‘ദ കേരള സ്റ്റോറി 2′ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം; കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും’; മന്ത്രി സജി ചെറിയാൻ

‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള…

Read More

കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ റോയൽ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് മരിച്ച ഷോബിത് കൃഷ്ണ.

Read More

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്താണ് മരിച്ചത്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരനാണ്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജനുവരി 27നാണ് അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രത്യേക വാർഡിലേക്ക് മാറ്റി. കവർച്ച, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

Read More

കോവിഡ്: സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കേരളത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം 10,000ത്തിന് മുകളില്‍ എത്തുന്നത്. ഇന്ന് 23 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 978 ആയി ഉയര്‍ന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ ആറ് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കൊവിഡ് ബാധിതര്‍. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം എന്നി ജില്ലകളിലാണ് ഇന്ന്…

Read More

ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്തുള്ള ഇത്രയും വലിയ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ആൾക്കൂട്ടം ഒഴിവാക്കണമെന്നും വ്യക്തമാക്കി.  

Read More

സിഐയെ സസ്‌പെൻഡ് ചെയ്യണം: മൊഫിയയുടെ ആത്മഹത്യയിൽ പ്രതിഷേധം തുടർന്ന് യുഡിഎഫ്

ആലുവയിൽ നിയമവിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി യുഡിഎഫ്. പോലീസ് സ്‌റ്റേഷൻ രാത്രിയും യുഡിഎഫ് ഉപരോധിച്ചു. മൊഫിയയുടെ അമ്മയും യുഡിഎഫ് സമര വേദിയിലെത്തി. ആരോപണ വിധേയനായ സുധീറിനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. നേരത്തെ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് മൊഫിയയുടെ കുടുംബവും യുഡിഎഫും സ്വീകരിച്ചത്. സംഭവത്തിൽ എറണാകുളം ഡിഐജി അന്വേഷണം…

Read More

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്

  സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്ന് മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ റെയ്ഡ് നടത്തിയത്. നിലവില്‍ പരോളിലാണ് മുഹമ്മദ് ഷാഫി സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ കൊടി സുനിയുടെ സംഘത്തിന്റെ സഹായം ലഭിച്ചതായി അര്‍ജുന്‍ വെളിപ്പെടുത്തിയിരുന്നു. തട്ടിയെടുക്കുന്ന സ്വര്‍ണത്തിന്റെ ഒരു പങ്ക് സുനിക്കും ഷാഫിക്കും അടങ്ങുന്ന സംഘത്തിന് നല്‍കുമായിരുന്നുവെന്നും അര്‍ജുന്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ നിര്‍ണായക തെളിവായ അര്‍ജുന്റെ ഫോണിനായുള്ള…

Read More

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

  കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. (One month…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെ ചാന്ദ്ഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്ന് സൈന്യം പറയുന്നു. ഈ വർഷം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ ഏഴ് ഭീകരരെയാണ് സൈന്യം കാശ്മീരിൽ വധിക്കുന്നത്.

Read More

കലക്ടർ രേഖാമൂലം ഉറപ്പ് നൽകി; ടാങ്കർ ലോറി സമരം പിൻവലിച്ചു

  സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കലക്ടർ രേഖാമൂലം അറിയിച്ചു സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റെ ഭാഗമായി നിർത്തി വച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി…

Read More