നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ എന്ന് ബേക്കൽ പോലീസ്. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബേക്കൽ സ്വദേശി കൂടിയായ മാപ്പുസാക്ഷി വിപിൻലാലിനെ തേടി പ്രദീപ്കുമാർ കഴിഞ്ഞ ജനുവരി 23നാണ് ബേക്കലിലെത്തിയത്. ഓട്ടോയിലിറക്കി തൃക്കണ്ണാടുള്ള ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലെത്തി ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വക്കീൽ ഗുമസ്തനാണെന്ന്…

Read More

ബാബുവുമായി സൈനികൻ മല കയറുന്നു; രക്ഷാ ദൗത്യം അന്തിമ ഘട്ടത്തിലേക്ക്

മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ ബാബുവുമായി സൈനികൻ മല കയറി കൊണ്ടിരിക്കുകയാണ്. കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. മലയിൽ കുടുങ്ങി 44 മണിക്കൂർ പിന്നിട്ട ശേഷമാണ് സൈന്യത്തിന് ബാബുവിന്റെ സമീപത്ത് എത്താനായി സാധിച്ചത്. അതീവ ശ്രമകരമായ ദൗത്യമാണ് സൈന്യം ഏറ്റെടുത്തത്. കയറിൽ തൂങ്ങി ബാബുവിന് സമീപത്തേക്ക് സൈനികൻ എത്തുകയും ആദ്യം വെള്ളവും ഭക്ഷണവും നൽകുകയുമായിരുന്നു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടർന്നാണ് ബാബുവിനെ കയറിൽ ബന്ധിപ്പിച്ച് ഉയർത്താൻ…

Read More

തൃശ്ശൂരിൽ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ

  തൃശ്ശൂരിൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജാണ്(38) മരിച്ചത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവുമായി ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം തിങ്കളാഴ്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്‌കൂട്ടറിൽ പോയ ഇയാൾ വൈകിട്ടും വീട്ടിലെത്തിയില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ചയാണ് ചേറ്റുവ കായലിൽ മൃതദേഹം കണ്ടത്.

Read More

എങ്ങും പോയിട്ടില്ല; ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല’; വേടൻ

താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടൻ വീണ്ടും റപ്പ് വേദിയിൽ എത്തുന്നത്. ബലാത്സംഗ കേസിന് പിന്നാലെ വേടൻ ഒളിവിൽ എന്നായിരുന്നു പോലീസ് പറഞ്ഞത്‌. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരിക്കെയാണ് വേടന്റെ പ്രതികരണം. ‘ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ്. ഒരു…

Read More

“പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ജനുവരി 16-ന് കേരളത്തിലെ തിയേറ്ററുകളിൽ

ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” ജനുവരി 16 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകൾ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ…

Read More

കോട്ടയത്തെ ആഭിചാരക്രിയ; പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും ആൺസുഹൃത്തിന്റെ മാതാവ്

കോട്ടയം തിരുവഞ്ചൂരിനടുത്ത് മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത് അഖിലിന്റെ മാതാവ് സൗമിനിയെന്ന് പൊലീസ്. പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും സൗമിനിയാണെന്ന് പൊലീസ് പറയുന്നു. സൗമിനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും. പൂജ ചെയ്യുന്നതിന് വേണ്ടി മന്ത്രവാദിക്ക് 6000 രൂപ നൽകിയതായും കണ്ടെത്തി. അഖിലും യുവതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ബാധ കയറിയതാണെന്ന് പറഞ്ഞ് പൂജാരിയെ സമീപിച്ചിരുന്നത് സൗമിനിയായിരുന്നു. വീട്ടില്‍ പണം ഇല്ലാതാകുമ്പോള്‍ പോലും പരിഹാരം തേടി മന്ത്രവാദിയെ സൗമിനി…

Read More

കനത്ത മഴ: മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം. കരിപ്പൂർ മാതംകുളം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Read More

വയനാട് ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (08.01.22) 116 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ രോഗമുക്തി നേടി. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.03 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136235 ആയി. 134548 പേര്‍ രോഗമുക്തരായി. നിലവില്‍ 837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 803 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 734 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; മാനദണ്ഡങ്ങളിലെ എതിർപ്പ് ചർച്ചയാകും

സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങളിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. വിഷയം യോഗത്തിൽ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ് കടകളിലെത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് മുക്തി രേഖയോ കാണിക്കണമെന്ന നിർദേശം എത്രത്തോളം കർശനമാക്കണം, നടപടികൾ എന്ത് സ്വീകരിക്കണമെന്നത് യോഗം ചർച്ച ചെയ്യും.

Read More

‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ’; മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമർശനവുമായി ജിൻ്റോ ജോൺ

  കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോയെന്നും വിമർശനം. അക്കാദമിക, രാഷ്ട്രീയ രംഗങ്ങൾ മുതൽ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാൻ കഴിയും. അവർ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ സമർത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവൽക്കരണത്തിലൂടെ അനുദിനം മുന്നേറുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ‌ ജിന്റോ ജോൺ.     രാജാവിനേക്കാൾ വലിയ…

Read More