Headlines

സമരങ്ങളെ കിരാതമായി അടിച്ചമർത്തി, പൗരസ്വാതന്ത്ര്യങ്ങളെ കാറ്റിൽപ്പറത്തി; അടിയന്തരാവസ്ഥയുടെ 50-ാം വർഷം

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റിൽപ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമർത്തി ഇന്നേയ്ക്ക്, 50 വർഷം മുമ്പ് മറ്റൊരു ജൂൺ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്. എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോൺഗ്രസ് നേതാവുമായ ദേവ് കാന്ത് ബറുവ ‘ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ…

Read More

കണ്ണൂരിൽ കാനറ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂരിൽ കാനറ ബാങ്ക് മാനേജറെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ സ്വപ്‌നയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ സ്വദേശിയാണ് സ്വപ്‌ന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഷാഫി പറമ്പിലിനെതിരായ ആക്രമം; കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ എറണാകുളത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വാതുരുത്തിയിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കിയത്. 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്. ഗസ്റ്റ് ഹൗസിലെ പൊലീസ് വലയം വെട്ടിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. വാട്ടർ മെട്രോ ഉദ്ഘാടനം കഴിഞ്ഞ് പോവുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിഷേധം…

Read More

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്; ആറ് ദിവസത്തിനിടെ ഡീസലിന് 1.16 രൂപ ഉയർന്നു

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 11 പൈസ കൂടി 81.70 രൂപയായി. ഡീസലിന് 21 പൈസ ഉയർന്ന് 71.62 രൂപയായി. ബുധനാഴ്ച രാജ്യത്ത് ഇന്ധന വില ഉയർന്നിരുന്നില്ല.   തുടർച്ചയായ അഞ്ച് ദിവസം വില ഉയർത്തിയ ശേഷമാണ് ബുധനാഴ്ചയിലെ വർധന ഒഴിവാക്കിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് 64 പൈസയും ഡീസലിന് 1.16 രൂപയുമാണ് വർധിച്ചത്.

Read More

4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം…

Read More

കർണാടകയിൽ ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി

കർണാടകയിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി. കേന്ദ്രം ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ഡികെ ശിവകുമാർ പുറത്ത് നിന്ന് പിന്തുണ നൽകിയാലും സ്വീകരിയ്ക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം. ‘ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുറത്തുനിന്ന് പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഐ.സി.ഒ.എം അനുവദിച്ചാൽ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുന്നതിന് കോൺഗ്രസിന് പുറത്ത് നിന്ന് പിന്തുണ നൽകുമെന്ന്’ – സദാനന്ദ ഗൗഡ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി…

Read More

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

  പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ബാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് ഇവിടെ എത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം പാലക്കുഴി വെള്ളച്ചാട്ടത്തിൽ എത്തിയത്. കുളിക്കുന്നതിനായി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നനിടെയാണ് കാൽവഴുതി രണ്ട് പേർ താഴേക്ക് പതിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന രക്ഷപ്പെടുത്തിയ ഭരതിനെ…

Read More

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. മൂന്ന് മാസത്തെ  അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട…

Read More

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗൺ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ക് ഡൗൺ ആലോചനയില്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനകൾ മുന്നോട്ടു കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ ലോക്ക് ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു നിലവിലെ സാഹചര്യത്തിൽ സി എഫ് എൽ ടി സികളടക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കലക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇതുസംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയത് കേന്ദ്രനിർദേശം…

Read More

ഒഡീഷയെ വീഴ്ത്തി ഹൈദരാബാദ്

ഐഎസ്എല്ലില്‍ സീസണിലെ നാലാമത്തെ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയത്തുടക്കം. ഒഡീഷ എഫ്‌സിയെ ഹൈദരാബാദിന്റെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അരിടാനെ സന്റാനയാണ് പെനല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോളിന് അവകാശിയായത്. 34ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഹൈദരാബാദിന്റെ മഞ്ഞപ്പടയ്ക്കു മുന്നില്‍ ഒഡീഷയ്ക്കു മറുപടി ഇല്ലായിരുന്നു. സന്‍റാനയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.   ബോള്‍ പൊസെഷനിലും ആക്രമണത്തിലുമെല്ലാം ഹൈദരാബാദിനായിരുന്നു മേല്‍ക്കൈ. അതുകൊണ്ടു തന്നെ അവര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്….

Read More