Headlines

അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം

അസർബൈജാനിലും ഇറാന്റെ ആക്രമണം. അസർബൈജാൻ വിമാനത്താവളത്തിന് നേരെയാണ് ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നത്. നാഹ്ചിവൻ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇസ്രയേൽ അസർബൈജാനിൽ നിന്നും ആക്രമണം നടത്തും എന്ന ആശങ്ക ഇറാൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ, ഇറാനിലേക്ക് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അസർബൈജാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ രണ്ട്…

Read More

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻറ് പ്രത്യേക സമ്മേളനം വനിതാ സംവിരണവുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കും. വനിത സംവരണ ഭേദഗതി ബിൽ കോടിക്കണക്കിന് ഇന്ത്യൻ സ്ത്രീകളുടെ പ്രതീക്ഷകളുടെ പ്രതിഫലനമാണ്. ബിൽ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ…

Read More

24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ്; 585 മരണം

ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം കടന്നു 585 പേരാണ് വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 1,31,578 ആയി ഉയർന്നു. 48,493 പേർ ഇന്നലെ രോഗമുക്തി നേടി. 83,83,602 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു ഡൽഹിയിലാണ് നിലവിൽ കൊവിഡ്…

Read More

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; നോട്ടീസ് അയച്ചു

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, കേസ് വിശദമായി പരിശോധിക്കണം എന്ന ആവശ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും മൂന്നംഗ ബഞ്ച് നിർദേശിച്ചു.

Read More

ദേവുചന്ദനയുടെ അച്ഛൻ ആശുപത്രി മുറ്റത്ത് തൂങ്ങിമരിച്ച നിലയിൽ

എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എടി ആശുപത്രിക്ക് പിന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളിൽ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങൾ…

Read More

പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ പിടിച്ചെടുത്തു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കമല്‍ഹാസന്റെ വിശ്വസ്തന്‍ ചന്ദ്രശേഖറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തു. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

Read More

സ്പീക്കർ ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടർ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

Read More

24 മണിക്കൂറിനിടെ 37,379 പേർക്ക് കൂടി കൊവിഡ്; 124 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേർ ഒരു ദിവസത്തിനിടെ മരിച്ചു. നിലവിൽ 1,71,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 11,007 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4,82,017 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,43,06,414 പേർ രോഗമുക്തി നേടിയിട്ടുണ്ട് അതേസമയം ഒമിക്രോൺ ബാധിതരുടെ എണ്ണം 1982 ആയി ഉയർന്നു. ഇതിൽ 766 കേസുകളും മഹാരാഷ്ട്രയിലാണ് ഡൽഹിയിൽ 382…

Read More

ഒഴിവാക്കേണ്ടതായിരുന്നു: മെഗാ തിരുവാതിരയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടിയും

  തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധയുണ്ടായിട്ടുണ്ട്. തീർച്ചയായും ഒഴിവാക്കേണ്ട ഒന്നായിരുന്നുവിതെന്നും മന്ത്രി വ്യക്തമാക്കി കൊവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ വലുതായി ബാധിക്കുന്നതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്

Read More

കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച് കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച് ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് വരികയാണെന്ന് ഭാരവാഹികളായ ഐസക്ക് പ്ലാപ്പള്ളിയും റ്റി ഒ ഏബ്രഹാമും പറഞ്ഞു. ഐസക്ക് പ്ലാപ്പളളില്‍(സംസ്ഥാന വൈസ് ചെയര്‍മാന്‍), ഏബ്രഹാം…

Read More