കോഴിക്കോട് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ഡോക്ടറുടെ തലയ്ക്കാണ് വേട്ടേറ്റിരിക്കുന്നത്. ആയുധമായെത്തി ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറെയല്ല പ്രതി ആക്രമിച്ചത്. കാര്യമായ രീതിയിൽ പരുക്കുണ്ടെന്നാണ് വിവരം. വടിവാളുമായാണ് ആക്രമിക്കാൻ എത്തിയത്. ഡോക്ടറെ താലൂക്ക് ആശുപത്രിയിൽ തന്നെയാണ് ആദ്യം പ്രവേശിപ്പിച്ചത്. കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് ബേബി…

Read More

സ്വർണക്കടത്ത് കേസ്: പല വമ്പൻ സ്രാവുകളും കുടുങ്ങും; കടകംപള്ളി

സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷം നീക്കം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നത്. കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണ സംഘത്തിന്റെ സ്വാഭാവിക നടപടിയാണ്. ജനം ടിവിയെ വരെ ഇതോടെ ബിജെപി…

Read More

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും; മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കില്ല. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ അന്തരീക്ഷ സ്ഥിതിയും മാറാന്‍ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, തമിഴ്നാട്,…

Read More

22,000 കോടിയുടെ കടത്തിന് തിരിച്ചടവ് 6.5 കോടി; മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് ഇളവ്

ന്യൂഡൽഹി∙ സീ ഗ്രൂപ്പ് സ്ഥാപകനും മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്ര വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ അടയ്ക്കാനുള്ള തുകയ്ക്ക് ഇളവ് നൽകി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി). ബാങ്കുകൾ ഉൾപ്പെടെയുള്ളവർക്ക് നൽകാനുള്ള 22,006.57 കോടി രൂപയിൽ 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതോടെ, കടം നൽകിയ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും നൽകിയ തുകയുടെ 99.97 ശതമാനത്തോളം തള്ളിക്കളയേണ്ടി വരും. ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് നൽകിയ കേസിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സുഭാഷ് ചന്ദ്രയുടെ…

Read More

ഇന്നത്തെ കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്; തിരുവനന്തപുരം രണ്ടാം സ്ഥാനത്ത്

കൊവിഡ് വ്യാപനത്തിൽ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ. രണ്ട് മാസത്തിനിടെ ഇതാദ്യമായി മലപ്പുറം ജില്ല ദിനംപ്രതിയുടെ കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് 255 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു അഞ്ച് ജില്ലകളിൽ ഇന്ന് രോഗികളുടെ എണ്ണം നൂറ് കടന്നു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101 എന്നിങ്ങനെയാണ് കേസുകൾ. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി…

Read More

വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി കൊടുക്കണം; വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി.സി നിഷേധിക്കാന് പാടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009-ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാന് പാടില്ലെന്നും മന്ത്രി തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേയ്സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. ഒന്നു മുതൽ എട്ടു വരെയുള്ള…

Read More

ആമിർ ഖാൻ തന്നെ മാനസിക രോഗമുണ്ടെന്ന് പറഞ്ഞ്‌ പൂട്ടിയിട്ടെന്ന് സഹോദരൻ

വർഷങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സഹോദരൻ ഫൈസൽ ഖാൻ. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം പൂട്ടിയിട്ടിട്ടുണ്ടെന്നാണ് ഫൈസൽ ഖാൻ ഇപ്പോൾ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. “ആമിർ എന്നെ പൂട്ടിയിട്ട് പുറത്ത് ബോഡി ഗാർഡ്സിനെ കാവൽ നിർത്തിയിട്ട് ചില മരുന്നുകളും കഴിക്കാൻ തന്നിരുന്നു. അന്ന് എന്റെ അച്ഛൻ എന്നെ വന്ന് രക്ഷിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹം പുനർവിവാഹം ചെയ്ത് ഞങ്ങളുടെ കുടുംബ…

Read More

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; നോട്ടീസ് അയച്ചു

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, കേസ് വിശദമായി പരിശോധിക്കണം എന്ന ആവശ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും മൂന്നംഗ ബഞ്ച് നിർദേശിച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ കൂടി; ആകെ 406 ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പൊല്‍പുള്ളി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 13), തിരുവാങ്കുളം (23), പാലക്കാട് ജില്ലയിലെ പട്ടിതറ (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ്…

Read More

ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു: സ്കൂ​ളു​ക​ൾ അ​ട​ച്ചു

ചെ​ന്നൈ: മ​ഴ ക​ന​ത്ത​തോ​ടെ ചെ​ന്നൈ​യി​ലെ​യും മൂ​ന്ന് സ​മീ​പ​ജി​ല്ല​ക​ളി​ലേ​യും സ്കൂ​ളു​ക​ൾ അ​ട​ച്ചു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത്. മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം മൂ​ലം ത​മി​ഴ്‌​നാ​ട്ടി​ലെ വ​ട​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ചെ​ന്നൈ ന​ഗ​ര​ത്തി​ലെ മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ൾ ഇ​ന്ന​ലെ തു​റ​ന്നു. 12 മ​ണി​ക്കൂ​ർ​കൊ​ണ്ട് 20…

Read More