Headlines

അഫ്ഗാന്‍ ഫുട്‌ബോള്‍ താരങ്ങളെ രക്ഷപ്പെടുത്താന്‍ ഫിഫ രംഗത്ത്

  അ​ഫ്ഗാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ക്കാ​ൻ ഫി​ഫ​യും പ്ര​ഫ​ണ​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ഫ്പ്രോ​യും ചേ​ർ​ന്ന് ശ്ര​മം ആ​രം​ഭി​ച്ചതായി റിപ്പോര്‍ട്ടുകള്‍. അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​രു​ഷ-​വ​നി​ത ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഫി​ഫ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​ത്മ സ​മൗ​റ പ​റ​ഞ്ഞു. ത​ങ്ങ​ൾ ഫി​ഫ്പ്രോ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്നും ഫ​ത്മ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​യി​ക താ​ര​ങ്ങ​ളെ അ​ഫ്ഗാ​നി​ൽ​നി​ന്നും ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫി​ഫ്പ്രോ ട്വീ​റ്റ് ചെ​യ്തി​രു​ന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

പാചകവാതക വില വര്‍ധിപ്പിച്ചു

  കൊച്ചി: പെട്രോള്‍ , ഡീസല്‍ വില വര്‍ധനക്ക് പിറകെ സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചിരിക്കുന്നത്. 38 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. രാജ്യത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു.

Read More

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

  തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം എബിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് ഇയാൾ

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലെ വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 88 ലക്ഷം വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 88 ലക്ഷത്തോളം വോട്ടർമാർ ഇന്ന് വിധിയെഴുതും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പോളിംഗിന്റെ അവസാന മണിക്കൂർ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം 395…

Read More

കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണം; 36 പേർക്ക് പരുക്കേറ്റു

കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണത്തിൽ 36 പേർക്ക് പരുക്കേറ്റു. മാങ്കാവ്, പൊറ്റമ്മൽ, കൊമ്മേരി എന്നിവിടങ്ങളിലാണ് ആളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെള്ള നിറത്തിലുള്ള പേപ്പട്ടിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് മേയർ ആവശ്യപ്പെട്ടു.

Read More

വയനാട് ജില്ലയിൽ 812 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍…

Read More

കാസർഗോഡ് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്; അടിയേറ്റ് മരിച്ചെന്ന് കരുതി കത്തിച്ചു; മെൽവിന്റെ മൊഴി

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് വിവരം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതിത്തരാൻ പ്രതി മെൽവിൻ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തിന് കാരണമായത്. അടിയേറ്റ് ഹിൽഡ മരിച്ചെന്നു കരുതിയാണ് കത്തിച്ചതെന്നുമാണ് മെൽവിന്റെ മൊഴി. മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കം ഉണ്ടായിരുന്നെന്ന് പ്രതിയുടെ മൊഴി. വീടും സ്ഥലവും ബാങ്കിൽ പണയം വയ്ക്കാൻ ആയിരുന്നു പ്രതിയുടെ നീക്കം. അമ്മയെ പിന്തുണച്ചതിനാലാണ് അയൽക്കാരിയായ ലൊലീറ്റയെ ആക്രമിച്ചത്. സംഭവ ശേഷം മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം…

Read More

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആശുപത്രിയിൽ എത്തിയപ്പോഴുള്ളതിനെക്കാൾ ഒരുപാട് മെച്ചപ്പെട്ടു. വരും ദിവസങ്ങൾ നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ട്രംപ് പറഞ്ഞ്. ട്രംപിന്റെ ആരോഗ്യനിലയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രടകിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തേ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

പാലക്കാട് കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

  പാലക്കാട് കൂടല്ലൂർ കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. ബേബി ഫെമിന(37), മകൻ ഷെരീഫ്(7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയും മകനുമാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെമിനയും ഒഴുക്കിൽപ്പെടുകയായിരുന്നു

Read More