വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  പമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം തിങ്കളാഴ്ച അർധ രാത്രിയോടെ പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായി. ചൊവ്വാഴ്ച രാവിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും…

Read More

ഇറ്റാലിയന്‍ ഓപ്പണ്‍: നൊവാക് ജോക്കോവിച്ചും സിമോണ ഹാലപ്പും ജേതാക്കള്‍

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ 13ാം റാങ്കുകാരനും എട്ടാം സീഡുമായ അര്‍ജന്റീനയുടെ ഷ്വാര്‍ട്‌സ്മാനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. സെമിയില്‍ ഷപ്പോവലോവിനെ തോല്‍പ്പിച്ചെത്തിയ ഷ്വാര്‍ട്‌സ്മാനെ അനായാസമായി ജോക്കോവിച്ച് കീഴടക്കുകയായിരുന്നു. ഒരു മണിക്കൂറും 54 മിനുട്ടും മാത്രം നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 7-5,6-3. കരിയറിലെ ജോക്കോവിച്ചിന്റെ 36ാമത്തെ എടിപി മാസ്റ്റേഴ്‌സ് കിരീടമാണിത്. സ്‌പെയിനിന്റെ റാഫേല്‍ നദാല്‍…

Read More

സൗദി അരാംകോയുടെ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

  ജിദ്ദ∙ സൗദി അരാംകോയുടെ ജിസാൻ റിഫൈനറിക്ക് നേരെ ഹൂതികൾ ഡ്രോണാക്രമണം നടത്തി. തീ അണച്ചതായി സൗദി ഊർജ വകുപ്പ് അറിയിച്ചു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് ജിസാനിലെ അരാംകോ റിഫൈനറിയുടെ ഒരു ഫെസിലിറ്റിയിൽ തീപിടുത്തമുണ്ടായതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചത്. അരാംകോയുടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സംഭവത്തിൽ ആർക്കും പരുക്കുകളില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ തുടർനടപടികൾ ബന്ധപ്പെട്ട അധികാരികൾ പൂർത്തിയാക്കിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനിടെ, സൗദി അറേബ്യയുടെ…

Read More

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്ക്: കെ മുരളീധരൻ

  എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ മുരളീധരൻ എംപി. ഏത് ജാതി സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാനും ഏത് നിലപാടും സ്വീകരിക്കാനും കഴിവുള്ളയാളാണ് പിണറായി. കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല…

Read More

ഡിങ്കി ബോട്ട് തകരാറിലായി, ഉന്നതിയിൽ കുടുങ്ങിയ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചത്തി

നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിൽ കുടുങ്ങിയ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചത്തി. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിനെ തുടർന്നാണ് ആര്യാടൻ ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്. എൻജിൻ തകരാർ പരിഹരിച്ചാണ് ചാലിയാറിന് ഇപ്പുറം ഷൗക്കത്തിനെയും സംഘത്തേയും എത്തിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. എരണ്ടുമണിക്കൂറോളമാണ് ഷൗക്കത്തും സംഘവും…

Read More

നടിയെ അക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി

നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി. കോടതി മാറ്റണമെന്നതില്‍ തീരുമാനമാകും വരെ വിചാരണ പാടില്ലെന്നായിരുന്നു ആവശ്യം.ആവശ്യം തളളിയത് പ്രത്യേക വിചാരണ കോടതി

Read More

ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; കാസർകോട് കലക്ടറുടെ ഉത്തരവ് വിവാദമാകുന്നു

  കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർദേശം. കേരളത്തിൽ മറ്റെവിടെയും ഇതേ രീതിയിലുള്ള നിർദേശമില്ല. വ്യാപക പ്രതിഷേധമാണ് കലക്ടറുടെ നിർദേശത്തിനെതിരെ ജില്ലയ്ക്കുള്ളിൽ ഉയരുന്നത്.

Read More

കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ട ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിന് സമീപത്തുള്ള കോഴിഫാമിലാണ് ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത് ജനുവരി 15നാണ് ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം ആയപ്പോഴേക്കുമായിരുന്നു മരണം. കൈ ഞരമ്പുകളും മുറിച്ച നിലയിൽ കണ്ട ആതിരയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നു. എന്നാൽ ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Read More

സൌദിയിലെ മുഴുവൻ പ്രവാസികൾക്കും ആശ്വാസമായി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് ; വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ പ്രയാസത്തിലായ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഇവയാണ്. 1. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കും. 2. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ വെക്കേഷന് പോയി മടങ്ങി വരാനാകാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും തീരാനിരിക്കുന്നവര്‍‌ക്കും മൂന്ന് മാസത്തേക്ക്…

Read More

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരായി പ്രതികൾ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടർ നടപടികൾ സ്വീകരിക്കും ചോദ്യാവലി തയ്യാറാക്കിയാണ് സ്പീക്കറിൽ നിന്നും മൊഴിയെടുക്കുക. വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായി…

Read More