Headlines

‘കുട്ടികൾക്ക് മാത്രം മതിയോ? സർക്കാർ ജീവനക്കാർക്ക് കളി കാണണ്ടേ’: അവധി പ്രഖ്യാപനത്തിന് പിന്നാലെ ‘കമന്റടി’

 

കോട്ടയം∙ കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കണം സാറേ!. ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു കമന്റാണിത്. കുട്ടികൾക്ക് ഫുട്ബാൾ മത്സരം കാണാൻ അവധി നൽകിയതിനെ അനുകൂലിക്കുന്ന കമന്റുകളാണ് അധികവും. അവധി ചോദിച്ചത് കുട്ടികളാണെങ്കിലും തീരുമാനം വന്ന ശേഷം കമന്റ് ബോക്സ് മുതിർന്നവർ കയ്യടക്കിയിരിക്കുകയാണ്.