ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി കൂടുതൽ സമയം തേടാൻ സാധ്യത

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണപ്പാളികളുടെ സാമ്പിൾ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂർ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.സ്വർണപ്പാളികളുടെ 36 സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ജാംഷെഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാൽ ഒരു തവണ കൂടി…

Read More

എഐസിസി വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി സിപിഎം

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ് ഷമയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ ഭർത്താവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.ഇരട്ടവോട്ട് ആരോപണം…

Read More

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനമാണ്. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് DCC യിലാണ് വാർത്താ സമ്മേളനം നടക്കുക. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോൺഗ്രസിന്റെ പൊതുവേദിയിലെത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലാണ് അദ്ദേഹമെത്തിയത്. പൊലീസ് മർദനത്തിൽ മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന്…

Read More

Novotel Hotel Jobs In Dubai, Abu Dhabi – UAE

Novotel Hotel Careers Dubai Try not to miss this fantastic offer reported for Novotel Hotel Careers Dubai Jobs . Numerous requests for employment are being reported by Novotel Hoel Careers known as a Super Luxury Hotels and Resorts situated in the city of heart called Dubai. Urgently looking brilliant, youthful, dynamic, type and experienced experts…

Read More

കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും; പി ബിയുടെ നിർണായക തീരുമാനം ഇന്ന്

  കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പി ബി അനുമതി നൽകുമെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വേണം എന്ന സിപിഐയുടെ ആവശ്യത്തോടെ അനുഭാവപൂർവ്വമായ നിലപാടല്ല സിപിഐഎം നേതൃത്വത്തിന് ഉള്ളത്. എന്നാൽ വിഷയം പരിഗണിക്കുമ്പോൾ ഇക്കാര്യവും ചർച്ചയ്ക്കായി വന്നേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന.     കേരളത്തിൽ…

Read More

വൈകിയെങ്കിലും ഉചിതമായ തീരുമാനം: ജോസഫൈന്റെ രാജിയിൽ പ്രതിപക്ഷ നേതാവ്

  വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു. വനിതാ കമ്മീഷൻ പാവപ്പട്ട പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകണം. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു ന്യായീകരണ ക്യാപ്‌സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും സതീശൻ പറഞ്ഞു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എം സി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്.

Read More

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം; രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു

പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സമരത്തിനിടെ രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാർഥികൾ സമരത്തിന് എത്തിയിരുന്നു. പട്ടികയിലെ 954ാം റാങ്കുകാരൻ പ്രിജു, 354ാം റാങ്കുകാരൻ പ്രവീൺകുമാർ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. താത്കാലിക ജീവനക്കാർക്ക് നിയമനം നൽകുന്നത് അവസാനിപ്പിക്കുക, പി എസ് സി പട്ടികയിൽ നിന്ന്…

Read More

മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്ക് പരുക്കില്ല

  മന്ത്രി കെ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. മന്ത്രിക്ക് പരുക്കില്ല. വാഹനത്തിൽ ചെറിയ തോതിൽ കേടുപാടുണ്ടായി ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു മന്ത്രി.  

Read More

വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണുതുറന്നു, സംസാരിച്ചു: വെന്റിലേറ്ററില്‍ നിന്ന് മാറ്റി

  കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ…

Read More

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണിവരെ പിരിഞ്ഞു. ബിൽ പരിഗണിക്കാതെ മാറ്റിയത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദത്തെ തുടർന്നെന്നാണ് സൂചന.ഇന്ന് രാവിലെ മുതൽ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഏറെ…

Read More