മദ്യലഹരിയിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമം; തിരുവനന്തപുരത്ത് പിതാവ് അറസ്റ്റിൽ

  തിരുവനന്തപുരം വെഞ്ഞാറുമ്മൂടിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമിച്ച പിതാവ് പിടിയിൽ. തമിഴ്‌നാട് സ്വദേശി മുരുകനാണ് പിടിയിലായത്. മദ്യലഹരിയിൽ ഭാര്യയെ മർദിച്ച ശേഷമാണ് ഇയാൾ കുഞ്ഞിനെ ആക്രമിച്ചത്. നാട്ടുകാരെത്തിയാണ് യുവാവിനെ തടഞ്ഞത്.

Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ്…

Read More

എടുക്കാം ടിക്കറ്റ്, നേടാം കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. (kerala lottery karunya plus lottery result today) ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ…

Read More

തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ നാളെ എത്തും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും. ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ…

Read More

കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രസഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. പനി, ശ്വസതടസ്സം എന്നിവയെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോസിറ്റീവ് ആകുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: ‘കുത്തിക്കുത്തി ചോദിച്ചാലും ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല’; മന്ത്രി കെ.എം ഷാജി

  തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ എം ഷാജി. വിഷയത്തില്‍ പ്രതികരിക്കില്ലെന്നും ആവര്‍ത്തിച്ച് ചോദിച്ചാലും മറുപടി പറയില്ലെന്നും കെ എം ഷാജി പറഞ്ഞു. ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല. കേരളത്തില്‍ വളരെ വ്യത്യസ്തമായ ധാരകളിലുള്ള മുസ്ലീം കമ്മ്യൂണിറ്റിക്കകത്ത് ഒരുപാട് ആളുകളുണ്ട്. അവരുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മതി. ഞാന്‍ ഒരു കാര്യത്തില്‍ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ കമന്റ് ചെയ്യുന്നില്ല എന്ന് തന്നെയാണ് –…

Read More

‘ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്നത് പക്ക RSS ക്കാരനായിരിക്കുമെന്ന് ഞാൻ അന്നേ പറഞ്ഞു, അത് ശരിയായി’; കെ മുരളീധരൻ

മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ത്രിവർണ പതാക ഏന്തിയ ഭാരതാംബയെ അമ്മയായി ആരും കണക്കാക്കുന്നില്ല. മുഖ്യമന്ത്രി ഒളിച്ചുകളി ഒഴിവാക്കി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ ചിത്രവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ഗവർണർക്ക് കത്ത് കൊടുക്കണം. അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഗവർണർ ഈ ചിത്രവുമായി വീണ്ടും കളിക്കും, അതുകൊണ്ട് ഇത് ഇപ്പോഴേ തന്നെ അവസാനിപ്പിക്കണം, മുരളീധരൻ പറഞ്ഞു. രണ്ട് വർഷം…

Read More

ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി; തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയുടെ ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്….

Read More

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്, ‘പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കും’

പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് വാര്‍ത്തയായി നൽകിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നുമായിരുന്നു…

Read More

അർജുനെതിരെ ഭാര്യയുടെ മൊഴിയുണ്ടെന്ന് കസ്റ്റംസ്; ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യഹർജിയിൽ വിധി പറയാൻ മാറ്റി. അർജുന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തു. അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വാദിച്ചു പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. അന്വേഷണവുമായി അർജുൻ സഹകരിക്കുമെന്നും കസ്റ്റംസ് പറയുന്നു. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ്…

Read More