Headlines

പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

  പാക്കിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിന് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു ക്വറ്റയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിലാണ് ആക്രമണം നടന്നത്. പാക് താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.  

Read More

രക്തസാക്ഷികളുടെ നാമത്തിൽ എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ; റദ്ദാക്കി വീണ്ടും ചൊല്ലിച്ച് വരണാധികാരി

രക്തസാക്ഷികളുടെ നാമത്തിലുള്ള എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്. ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിൻ പുല്ലൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡി എഫ് ഒ എം വെങ്കിടേശ്വരൻ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഞായറാഴ്ച രാവിലെ നഗരസഭാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുതിർന്ന അംഗം…

Read More

‘ ദേവസ്വം ബോര്‍ഡ് നല്‍കിയ പണം തിരിച്ചടച്ചിട്ടുണ്ട്; സഭയില്‍ നല്‍കിയ മറുപടി ശരി; തെറ്റായ പ്രസ്താവന നടത്തിയവര്‍ മാപ്പ് പറയേണ്ടി വരും’; വിഎന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണ്. തെറ്റായ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ആഗോള സംഗമത്തില്‍ പോറ്റി ബന്ധിപ്പിച്ചില്ല എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായിട്ടുള്ള ഒരു വിഷമം. ആ വിഷമം നമുക്ക് മനസിലാകും അന്വേഷണം എത്തണ്ട രൂപത്തില്‍ തന്നെ എത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളതും അവര്‍ക്ക് വിഷമം…

Read More

മാസ്‌ക്കില്ലെങ്കില്‍ ഇനി മുതല്‍ പിഴ 500 രൂപ; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ലംഘിക്കുന്നരുടെ പിഴശിക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനനുസരിച്ച ഭേദഗതി വരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടത്. ഇത് നേരത്തെ 200 രൂപയായിരുന്നു. പൊതുസ്ഥലത്തും നടപ്പാതയിലോ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു. എല്ലാ കുറ്റവും ആവര്‍ത്തിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നിയന്ത്രണം ലംഘിച്ച് വിവാഹത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കുന്നവര്‍ക്കുള്ള പിഴ 1000ത്തില്‍ നിന്ന് 5000…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിന്റെ വരവ് നേരത്തെയാക്കാനും ഇത് ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്നാണ് പ്രവചനം. നാല് ദിവസം മുന്നോട്ടോ പിന്നോട്ടേക്കോ ഇതാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

പ്രവാസികള്‍ക്ക് ഇനി ഇരട്ടനികുതിയല്ല; നികുതി ഓഡിറ്റ് പരിധി പത്ത് കോടിയാക്കി

പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Read More

ഉപ്പില്‍ നീങ്ങാത്ത കറയില്ല; വൃത്തിയാക്കാന്‍ ഇതെല്ലാം മികച്ചത്

ഉപ്പ് രുചിക്ക് വളരെ മികച്ചതാണ്. എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇത് കൂടാതെയും കുറയാതേയും ഇരിക്കാനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉപ്പ് കൂടിയാല്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഉപ്പ് ഭക്ഷണത്തിന് മാത്രമല്ല അത് നിങ്ങള്‍ക്ക് മറ്റ് ചില ഉപയോഗങ്ങളും ഉണ്ടാവുന്നുണ്ട്. വൃത്തിയാക്കുന്നതിന് നമുക്ക് അല്‍പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഹൗസ് കീപ്പിംഗ് പ്രോജക്റ്റുകള്‍ക്കായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത പരിഹാരം ഉപ്പ് ആണ്. ഉപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്ത് വൃത്തിയാക്കാന്‍ കഴിയുമെന്നതാണ്…

Read More

വയനാട്ടിലെ പുതിയ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചു;നിലവിലെ കണ്ടെയ്മെന്റ് ഒഴിവാക്കിയത് ഇവയാണ്

മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് -9 നെ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് – 5 , കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് – 5 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോനില്‍ നിന്നും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് – 10 ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കൽ തനൂജ് കുമാർ – ആര്യ ദമ്പതികളുടെ മകൻ ദ്രുപദ് തനൂജ് ആണ് മരിച്ചത്. അടൂർ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനൽ‌ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ജനൽപ്പാളിയിൽ പിടിച്ച് വലിച്ചപ്പോൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി….

Read More

ലോക മുലയൂട്ടൽ വാരാചരണത്തിന് നാളെ (ഞായർ) തുടക്കം

  മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക, ഇതു സംബന്ധിച്ച ശരിയായ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന മുലയൂട്ടൽ വാരാചരണത്തിന് നാളെ (ഞായർ) തുടക്കമാവും. എല്ലാ വർഷവും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെയാണ് മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. ‘മുലയൂട്ടൽ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം’ എന്നതാണ് ഈ വർഷത്തെ വാരാചരണത്തിൻ്റെ പ്രമേയം. *മുലപ്പാലിൻ്റെ സവിശേഷതകൾ* കുഞ്ഞിന് വലിച്ച് കുടിക്കാൻ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമായ മുലപ്പാൽ ഒരു സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും,…

Read More