Headlines

സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി

സുൽത്താൻ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കർ വയലിൽ നെൽ കൃഷിയുടെ നടീൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും, സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം എ അസൈനാർ, നിയോജകമണ്ഡലം…

Read More

പുത്തൻവേലിക്കര മോളി വധം: പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ

എറണാകുളം പറവൂർ പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ. പരിമൾ സാഹു എന്ന മുന്നയെയാണ് പറവൂർ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. 2018 മാർച്ച് 18നാണ് മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറി മോളിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ചെറുത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ മകൻ ഡെനിയോടൊപ്പമാണ് മോളി താമസിച്ചിരുന്നത്. മോളിയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് മുന്ന താമസിച്ചിരുന്നത്. ഇയാൾ സമീപത്തുള്ള കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഡെനിയിൽ നിന്നാണ് മുന്നയുടെ പേര് പോലീസിന് ലഭിക്കുന്നത്. തുടർന്ന്…

Read More

‘സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തി പിടിച്ച് ഓണം ആഘോഷിക്കാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്‌നേഹം നെഞ്ചോടു ചേർത്തും പരസ്പരംസ്‌നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു. അതേസമയം, ഈ മഹോദ്യമത്തെയാകെ…

Read More

വിദ്യാർഥികൾക്കെതിരായ വിവാദ പ്രസ്താവന; T G മോഹൻദാസിനെതിരെ കേസെടുത്തു

  ഡൽഹിയിലെ സിജെപി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനയിൽ, ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് എതിരെ കേസെടുത്ത് പൊലീസ്.തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.     വിവാദ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ…

Read More

രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ റേഞ്ചര്‍ ഇനി സ്വന്തം നാട്ടില്‍ ഡിഎഫ്ഒ

കല്‍പറ്റ: രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഫോറസ്റ്റ് റേഞ്ചര്‍ ആയി ചരിത്രത്തിലിടം നേടിയ എ ഷജ്‌ന സൗത്ത് വയനാട് ഡിഎഫ്ഒ ആയി ചുമതലയേറ്റു. നിലവിലെ സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത്ത് കോഴിക്കോട് ഡി എഫ് ഒ ആയി സ്ഥലം മാറിയ ഒഴിവിലേക്കാണ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന എ ഷജ്‌ന ചുമതലയേറ്റത്. മാനന്തവാടി സ്വദേശിനിയാണ് ഷജ്‌ന. ഭര്‍ത്താവ് അബ്ദുല്‍ കരീം മാനന്തവാടി സിഐ ആണ്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിച്ച മാനന്തവാടിയിലെ എക്കണ്ടി അബ്ദുല്ല…

Read More

കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം പുരോഗമിക്കുന്നു; നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ

  അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിലംപരിശായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് വൈകിട്ട് നാല് മണിക്ക് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും നിലപാടുകള്‍ ഉയരുന്നുണ്ട്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന ഗാര്‍ഖെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ യോഗ വേദിക്ക് പുറത്ത് നേതൃത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ ഒത്തുകൂടി. രാഹുല്‍ ഗാന്ധിയെ…

Read More

പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പമ്പ ത്രിവേണിയിലെ മണൽ നീക്കം ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകിയതിനെതിരായ വിജിലൻസ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നിൽ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയർമാനായ കലക്ടർക്ക് കരാർ നൽകാൻ അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി…

Read More

എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

  എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെ ഒരു ഫോൺ വന്നതോടെ അൻസിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽ വെച്ചാണ് അക്രമി സംഘം അൻസിലിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കൃത്യം നടത്തിയവർ തന്നെയാണ് അൻസിലിനെ ഫോണിൽ വിളിച്ചിറക്കിയതെന്ന് സംശയിക്കുന്നു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.

Read More

താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി; കത്തിന്റെ ഉറവിടം തേടി പൊലീസ്

താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് എതിരായ ഭീഷണി കത്തിൽ, കേസ് എടുത്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ബിഷപ്പ് ഹൗസ് അധികൃതരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലായിരുന്നു കത്ത്. ഭീഷണിപ്പെടുത്തൽ, കലാപഹ്വാനന്തരീക്ഷം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ പിആർഒ അബ്ദുൾ റഹീദ് ഈരാറ്റുപേട്ട എന്ന അഡ്രസിലായിരുന്നു കത്ത് ലഭിച്ചിരുന്നത്. കത്ത് ബിഷപ്പ് ഹൗസ് താമരശ്ശേരി പൊലീസിന് കൈമാറിയിരുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ അനാശാസ്യ കേന്ദ്രങ്ങൾ…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ജോ റൂട്ട് ഒന്നാമൻ; കോഹ്ലിയെ പിന്തള്ളി രോഹിത് ശർമ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒന്നാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റൂട്ടിനെ ഒന്നാം റാങ്കിലേക്ക് എത്തിച്ചത്. ആറ് വർഷത്തിന് ശേഷമാണ് റൂട്ട് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമനാകുന്നത്. കെയ്ൻ വില്യംസൺ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. രോഹിത് ശർമ കോഹ്ലിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയർന്നു. കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗിലാണ് രോഹിത് ഇപ്പോൾ. കോഹ്ലി ആറാം സ്ഥാനത്തേക്ക് വീണു. ജോ…

Read More