പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇയാളുടെ തലക്കും കൈക്കും ആക്രമണത്തിൽ പരുക്കേറ്റു രാഷ്ട്രീയപ്രേരിതമായ ആക്രമണമാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ ആരോപിച്ചു. അതേസമയം രാഷ്ട്രീയമല്ല കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.

Read More

ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ്…

Read More

മുംബൈയിൽ എസ്ബിഐ ബാങ്കിൽ കവർച്ച; ജീവനക്കാരനെ വെടിവെച്ചു കൊന്നു

  മുംബൈയിൽ എസ് ബി ഐയുടെ ശാഖയിൽ കവർച്ച. തടയാൻ ശ്രമിച്ച ജീവനക്കാരനെ മോഷണ സംഘം വെടിവെച്ചു കൊന്നു. ദഹിസർ ബ്രാഞ്ചിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ബാങ്കിൽ കവർച്ച നടത്തിയത്. ഇതിനിടെയാണ് താത്കാലിക ജീവനക്കാരനെ സംഘം വെടിവെച്ച് കൊന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബാങ്കിൽ പരിശോധന നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം തുടക്കത്തിലും മുംബൈയിലെ മീര നഗർ ഏരിയയിലെ ബാങ്കിൽ മുഖംമൂടി…

Read More

ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ആന്ധ്രയിലും എത്തിച്ചു; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ്.പെന്തൂർത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയം.ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം. ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവർഷവും മകരവിളക്കിന് ദിവസങ്ങൾക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്.സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി…

Read More

കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

കൊല്ലത്ത് രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട. ചവറയിൽ ഹാഷിഷ് ഓയിലുമായി രണ്ട് പേരും കൊല്ലത്ത് കഞ്ചാവുമായി ഒരാളെയുമാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശികളെയാണ് ചവറയിൽ നിന്ന് 2.25 ലിറ്റർ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. രണ്ട് കോടിയോളം രൂപ വിലവരുന്നതാണിത് കഴിഞ്ഞ മാസം ആറ്റിങ്ങലിൽ നിന്ന് 103 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് വാടകക്ക് എടുത്ത വീട്ടിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചത്. കൊല്ലത്ത് അഞ്ച് കിലോ കഞ്ചാവുമായാണ് ഒരാൾ പിടിയിലായത്.

Read More

മങ്കടയിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ സിപിഐഎം; ലീഗ് നേതാവ് കുന്നത്ത് മുഹമ്മദിനെ പരിഗണിക്കുന്നു

മലപ്പുറം: മങ്കടയിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ ഒരുങ്ങി സിപിഐഎം. മുസ്ലിം ലീഗിൻ്റെ മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദിനെയാണ് സിപിഐഎം രംഗത്തിറക്കാൻ ആലോചിക്കുന്നത്. മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ് കുന്നത്ത് മുഹമ്മദ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കുന്നത്ത് മുഹമ്മദുമായി സിപിഐഎം നേതൃത്വം ചർച്ച നടത്തി. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുന്നത്ത് മുഹമ്മദിൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കും.നേരത്തെ മഞ്ഞളാംകുഴി അലിയെ ഇടതുപക്ഷം സ്വതന്ത്രനാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ടി കെ റഷീദലിയെയാണ് സിപിഐഎം ഇവിടെ…

Read More

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുമാകും കുത്തിവെപ്പ് എടുക്കുക. മെഡിക്കൽ കോളജിലെ വാക്‌സിനേഷൻ കേന്ദ്രം ഇന്നലെ ആരോഗ്യസെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പുവരുത്തിയിരുന്നു. കൊവിഷീൽഡ് വാക്‌സിനാകും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കുക. വാക്‌സിനേഷന്റെ രണ്ടാംഘട്ടം സംസ്ഥാനത്ത് തുടരുകയാണ്. കരുതിയതിലും കൂടുതൽ പേർ ഇന്നലെ വാക്‌സിനെടുത്തു. കൂടുതൽ പേർ ഒരേ സമയം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെ കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും…

Read More

‘നഷ്ടമായത് തിരിച്ചുപിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്; ഇനി UDFന്റെ വഴികളിൽ വിജയ പൂക്കളുടെ കാലം’; രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. ലീഡ് പതിനൊന്നായിരം കടന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്. ഇനി യുഡിഎഫ് ന്റെ വഴികളിൽ വിജയ ‘പൂക്കളുടെ കാലമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സത്യാനന്തരകാലത്ത് ഇതിൽനിന്ന് മറിച്ചൊരു ജനവിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരെ എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്. Joy..Joy.. Well done Joy..Humble Joy.. Simple…

Read More

ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മൂന്ന് മരണം; കനത്ത മഴയിൽ ചെന്നൈ നഗരമടക്കം വെള്ളത്തിനടിയിൽ

ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചു. കടലൂരിൽ 35 വയസ്സുള്ള സ്ത്രീയും ഇവരുടെ പത്ത് വയസ്സുള്ള മകളും മരിച്ചു. വീട് തകർന്നുവീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ചെന്നൈയിൽ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കടലൂർ, പുതുച്ചേരി തീരത്തും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതിതീവ്ര ന്യൂനമർദത്തിന്റെ വേഗത 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയുമാണ്….

Read More

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിന് ശേഷമാണ് പിണറായി ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ മാസത്തിലാണ് നടക്കാനിരിക്കുന്നത്. മാർച്ച് പത്തോടു കൂടി പെരുമാറ്റച്ചട്ടം നിലവിൽ വരും. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികയ്ക്കാനാകില്ല. ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെക്കാൻ ആവശ്യപ്പെടുന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യാനാകില്ല….

Read More