Headlines

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. അഭിപ്രായ സ്വാതന്ത്രത്തെ അപകടത്തില്‍ പെടുത്തുന്ന 118 A നിയമഭേദഗതി, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമൂഹമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ ആക്രമണക്കേസുകളില്‍ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി, അപകീര്‍ത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ…

Read More

മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

  ഏപ്രിൽ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ.ബിജുവും ജൂൺ 2ന് എം.ജി രാജമാണിക്യമാണ് നോട്ടീസ് അയച്ചത്. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സർക്കാരിൻെറ മുന്നറിയിപ്പ്. മുൻ സർക്കാരിൻെറ കാലത്താണ് നടപടി തുടങ്ങിയത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് കളക്ടർക്കെതിരെ നടപടി നീക്കം തുടങ്ങിയത്. വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുണഭോക്തൃപട്ടിക അന്തിമം ആക്കുന്നതിൽ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി കൊണ്ട് ഈമാസം 2 ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം…

Read More

നിപ്പക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനി,തൃശ്ശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

  തൃശൂര്‍: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്ബനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്ബനിയും സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്ക്. പകര്‍ച്ചപ്പനിയായ കരിമ്പനിയെ കരുതലോടെ കാണണമെന്നാണ് മുന്നറിയിപ്പ്. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുന്നതാണ് ഈ രോ​ഗാവസ്ഥ. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം…

Read More

പ്രതിപക്ഷ നേതാവിൻ്റെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിൽ അടിയന്തര യോഗം ചേരും

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം, കേരള ഹൗസിൽ അടിയന്തര യോഗം ചേരും. ARC അശ്വതി ശ്രീനിവാസ് ആണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്കാണ് യോഗം ചേരുക. കേരള ഹൗസ് കൺട്രോളർ അടക്കം എല്ലാ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. വിദേശത്തുള്ള റസിഡൻറ് കമ്മീഷണർ പുനീത് കുമാർ, ARC യിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു.     പ്രോട്ടോക്കോൾ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…

Read More

മാസ്ക് ധരിച്ച് സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നുണ്ടോ? ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം

കൽപറ്റ ∙ തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ചു ജില്ലയിൽ കവർച്ചാസംഘം സജീവം. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ടാണു മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചയ്ക്കായി തസ്കരസംഘം രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ പരാതികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളും ഓണക്കാല കച്ചവടകേന്ദ്രങ്ങളും കേന്ദ്രീകരിച്ചു മാലപൊട്ടിക്കൽ സംഘം ഇറങ്ങാനിടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കി. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നത്. തിരക്കേറിയ…

Read More

അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ് കുമാർ എംഎൽഎ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രദീപ്കുമാറിനെ പേഴ്‌സൺ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി കെ ബി ഗണേഷ്‌കുമാർ എംഎൽഎ. വിഷയത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു ഇന്നലെ പത്തനാപുരത്ത് നിന്നാണ് പ്രദീപ് കുമാറിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും   പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.  

Read More

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

  കോഴിക്കോട്: കേരളത്തില്‍ ആദ്യമായി റിട്രോപെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ കണ്ണൂരിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് ബയോപ്‌സി പരിശോധന നടത്തുകയും ഹൈ ഗ്രേഡ് റിട്രോപെരിറ്റോണിയല്‍ സാര്‍ക്കോമ എന്ന രോഗാവസ്തയാണെന്നും മനസ്സിലായതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദ്ദേശിച്ചത്. വയറിനകത്ത് കുടലിന്റെ…

Read More

കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.   ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന്…

Read More