Headlines

48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സാഹചര്യം

  48 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഏതാണ്ട് പൂർണം. കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഏതാണ്ട് ഹർത്താലിന് സമാനമാണ്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ വാഹന മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് പാൽ, പാത്രം, ആശുപത്രി,…

Read More

ഇന്ത്യൻ സ്മാര്‍ട്ട്‌ഫോണ്‍ വിപണി: ഷവോമിയെ പിന്തള്ളി, ഒന്നാമനായി സാംസങ്

ന്യൂ ഡൽഹി: ഇന്ത്യൻ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിൽ ഒന്നാമനായി സാംസങ്. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയാണ് സാംസങ്, ഷവോമിയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 24 ശതമാനമാണ് സാംസങിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഷവോമിക്കിത് 23 ശതമാനം. 2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമായത്. വിതരണ ശൃംഖലയില്‍ വരുത്തിയ മാറ്റങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലെ ഇടപെടലും പുതിയ…

Read More

കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു

മലപ്പുറം: കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. പാലേമാട് പുളിക്കല്‍ സെയ്ഫുദ്ദീന്‍-ഫര്‍സാന ദമ്പതികളുടെ മകള്‍ ആയിശയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ വച്ചാണ് അപകടം. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാലേമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. സഹോദരങ്ങള്‍: ശബാന്‍, ഹിഷ.

Read More

വർക്കല എൻ എസ് എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരുക്ക്

  വർക്കല എൻ എസ് എസ് കോളജിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് പരുക്ക്. ക്രിസ്മസ് ആഘോഷങ്ങൾക്ക് എത്തിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെയും ഇടിച്ചു തകർത്തു.

Read More

മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളായി; വിമർശനം ദിവസം തുടരുമെന്ന് വി മുരളീധരൻ

  കൊവിഡ് വ്യാപനത്തിൽ നട്ടം തിരിയുമ്പോഴും സംസ്ഥാനത്തിനെതിരെ വിമർശനം തുടരുമെന്ന നിലപാട് തുറന്ന് പറഞ്ഞ് ബിജെപിയുടെ നേതാവും കേന്ദ്രത്തിലെ സഹമന്ത്രിയുമായ വി മുരളീധരൻ. മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നാണ് സഹമന്ത്രിയുടെ ഇന്നത്തെ കുറ്റപ്പെടുത്തൽ സൗജന്യമായി കിട്ടിയ വാക്‌സിൻ വിതരണം ചെയ്തിട്ട് പോരെ വാക്‌സിൻ നയത്തിനെതിരെ സമരം ചെയ്യാനെന്നും മുരളീധരൻ ചോദിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിലാണ്. കൊവിൻ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവർത്തനരഹിതമാക്കിയോ, സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണെന്നും മുരളീധരൻ ചോദിച്ചു. അതേസമയം…

Read More

പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -6 കണ്ടെയ്ന്‍മെന്റ് സോണാക്കി

കണ്ടെയ്ന്‍മെന്റ് സോണ്‍ പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -6 (അമ്മാനി) നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Read More

കൊൽക്കത്തക്കെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും; ടോസിന്റെ ആനുകൂല്യം ദിനേശ് കാർത്തിക്കിന്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത മത്സരത്തിനിറങ്ങുന്നത്.   മുംബൈ ഇന്ത്യൻസിന്റെ സീസണിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ചെന്നൈയോട് മുംബൈ പരാജയപ്പെട്ടിരുന്നു.   കൊൽക്കത്ത ടീം: സുനിൽ നരൈൻ, ശുഭം ഗിൽ, നിതീഷ് റാണ, ഇയാൻ മോർഗൻ, ആന്ദ്ര റസ്സൽ, ദിനേശ് കാർത്തിക്, നിഖിൽ നായിക്, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ്, സന്ദീപ്…

Read More

വയനാട് ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.11

  വയനാട് ജില്ലയില്‍ ഇന്ന് (19.11.21) 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 191 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.11 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130363 ആയി. 127111 പേര്‍ രോഗമുക്തരായി. നിലവില്‍ 2445 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2276 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

കൊവിഡ് വ്യാപനം: തിരുവനനന്തപുരത്ത് പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിരോധനം

  തിരുവനന്തപുരം: തലസ്ഥാനത്ത്  കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. പൊതുയോഗങ്ങളും ഒത്തുചേരലുകളും തിരുവനന്തപുരത്ത് നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ…

Read More

മോദിയുടെ സഹായം തേടി യുക്രൈൻ; ഇന്ത്യന്‍ നിലപാട് സ്വാഗതം ചെയത് റഷ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് വ്ളാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. റഷ്യൻ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ഒരു ലക്ഷം റഷ്യൻ സൈനികർ യുക്രൈനിൽ എത്തിയതായി വ്ളാദിമിർ സെലൻസ്കി പറഞ്ഞു. കൂടാതെ ഐക്യരാഷ്രസഭയിൽ പിന്തുണ നൽകാനും ഇന്ത്യയോട് യുക്രൈൻ അഭ്യർത്ഥിച്ചു. അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന്…

Read More