ഹൈദരാബാദിൽ ദുരഭിമാന കൊല: യുവാവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദിൽ യുവാവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഹേമന്ത് വ്യാസ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ അവന്തിയുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിൽ. അവന്തിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു 2020 ജൂൺ 9നാണ് അവന്തിയും ഹേമന്തും ഒളിച്ചോടി വിവാഹിതരായത്. ഗച്ചിബൗളിയിൽ ഇവർ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് അവന്തിയുടെ ബന്ധുക്കൾ വീട്ടിലെത്തുകയും രണ്ട് പേരെയും വലിച്ചിഴച്ച് കാറിൽ കയറ്റുകയുമായിരുന്നു റോഡിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ അവന്തി രക്ഷപ്പെട്ട്…

Read More

‘ ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര’; വി ഡി സതീശന്‍

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു…

Read More

നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്; ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ

  നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമത് എത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമെത്തി. ആരോഗ്യ സൂചികാപ്രകാരം ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതും ആരോഗ്യമേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ മികച്ച…

Read More

പച്ചമരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം; തലയോട്ടി തല്ലി തകർത്തു

പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) ക്രൂര മർദമേറ്റത്. തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു രാമരാജ് എന്നയാൾ ഈ മാസം ഏഴാം തീയതി മണികണ്ഠനെ മർദിച്ചത്. സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തു; മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിച്ചു….

Read More

തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരി മിക്‌സ്ചർ തൊണ്ടയിൽ കുടുങ്ങി മരിച്ചു

  തിരുവനന്തപുരത്ത് മിക്‌സ്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർഥി നിവേദിതയാണ് മരിച്ചത്. ഓട്ടോ റിക്ഷ തൊഴിലാളിയായ രാജേഷിന്റെ മകളാണ്. ഇന്നലെയാണ് സംഭവം.

Read More

പ്രഭാത വാർത്തകൾ

  🔳ഫോണുകള്‍ അന്വേഷണസംഘത്തിനു കൈമാറാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടന്‍ ദിലീപിന്റെ മറുപടി. ബാങ്കിടപാടുകള്‍ നടത്തുന്ന ഫോണ്‍ ഹാജരാക്കാനാവില്ല. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കകം കോടതിക്കു കൈമാറും. തനിക്കു നോട്ടീസ് നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് ആരോപിച്ചു. 🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഇന്നു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. കോടതിയുടെ അനുമതിയനുസരിച്ച് മൂന്നു ദിവസം ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം…

Read More

ഡൽഹിയിൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും 30ാം തീയതി വരെ നിരോധിച്ചു

വായുമലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഈ മാസം 30 വരെ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. വായു മലിനീകരണ തോത് ഉയർന്നുനിൽക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകളിലും നിയന്ത്രണം ബാധകമാകും ദീപാവലി ദിവസങ്ങളിലും അതിന് ശേഷമുള്ള ദിവസങ്ങളിലും പടക്കങ്ങൾ നിരോധിച്ചാണ് ഉത്തരവ്. കേരളത്തിൽ കൊച്ചി അടക്കമുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. നിയന്ത്രണം വേണമോയെന്ന് സംസ്ഥാന സർക്കാർ പരിശോധിച്ച് ഏർപ്പെടുത്താനും ട്രൈബ്യൂണൽ നിർദേശിച്ചു നേരത്തെ ഡൽഹി സർക്കാരും…

Read More

ഹരിയാനയിൽ പിഞ്ചുകുഞ്ഞിനെയടക്കം നാല് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഹരിയാനയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ നീസ് പിപ്രോലി ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. തുടർന്ന് ഇതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ഫിർമീനയെ പോലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ ഭർത്താവ് ഖുർഷിദ് അഹമ്മദിനൊപ്പമാണ് ഫിർമീന താമസം. ആദ്യ വിവാഹം വേർപെടുത്തിയ ഫിർമീന 2012ലാണ് ഖുർഷിദിനെ വിവാരം ചെയ്തത്. സന്തോഷകരമായ ജീവിതമാണ്…

Read More

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം

  തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിന്റേതാണ് ക്വാറി.

Read More