മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ കാണുന്നതും പരിഗണനയിൽ

  മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിക്ക് പോകും. AICC നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോദിയെ കാണാനും മുഖ്യമന്ത്രിയുടെ ശ്രമം. അതേസമയം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.     കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി…

Read More

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,മുഹമ്മദ് ജാവേദ് ,മല്ലു രവി എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കാൻ അനുവദിക്കാത്തതും, പ്രതിപക്ഷ വനിതാ എംപിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് മടക്കം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയം.മധ്യപൂർവേഷ്യയിലെ സംഘർഷം സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്…

Read More

കൂത്തുപറമ്പിൽ വയോധിക വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ അംബുജാക്ഷിയെന്ന 82കാരിയെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം അംബുജാക്ഷിയെ ചായ കുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സൂചന

Read More

‘മദ്യത്തിന്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകും: തീരുമാനം സർക്കാർ പിൻവലിക്കണം’; താമരശ്ശേരി രൂപത ബിഷപ്പ്

  മദ്യത്തിന്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകുമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരിൽ നിന്നും ഇത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നില്ല. വീര്യം കുറഞ്ഞ ലഹരി വലിയ ലഹരിയിലേക്ക് എത്തിക്കും. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയൽ ആവശ്യപ്പെട്ടു. ലഹരിക്കെതിരെ വോരിയേഴ്സിനെ സൃഷ്ടിക്കുന്നവർ മദ്യത്തിൽ കാരിയേഴ്സിനെ സൃഷ്ടിക്കുന്നെന്ന വിമർശനവുമായി കെസിബിസി രംഗത്തെത്തിയിരുന്നു. അതേസമയം, ബജറ്റിൽ നികുതി ഘടന നിശ്ചയിക്കുകയാണ് ചെയ്തതെന്നും വീര്യം കുറഞ്ഞ മദ്യം കൊടുക്കണമോ വേണ്ടയോ എന്നത് യുഡിഎഫ്…

Read More

ഭവന വായ്പകളുടെ പലിശ നിരക്ക്; എസ്.ബി.ഐയുടെ പുതിയ അറിയിപ്പ്

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തി. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഭവന വായ്പ നിരക്ക് 6.95 ശതമാനമായാണ് പരിഷ്‌കരിച്ചത്. മുമ്പ് നിരക്ക് 6.70 ശതമാനം ആയിരുന്നു. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകള്‍ക്കും പ്രോസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജി.എസ്.ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക്…

Read More

പാകിസ്താൻ ബംഗ്ലാദേശിനൊപ്പം ഉറച്ചുനിൽക്കുന്നു; ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വ്യക്തമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടത്. ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുത്.ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തില്‍ ഞങ്ങള്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തരുത് എന്നതാണ് തങ്ങളുടെ നയം. വളരെ ശ്രദ്ധാപൂര്‍വ്വം ആലോചിച്ചെടുത്ത ഉചിതമായ തീരുമാനമാണിത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ തീരുമാനം തെറ്റ്. പാകിസ്താൻ ബംഗ്ലാദേശിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഇസ്ലാമാബാദില്‍ ഫെഡറല്‍ കാബിനറ്റിനെ അഭിസംബോധന…

Read More

ഒമിക്രോൺ വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; രാജ്യത്ത് കനത്ത ജാഗ്രത

രാജ്യത്ത് കൂടുതൽ പേരിലേക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ വിശദ പരിശോധന ഫലം കൂടി വരാനുണ്ട്. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തിയവരുടെ നിരീക്ഷണം ശക്തമാക്കി രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയത്. ഒമിക്രോൺ ബാധിത രാജ്യങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തിയ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യം…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു , കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത് .ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും . 20 ദിവസമായി വിവിധ രോഗങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Read More

കൊവിഡ് വാക്‌സിന്‍ ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കില്ല. വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കും ആധാര്‍ ഉപയോഗിക്കുമെങ്കിലും മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയായാലും മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണു വിവരം. മുന്‍ഗണനാ വിഭാഗങ്ങളിലെ 30 കോടിയോളം പേര്‍ക്കാകും തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതു സൗജന്യമായിരിക്കും. ഒരു കോടിയോളം ആശാ വര്‍ക്കര്‍മാരും എം.ബി.ബി.എസ് വിദ്യാര്‍ഥികളും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ട് കോടിയിലേറെ ശുചീകരണത്തൊഴിലാളികള്‍, പൊലീസുകാര്‍, സായുധ സേനാംഗങ്ങള്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ വൈറസ് മാരകമായേക്കാവുന്ന 26 കോടിയിലേറെ പേര്‍,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.10 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.62 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2422, കൊല്ലം 538, പത്തനംതിട്ട 187, ആലപ്പുഴ 1303, കോട്ടയം 1216, ഇടുക്കി 372, എറണാകുളം 614, തൃശൂർ 2587, പാലക്കാട് 1064, മലപ്പുറം 1366, കോഴിക്കോട് 1540, വയനാട് 442, കണ്ണൂർ 1068, കാസർഗോഡ് 335 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,09,530 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More