Headlines

‘വിഎസ് കേരള രാഷ്ട്രീയത്തിലെ അതികായൻ, ദൗർഭാഗ്യവശാൽ വീണ്ടും മുഖ്യമന്ത്രി ആക്കിയില്ല’; പ്രശാന്ത് ഭൂഷൺ

വിഎസിന്റെ വിയോത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വിഎസിന്റെ വിയോഗം ഒരു യുഗാവസാനമാണ്. സത്യസന്ധനും, പൊതുതൽപരനുമായ അപൂർവ ഇനം രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു വി എസ്. ദൗർഭാഗ്യവശാൽ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രി ആക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വി ആർ കൃഷ്ണയ്യർ ജുഡീഷ്യറിയിൽ എന്തായിരുന്നു അതായിരുന്നു രാഷ്ട്രീയത്തിൽ വി എസ്.വിഎസിനെ ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നതായി പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തി. വി എസ് ആം ആദ്മിയുടെ ഭാഗം…

Read More

മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എംബസി ആരംഭിക്കാനൊരുങ്ങി യു.എ.ഇ

ജെറുസലേം: മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ എംബസി തുറക്കുമെന്ന് യു.എ.ഇ. അനഡോലു ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ തുറക്കുന്ന എംബസിയില്‍ നിന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് യാത്രാ വിസ നേടാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ഹയോം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ അബുദാബിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ഇസ്രയേലിലെയും യു.എ.ഇയിലും എംബസികള്‍ തുറക്കുന്നതിനെക്കുറിച്ച് ഇരുപക്ഷത്തുനിന്നുമുള്ള…

Read More

സ്ത്രീത്വത്തെ അപമാനിച്ചു, ഷാജൻ സ്കറിയയ്ക്കെതിരെ പൊലിസ് കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. IT ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിടുണ്ട്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്. ഷാജൻ ചെയ്‌ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 41,953 പേർക്ക് കൊവിഡ്, 58 മരണം; 23,106 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസർഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടന്നേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും കോവിഡ് വ്യാപനം കാരണമാണ് അടുത്ത മാസം ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്. ജനുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിക്കും. അതുകൊണ്ട് ഡിസംബര്‍…

Read More

1476 കോടി എന്തിന് കളയണം’; സംസ്ഥാനം പിഎം ശ്രീയുടെ ഭാഗമാകും; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സിപിഐയുടെ എതിര്‍പ്പ് മറികടന്ന്

പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സമ്മതമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും 1476 കോടി രൂപ എന്തിന് കളയണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ആ അപകടത്തില്‍ ചെന്ന് ചാടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായ രണ്ട് പ്രാവശ്യവും സിപിഐ ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതുമൂലം പിഎം…

Read More

കുടിയൻമാരുടെ ശല്യം അസഹനീയമായി; മദ്യവിൽപ്പന ശാല സ്ത്രീകൾ തല്ലിത്തകർത്തു

തമിഴ്‌നാട്ടിലെ കടലൂർ കുറിഞ്ഞപ്പാടിയിൽ മദ്യവിൽപ്പന ശാല സ്ത്രീകൾ തല്ലി തകർത്തു. ജനകീയപ്രതിഷേധം അവഗണിച്ച് മദ്യശാല തുറന്നതിനെ തുടർന്നാണ് നടപടി. മദ്യക്കുപ്പികൾ സ്ത്രീകൾ എറിഞ്ഞുടച്ചു. ഗ്രാമത്തിലെ സ്ത്രീകൾ കൂട്ടമായി എത്തി സർക്കാർ മദ്യവിൽപ്പന കേന്ദ്രം തകർക്കുകയായിരുന്നു. കുപ്പികളും എറിഞ്ഞുടച്ചു. മദ്യപിച്ച് എത്തുന്ന പുരുഷൻമാരുടെ ശല്യം ഗ്രാമത്തിൽ വർധിച്ചതോടെയാണ് സ്ത്രീകൾ അറ്റകൈ പ്രയോഗം നടത്തിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് മാസങ്ങളായി മദ്യവിൽപ്പന കേന്ദ്രം അടിച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പാണ് ഇത് വീണ്ടും തുറന്നത്.

Read More

ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി മുതല്‍ സ്ത്രീകളും

ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു പുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ജനനായകന് ഇന്ന് നിര്‍ണായകം; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്.രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവെച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി…

Read More

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചൻ അറസ്റ്റിൽ

  കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകർക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ…

Read More