എതിരാളികളെ ഇല്ലാതാക്കാൻ PFI യ്ക്ക് സായുധ സംഘം; വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ.എതിരാളികളെ ഇല്ലാതാക്കാൻ പിഎഫ്ഐ ഹിറ്റ് ടീമും സായധ സംഘങ്ങളേയും രൂപീകരിച്ചെന്ന് എൻഐഎ. ഇന്നത്തെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.അതെല്ലാം പരിശോധിച്ച് വരികയാണ്. 9 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 2022 ൽ NIA രജിസ്റ്റർ ചെയ്ത PFI നിരോധന കേസിലായിരുന്നു പരിശോധന. വിവരങ്ങൾ അറിയിക്കാൻ റിപ്പോർട്ടേഴ്‌സ് വിംഗ് , സായുധ സേന, എതിരാളികളെ ഇല്ലാതാകാൻ HIT ടീം തുടങ്ങിയവ രൂപീകരിച്ചിരിക്കുന്നതായി കണ്ടെത്തലുണ്ട്.

Read More

ആലുവയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് 50 ലക്ഷം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരൻ പിഎന്‍ സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

‘വി’യില്‍ തുടങ്ങുന്ന മണ്ഡലത്തിൽ അല്ല, വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍; പ്രമേയം പാസാക്കി ടിവികെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരിലെന്ന് സ്ഥിരീകരണം. തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് വിജയ് വടക്കന്‍ ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കുക. ഇന്ന് ചേര്‍ന്ന ടിവികെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ബുസി ആനന്ദ്, ആധവ് അര്‍ജുന എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂര്‍. അതേസമയം ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. കൂടാതെ ‘വി’യില്‍ തുടങ്ങുന്ന മണ്ഡലത്തില്‍…

Read More

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമ്പോൾ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടർന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.ഇന്ന് 77 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക്…

Read More

ബാണാസുരസാഗര്‍ അണയില്‍ കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു

കൽപ്പറ്റ : -ബാണാസുരസാഗര്‍ അണയില്‍ ഫിഷറീസ് വകുപ്പ് കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു.അണയുടെ കുറ്റിയാംവയല്‍ ഭാഗത്താണ് മത്സ്യക്കൃഷി ആരംഭിക്കുന്നതെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര പറഞ്ഞു.ഒമ്പതു ബ്ലോക്കുകളിലായി 90 കുടുകളിലാണ് മത്സ്യക്കൃഷി നടത്തുക.ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പു നടത്താനാകും. വൈദ്യുതി വകുപ്പിനു കീഴിലാണ് ബാണാസുരസാഗര്‍ അണ.കല്‍പ്പറ്റയില്‍നിന്നു ഏകദേശം 21 കിലോമീറ്റര്‍ മാറി പടിഞ്ഞാറത്തറയ്ക്കടുത്താണ് അണക്കെട്ടുള്ളത്. ജലവൈദ്യുതി ഉത്പാദനത്തിനു കക്കയം ഡാമില്‍ ജലമെത്തിക്കുന്നതു ബാണാസുരസാഗര്‍ അണയില്‍നിന്നാണ്.വൈദ്യുതി വകുപ്പ്…

Read More

കോവിഡ് നിയമലംഘനം:വയനാട്ടിലെ റസ്റ്റോറന്റ് അടപ്പിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മുട്ടില്‍ വാര്യാട് ഖത്തര്‍ ബേക്കറി റസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ ദുരന്തനിവരാണ ചെയര്‍പേഴസ്ണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിധിയില്‍ കവിഞ്ഞ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഭക്ഷണം വിളമ്പുന്നതും രജിസ്റ്റര്‍, സാനിറ്റൈസര്‍ സൂക്ഷിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബര്‍ 10 മുതല്‍ 7 ദിവസത്തേക്കാണ് റസ്റ്റോറന്റ് അടച്ചിടാന്‍ ഉത്തരവായത്. മീനങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍, മുട്ടില്‍ ഗ്രാമ…

Read More

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.71

  വയനാട് ജില്ലയില്‍ ഇന്ന് (05.10.21) 290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 276 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.71 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118488 ആയി. 113544 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4201 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3623 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല, രാജിവെക്കേണ്ടതില്ല; പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ച് കേരളത്തിലെ സമാധാനം അട്ടിമറിക്കാനാണ് ശ്രമം. അദ്ദേഹത്തോട് നേരത്തെ വിരോധമുള്ളവരുണ്ട്. ജലീൽ നേരത്തെയുണ്ടായ പ്രസ്ഥാനത്തിൽ നിന്ന് എൽ ഡി എഫിലേക്ക് വന്നു. അതിനോടുള്ള പക ചിലർക്ക് വിട്ടുമാറുന്നില്ല. നാടിന് ചേരാത്ത രീതിയിൽ കാര്യങ്ങൾ നീക്കുകയാണ്. ലീഗിനും ബിജെപിക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്. അത് നാടിനാകെ ബോധ്യമായി. രാഷ്ട്രീയ പ്രചാരണം എപ്പോഴും…

Read More

ചൊവ്വയില്‍ നിന്നും പുതിയ തെളിവ്; ചുവന്ന ഗ്രഹം മാറി പച്ച ഗ്രഹമാകും

ഇനി ചൊവ്വയെ ചുവന്ന ഗ്രഹമെന്നു വിളിക്കാന്‍ പറ്റുമോയെന്നു ശാസ്ത്രലോകത്തിനു സംശയം. കാരണം, നാസയില്‍ നിന്നുള്ള നിരീക്ഷണമനുസരിച്ച് ചൊവ്വയുടെ മുകള്‍ഭാഗം പച്ച നിറത്തില്‍ തിളങ്ങുന്നു. നാസയുടെ ‘മാവെന്‍’ പേടകമാണ് ഈ പ്രതിഭാസം പിടിച്ചെടുത്തത്. എന്നാല്‍, ബഹിരാകാശയാത്രികര്‍ക്ക് ഈ പച്ചനിറം കാണാനാവില്ല, കാരണം ഇത് അള്‍ട്രാവയലറ്റ് ലൈറ്റാണ്. മനുഷ്യനേത്രങ്ങളാല്‍ ഇതു കാണാനാകില്ല. ചൊവ്വയുടെ രാസപ്രവര്‍ത്തനങ്ങള്‍ കാരണമാണ് പച്ച നിറത്തില്‍ ചൊവ്വ തിളങ്ങുന്നതത്രേ. ഇതാദ്യമായാണ് ഇത്തരമൊരു യാഥാര്‍ത്ഥ്യം ശാസ്ത്രീയമായ വിധത്തില്‍ ശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ച് കൂടുതല്‍ വിശദമായ…

Read More

സർക്കാരിന് ആശ്വാസം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

  ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ഇതോടെ ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാൻ സാധിക്കും. ഗവർണർ ഒപ്പിട്ടതോടെ ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറെ കണ്ട് കത്ത് നൽകിയിരുന്നു. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് സർക്കാർ…

Read More