കൊറോണ വൈറസിന്റെ അപരനെ ലാബില്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: കോവിഡിനു കാരണക്കാരനായ കൊറോണ വൈറസിന്റെ അപരനെ ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചു. സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആണ് അപകടകാരിയല്ലാത്ത വെസികുലാര്‍ സ്‌റ്റോമാറ്റിറ്റിസ് വൈറസ് വികസിപ്പിച്ചെടുത്തത്. കൊറോണ വൈറസിനെപ്പോലെ മനുഷ്യശരീരത്തില്‍ ആന്റിബോഡികള്‍ സൃഷ്ടിക്കാന്‍ പുതിയ വൈറസിന് സാധിക്കും. SV-SARS-CoV-2 എന്നാണ് വൈറസിന് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍, മരുന്ന് നിര്‍മാണത്തിന് അപരന്റെ കണ്ടെത്തല്‍ വളരെ സഹായകമാകുമെന്ന് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Read More

സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; അടച്ചുപൂട്ടൽ 35-ാം ദിവസത്തിലേക്ക്, പ്രതിസന്ധിയിൽ അമേരിക്ക

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക. സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്. ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു. ബിൽ പാസാക്കാൻ സെനറ്റിൽ 60 വോട്ടുകളാണ് ആവശ്യമായത്. സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള…

Read More

ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി ; മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ള അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം അന്‍പത് ശതമാനം അദ്ധ്യാപകര്‍ക്ക് മാത്രമെ സ്‌കൂളില്‍ വരാന്‍ അനുവാദമുള്ളു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പാലിച്ചാവണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പത്ത് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ രണ്ട് ബാച്ചുകളായി തിരിക്കും. ആദ്യ ബാച്ചിന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിന്…

Read More

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ച് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന തമിഴ്‌നാട് സ്വദേശി

  യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ തമിഴ്‌നാട് സ്വദേശി സായ് നികേഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കളെ സായി നികേഷ് ബന്ധപ്പെട്ടു. കഴിഞ്ഞ എട്ടിനാണ് സായ് നികേഷ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നതായി സ്ഥിരീകരിച്ചത് ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന വിവരം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. തുടർന്ന് പിതാവ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈന്റെ അർധ…

Read More

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാർഷികം

  ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്. സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. ആ സത്യാന്വേഷണത്തിനാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തൻ അവസാനമിട്ടത്. ഗോഡ്‌സേയുടെ വെടിയുണ്ടകൾ ചെന്നുതറച്ചത് ഒരു…

Read More

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Read More

അതിർത്തിയിൽ പാക് വെടിവെപ്പ്; രജൗരിയിൽ സൈനികന് വീരമൃത്യു

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. രജൗരി സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചയോടെ നടന്ന പാക് വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് വെടിവെപ്പിൽ കൊല്ല്പപെട്ടത്. നിയന്ത്രണ രേഖയിൽ രജൗറി സെക്ടറിലെ കേരിയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാൻ രജൗരി മേഖലയിൽ പ്രകോപനം തുടരുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.

Read More

2021ൽ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിയായോ? അന്നത്തെ പ്രചവനം ഇങ്ങനെയായിരുന്നു

എക്സിറ്റ് പോളിന്റെ ആവേശത്തിൽ നിന്നും എക്സാക്റ്റ് പോളിന്റെ റിയാലിറ്റിയിലേക്ക് കേരളം എത്താൻ ഇനി മണിക്കൂറുകൾ മാത്രം. കണക്കുകൾ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ച് യു.ഡി.എഫും നേരിയ ഭൂരിപക്ഷത്തിൽ അധികാരം ലഭിക്കുമെന്ന് ഉറപ്പിച്ച് LDF ക്യാമ്പും രംഗത്തുണ്ട്. തൂക്കുസഭ നിർണയിക്കാൻ പാകത്തിന് അക്കൗണ്ട് തുറക്കുമെന്ന മോഹമാണ് ബിജെപി ക്യാമ്പിനുള്ളത്. 5 സംസ്ഥാനങ്ങളിലെ വോട്ടെല്ലാം പെട്ടിയിലായതോടെ പിന്നാലെയെത്തി എക്സിറ്റ് പോളുകളുടെ മുൻവിധി. 71 എന്ന മാജിക്കൽ നമ്പരും കടന്ന് യു.ഡി.എഫ് ക്യാമ്പിന്റെ വിജയം എക്സിറ്റ് പോളുകളുടെ കണക്കിൽ നിരന്നപ്പോൾ കേരളത്തിൽ യു.ഡി.എഫ് ക്യാമ്പ്…

Read More

ലോറി നിയന്ത്രണം വിട്ട് അപകടം; നാല് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ടോപ്പൂര്‍ ഹൈവേയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടതിനെതുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സേലം ധര്‍മ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംഭവത്തിന് ശേഷം ജില്ലാ…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ. അടുത്ത ബുധനാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കാനിരുന്നത്. എന്നാൽ ഇത് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഹർജി. ഇതിനായി പ്രത്യേക ഹർജി ഇന്ന് സമർപ്പിക്കും. കേസ് ഇന്നുച്ചയ്ക്ക് കോടതി പരിഗണിച്ചേക്കും. പ്രതികളെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ കൂടുതൽ തെളിവുകൾ നശിപ്പിച്ചേക്കുമെന്ന വാദമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക. മൂന്ന് ദിവസം പ്രതികളെ…

Read More