Headlines

സിൽവർ ലൈൻ: ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി

  സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന് ബാലഗോപാൽ പറഞ്ഞു. 39700 കോടി രൂപ വിദേശ വായ്പയിലൂടെ കണ്ടെത്തണം. ഡിപിആർ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡിപിആർ അംഗീകരിച്ചാൽ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചർച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് അഭികാമ്യമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ്…

Read More

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99

  വയനാട് ജില്ലയില്‍ ഇന്ന് (04.09.21) 923 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101704 ആയി. 90061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10337 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണം; ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം

  ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന അഭ്യർഥനയുമായി കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാനങ്ങളോടും വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപി, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രനികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചതായി കേന്ദ്രം പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നികുതി കുറയ്ക്കില്ലെന്ന നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന അഭ്യർഥന കേന്ദ്രം നടത്തുന്നത്. കേന്ദ്രത്തിന്റെ ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറച്ചത്. അതേസമയം…

Read More

പൂച്ചകളുടെ കരുതല്‍; കോഴിക്കോട് മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

  കോഴിക്കോട് മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് പാമ്പ്‌ കയറിയത്. അടുക്കളയിൽ കയറിയ മൂർഖനെയാണ് പൂച്ചകൾ പിടികൂടിയത്. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. മൂർഖനെ പിന്നീട് വനം RRT സംഘം പിടികൂടി.     സുനിത വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാത്ത സമയത്ത് മൂര്‍ഖന്‍ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു.ഇത് ശ്രദ്ധയില്‍പ്പെട്ട…

Read More

നിവിന്‍ പോളിയുടെ പത്ത് വര്‍ഷങ്ങള്‍ക്ക് ആദരവായി സീ കേരളത്തില്‍ ‘മൂത്തോൻ’ 26ന്

കൊച്ചി: മലയാളിയുടെ പ്രിയ താരം നിവിന്‍ പോളി തകര്‍ത്തഭിനയിച്ച നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ‘മൂത്തോൻ’ സിനിമ ജൂലൈ 26ന് ഏഴു മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യും. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സിനിമ മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച തിയേറ്റര്‍ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വര്‍ഷത്തെ പ്രിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. നിരവധി ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ…

Read More

കരിമണലില്‍ ‘യൂ ടേൺ ഇല്ല’; ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും, ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ പോകുന്നവയല്ല. പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല. കൃത്യമായ പരിപാടികൾ ആവിഷ്കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാക്കി ശമ്പളം കൊടുക്കുകയല്ല സർക്കാരിൻറെ നയമെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു.     ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള ഉറപ്പാണ് ജനങ്ങൾക്ക് നൽകിയത്….

Read More

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

  കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക് ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.   ബിജുവിന്റെ നേതൃത്വത്തില്‍ ദീപക്കിനെ ഡി അഡിക്ഷന്‍ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ ഫോണ്‍, വാഹനത്തിന്റെ കീ എന്നിവ ദീപക്കിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.   ഞായറാഴ്ച…

Read More

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി; സകീബുൽ ഗനിക്ക് ലോക റെക്കോർഡ്

രഞ്ജി ട്രോഫിയിൽ മിസോറാമിനെതിരായ മത്സരത്തിൽ ബീഹാർ താരം സകീബുൽ ഗനിക്ക് ട്രിപ്പിൽ സെഞ്ച്വറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഗനിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. 405 പന്തിൽ നിന്ന് 56 ഫോറും രണ്ട് സിക്‌സും സഹിതം 341 റൺസാണ് ഗനി അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗനിക്ക് സ്വന്തമായത്. 2018-19 വർഷത്തിൽ മധ്യപ്രദേശ് താരം അജയ് റെഹേര അരങ്ങേറ്റ മത്സരത്തിൽ നേടിയ 267 റൺസിന്റെ റെക്കോർഡാണ് ഗനി തകർത്തത്…

Read More

കൊവിഡ് സാഹചര്യങ്ങളിൽ മാറ്റം വന്നാൽ സ്‌കൂളുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളിൽ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താൽ വിദ്യാർഥികൾക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തിൽ കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളിൽ ഇന്റർനെറ്റ് ഉറപ്പാക്കണം. ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്, 4 മരണം; 730 പേർക്ക് രോഗമുക്തി

  കേരളത്തിൽ 702 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂർ 38, മലപ്പുറം 27, കണ്ണൂർ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 16,944 പേർ…

Read More