‘ഹൈന്ദവ വിശ്വാസത്തോടും അയ്യപ്പഭക്തരോടും സിപിഐഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’; രാജീവ് ചന്ദ്രശേഖര്‍

ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്‌കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പിന്നാലെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ തന്നെ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലര്‍ത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഐഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളില്‍…

Read More

ആസ്തികള്‍ വിറ്റഴിച്ച് തുക കണ്ടെത്തും; രാജ്യത്ത് ബാഡ് ബാങ്കിന് അംഗീകാരം

  ന്യൂഡെൽഹി: കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിച്ചു ബാങ്കുകൾക്ക് തുക കൈമാറുന്ന ബാഡ് ബാങ്കിന് അംഗീകാരമായി. 30600 കോടിയുടെ ഗ്യാരന്റി കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രമന്ത്രി സഭായോഗത്തിലാണ് ബാഡ് ബാങ്കിന് അനുമതി നൽകിയത്. കിട്ടാക്കടത്തിൽ നട്ടം തിരിയുന്ന ബാങ്കുകൾക്ക് ആശ്വാസ നടപടിയുമായി നാഷ്ണൽ അസെറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് അംഗീകാരം നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്കിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ആ രംഗത്ത് മികവ് പുലർത്തുന്നുണ്ടെങ്കിലും കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കാൻ അവർക്ക്…

Read More

കോഴിക്കോട് മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍

  ഫറോക്ക്: വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് അമൃത തോമസ് പിടിയിലായത്. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ…

Read More

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; അമേരിക്കയിൽ മാത്രം മൂന്ന് കോടി രോഗബാധിതർ

ന്യൂയോർക്ക്: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കേസുകൾ റിപോർട്ട് ചെയ്തു. 5.47 ലക്ഷം പേരാണ് യുഎസിൽ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന കേസുകൾ കൂടുകയാണ്. കഴിഞ്ഞ ദിവസം 26,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവിൽ 2.16 ലക്ഷം…

Read More

ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; ‘വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കും’; മന്ത്രി കെ.മുരളീധരൻ

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. അംഗീകരിക്കാൻ കഴിയാത്ത റിപ്പോർട്ട് ആണ് ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണം വിജിലൻസിനു കൈമാറിയതെന്നും മന്ത്രി പറഞ്ഞു. KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ടെൻഡറുകളിൽ ക്രമക്കേട് ഇല്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആണ് ബ്ലീച്ചിങ് പൗഡർ ഇടപാട് നടന്നത്.മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി…

Read More

കോങ്ങാട് മത്സരിക്കാനില്ല, പകരം പട്ടാമ്പി വേണം; സീറ്റ് വെച്ച് മാറാൻ മുസ്ലിം ലീ​ഗ്

നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വെച്ച് മാറാൻ ഉറപ്പിച്ചു മുസ്‌ലീംലീഗ്. കോങ്ങാട് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ലീഗ് ജില്ല നേതൃത്വം. പട്ടാമ്പി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ട്വന്റിഫോറിനോട് പറഞ്ഞു. വിജയ സാധ്യത മാനിച്ചുകൊണ്ട് ചില സീറ്റുകളിൽ ലീഗ് നിൽക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസ് നിൽക്കുന്നതായിരിക്കും. പരിശോധനകളുടെ അടിസ്ഥാനത്തിൽ അത് വെച്ച് മാറുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന്‌ മരക്കാർ മാരായമംഗലം പറഞ്ഞു.കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കാൻ ഉദേശിക്കുന്നില്ല. കോങ്ങാട് കോൺഗ്രസ് മത്സരിക്കുന്നതാണ് നല്ലത്. ഈ സീറ്റിന്…

Read More

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം. ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

Read More

കൊറോണ രോഗിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ; തെലങ്കാനയിൽ പ്രദേശവാസികൾ ആശങ്കയിൽ

തെലങ്കാനയില്‍ കൊറോണ രോഗിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അധികൃതരുടെ മേല്‍നോട്ടമില്ലാതെയാണ് മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത്. 50 വയസുകാരനാണ് രോഗം ബാധിച്ചു മരിച്ചത്. ആംബുലന്‍സ് തയ്യാറാക്കാതെയാണ് മൃതദേഹം ബന്ധുവിന് വിട്ടുനല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനല്‍കിയെങ്കിലും ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാള്‍ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറഞ്ഞു. അതേസമയം, വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി…

Read More

വയനാട് ജില്ലയില്‍ 879 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.1

  വയനാട് ജില്ലയില്‍ ഇന്ന് (24.08.21) 879 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.1 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90838 ആയി. 83989 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5606 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4409 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കേരളത്തിലാദ്യമായി അപൂർവ മലേറിയ രോഗാണുവിനെ കണ്ടെത്തി

കണ്ണൂർ:കേരളത്തിലാദ്യമായി ഇന്ത്യയിൽത്തന്നെ അപൂർവമായ മലേറിയ രോഗാണുവിനെ കണ്ടെത്തി. സുഡാനിൽനിന്നും വന്ന കണ്ണൂർ സ്വദേശിയുടെ രക്തപരിശോധനയിലാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേൽ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ യു.എൻ. ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരൻ പനിബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ…

Read More