യുപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്. അവസാന ദിനം പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വെർച്വൽ റാലിയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യും. ബിജ്‌നോറിൽ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. മോശം  കാലാവസ്ഥ കാരണം മോദി യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വെർച്വൽ റാലിയിലൂടെ…

Read More

ഡോളർ കടത്ത് കേസ്: യൂനിടാക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ഡോളർ കടത്ത് കേസിൽ ലൈഫ് മിഷനുമായി ബന്ധമുള്ള യൂനിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ്. മറ്റ് നാല് പ്രതികളിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ലൈഫ് മിഷനിൽ സന്തോഷ് ഈപ്പൻ മറ്റ് പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്വപ്‌ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റ്…

Read More

സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ, നിരാശ മറച്ചുവയ്ക്കാതെ ട്രംപ്

സ്വന്തം രാജ്യത്തെ ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനായുള്ള മാർഗങ്ങൾ അവലംബിക്കാൻ ഇറാന് അവകാശമുണ്ടെന്ന് അബ്ബാസ് അരഗ്ചി. ടെഹ്റാൻ : ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ബ്രിട്ടീഷ് പൌരന്മാരിൽ ഏറിയ പങ്കും ഇസ്രയേൽ- അമേരിക്കയുടെ യുദ്ധ താൽപര്യങ്ങളിൽ പങ്കുചേരാൻ താൽപര്യപ്പെടാത്തവരാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ അവഗണിക്കുന്ന…

Read More

ഒമിക്രോണ്‍ പ്രതിരോധം; കൊച്ചി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു

കൊച്ചി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. ആവശ്യക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഫലം നല്‍കുന്ന തരത്തിലാണ് നടപടി. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന…

Read More

വാക്‌സിനെടുത്തിട്ടും കൊവിഡ് ബാധിതരായ ഭൂരിഭാഗം പേർക്കും ബാധിച്ചത് ഡെൽറ്റ വകഭേദം

  രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത ശേഷം കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പേർക്കും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ പഠനം. വാക്‌സിനേഷന് ശേഷമുള്ള കൊവിഡ് ബാധയെ കുറിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനമാണിത്. ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗബാധിതരായവരിൽ ഭൂരിഭാഗം പേർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെ കുറവാണ്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരിൽ 604 പേർ കൊവിഷീൽഡും 71 പേർ കൊവാക്‌സിനും എടുത്തു. രണ്ട്…

Read More

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

  പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. ഇന്ത്യൻ നിയമം പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. കോടതിവിധികളിലും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.     വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട്. പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്‌പോർട്ടിനെ കണക്കാക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പാസ്‌പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്…

Read More

സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ…

Read More

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. മയക്കുമരുന്നിന് എതിരെയുളള നിയമം, എക്‌സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികൾ, വാറൻറ് നടപ്പാക്കൽ, കരുതൽ നടപടികൾ, പഴയകേസുകളിൻമേലുളള നടപടികൾ, ശിക്ഷാവിധികൾ, എന്നിങ്ങനെ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാർഡ് നിർണയിച്ചത്. പാസ്‌പോർട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങൾ, ക്രൈംകേസുകൾ, ക്രമസമാധാന മേഖലയിലെ…

Read More

പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്. യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ…

Read More

കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത സ്ത്രീ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്‍കി

  കൊച്ചി: അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് രേഷ്മയെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അവരത് ഉറപ്പിച്ചു. എന്നാല്‍ ഇവരുടെ ആഗ്രഹം അറിഞ്ഞ ഡോക്ടര്‍മാര്‍  അതിനൊരു പ്രതിവിധി നിര്‍ദ്ദേശിച്ചു. അങ്ങനെ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച രേഷ്മ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ  രണ്ട് വര്‍ഷത്തിന്…

Read More