മലപ്പുറം ചേകന്നൂരിൽ വൻ മോഷണം; ഒരു വീട്ടിൽ നിന്നും 125 പവനും 65,000 രൂപയും കവർന്നു

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം. ഒരു വീട്ടിൽ നിന്നും 125 പവൻ സ്വർണാഭരണങ്ങളും 65,000 രൂപയുമാണ് കവർന്നത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുറത്തുപോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനാകില്ല; 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി

  കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരും. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി പറയുന്നു. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഹൈക്കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ഫലപ്രദമായ രീതിയിൽ നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. വാക്‌സിൻ ഡോസുകളുടെ ഇടവേള…

Read More

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63…

Read More

ജോലി തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കടയുടമ അറസ്റ്റിൽ

എറണാകുളത്ത് ജോലി തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കടയുടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടിൽ സനീഷിനെയാണ്(43) അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ജോലിക്കെത്തിയ സ്ത്രീയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത് പരാതിക്കാരുടെ പക്കൽ നിന്ന് അമ്പതിനായിരം രൂപയും മോതിരവും ഭീഷണിപ്പെടുത്തി ഇയാൾ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു

Read More

സംഗീതസംവിധായകനും ഗായകനുമായ വി കെ ശശിധരന്‍ അന്തരിച്ചു

  കൊല്ലം: സംഗീത സംവിധായകനും ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ശശിധരന്‍ (83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കവിത ആലാപനത്തില്‍ വേറിട്ട ഒരു ശൈലി സൃഷ്ടിച്ച വ്യക്തിയാണ്. മനുഷ്യര്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ശാസ്ത്രാവബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ തന്റെ സംഗീതത്തെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാലജാഥകള്‍ക്ക് ആവേശമായി എന്നും അദ്ദേഹത്തിന്റെ…

Read More

കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതൽ എന്നോണം ആശുപത്രിയിൽ അഡ്മിറ്റ് ആയതാണെന്നും അക്ഷയ് കുമാർ പറഞ്ഞു.

Read More

കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു

കൊറോണ വൈറസ് ശ്വാസകോശത്തെ (lab-grown respiratory tract cells) ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു. ശ്വാസകോശത്തിനുള്ളിലെ ഓരോ സെല്ലിലും ഉൽ‌പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്ന വൈറസ് കണങ്ങളുടെ എണ്ണം വ്യക്തമാക്കുന്ന കണ്ടെത്തലാണിത്. നോർത്ത് കരോലിന യൂണിവേഴ്സിറ്റി (യു.എൻ‌.സി) ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ഈ ചിത്രങ്ങൾ പകർത്തിയത്. എയർവേകളിലെ SARS-CoV-2 അണുബാധ എത്രമാത്രം തീവ്രമാകുമെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു. ഗവേഷണത്തിൽ, ശാസ്ത്രജ്ഞർ SARS-CoV-2 കൊറോണ വൈറസിനെ മനുഷ്യ ശ്വാസകോശത്തിലെ ബ്രോങ്കിയൽ എപ്പിത്തീലിയൽ സെല്ലുകളിലേക്ക് കുത്തിവയ്ക്കുകയും…

Read More

സാമ്പത്തിക ബാധ്യത, വീട്ടുമുറ്റത്തെ പ്ലാവിൽ തുങ്ങി മരിച്ചു; വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്‌തു

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ (57) ആത്മഹത്യ ചെയ്തു. വെള്ളനാട് – വെളളൂർപ്പാറ സ്വദേശിയാണ്. അടുത്ത വർഷം മെയ് മാസം റിട്ടേർട്മെന്റ് നടക്കാനിരിക്കെയാണ് ആത്മഹത്യ. കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക്. ഇപ്പോൾ ഒന്നര വർഷത്തിൽ കൂടുതലായി അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. അനിൽ കുമാർ ഇപ്പോൾ ഒന്നരവർഷത്തിൽ കൂടുതലായി സസ്പെൻഷനിനാണ്. സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ. വീടിന്റെ പുറത്ത് പ്ലാവിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. സാമ്പത്തിക ബാധ്യതയെന്ന്…

Read More

സമ്പൂർണ വാക്സിനേഷൻ: മികച്ച നേട്ടം കൈവരിച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത്

  ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിലൂടെ സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ നേട്ടം കൈവരിച്ച ആദ്യ പഞ്ചായത്തായി ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്ത് മാറി. വൈത്തിരിയിൽ 18 വയസ്സിനു മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 4837 പേർക്കാണ് യജ്ഞത്തിൻ്റെ ഭാഗമായി വാക്സിൻ നൽകിയത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍ എന്നീ രണ്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ അഞ്ച് ദിവസങ്ങളിലായാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ…

Read More

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റ് ആയില്ല. കൊടുങ്ങല്ലൂർ ആഗ്രഹിച്ചിട്ട് കിട്ടാത്തതിൽ ബി.ഗോപാലകൃഷ്ണന് അതൃപ്‌തി. എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തതെന്നു സൂചന.ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവന്ന പ്രധാന നേതാക്കള്‍. എന്നാല്‍ ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. പിഎസ് ശ്രീധരന്‍ പിള്ള കടുത്ത പോരാട്ടം…

Read More