖമുണ്ടെന്ന് യുവരാജ് സിംഗ് ട്വീറ്റ് ചെയ്തു. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലും ഓർമകളിലും ജീവിക്കുമെന്ന് സുരേഷ്…

Read More

‘ED ഗോ ബാക്ക്’: പ്രതിഷേധം കടുപ്പിച്ച് CPIM; വിവിധയിടങ്ങളിൽ പ്രകടനം

  പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും, കണ്ണൂരിലും കോഴിക്കോടും നടക്കുന്ന പ്രതിഷേധത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. കണ്ണൂരിൽ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കോട്ടയത്ത് മുൻ മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി…

Read More