Headlines

ഇസ്‌ലാമിക ബാങ്കിന്റെ പ്രവർത്തനം നിലച്ചു; സിപിഎം സ്ഥാപിച്ച മറ്റൊരു സ്ഥാപനം കൂടി കുരുക്കിൽ

കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചു. ഇതിന്റെ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ഓഹരി ഉടമകൾക്കു പണം തിരികെ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി നിക്ഷേപകരിലൊരാളായ മയ്യിൽ സ്വദേശി കെ.പി.നാസർ, ടി.കെ.ഗോവിന്ദൻ എംഎൽഎ വഴി മുഖ്യമന്ത്രി വി.ഡി.സതീശനു പരാതി നൽകി. വിവരം പുറത്തറി‍ഞ്ഞതോടെ പരാതിക്കാരന്റെ ഒരു ലക്ഷം രൂപ തിരിച്ചു നൽകി. നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്നും നാസർ പറഞ്ഞു.പലിശരഹിത ഓഹരി നിക്ഷേപം സ്വീകരിച്ച് ഇസ്‌ലാമിക ബാങ്കിങ് രീതിയിലായിരുന്നു…

Read More

രണ്ട് ജില്ലകളിൽ 200ലധികം രോഗികൾ, അഞ്ച് ജില്ലകളിൽ നൂറ് കടന്നു; സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് 1242

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ ഇരുന്നൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 297 പേർക്കും മലപ്പുറത്ത് 242 പേർക്കും രോഗം സ്ഥിരീകരിച്ചു നാല് ജില്ലകളിൽ രോഗികളുടെ എണ്ണം നൂറ് കടന്നു. കോഴിക്കോട് 152, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന് രോഗം സ്ഥിരീകരിച്ച 1417 പേരിൽ 1242…

Read More

ഈ ഫോണുകളിൽ ഇനി വാട്സ് ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്തുവിട്ട് വാട്സ് ആപ്പ്

2021 നവംമ്പർ 1 മുതൽ സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ ലിസ്റ്റ ് പുറത്തുവിട്ട് വാട്സ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ 4.0.3 അല്ലെങ്കിൽ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളിൽ ഐഒഎസ് ഒമ്പതോ അതിന് മുമ്പ് വന്ന സീരിസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കമ്പനി പുറത്തുവിട്ട ലിസ്റ്റിൽ പ്രമുഖ കമ്പനികളായ സാംസങ്,എൽജി ,സോണി എന്നിവ ഉൾപ്പെടുന്നു.കൂടാതെ ഐഫോൺ എസ്.ഇ, ഐഫോൺ 6S എന്നിവയും ഉൾപ്പെടുന്നു. വാട്സ് ആപ്പ് പുറത്തവിട്ട ലിസ്റ്റ് ഇങ്ങനെയാണ് ;…

Read More

സുൽത്താൻ ബത്തേരി തൊടുവെട്ടിയിൽ റീപോളിംങ് ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാർഡ് 19 തൊടുവെട്ടി  ഡിവിഷനില്‍ റീപോളിംങ് ആരംഭിച്ചു. ഏഴ് മണിയോടെ ആരംഭിച്ച റീപോളിംഗ് 6 വരെ നീളും.  വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ് നടത്തുന്നത്.വോട്ടെണ്ണല്‍  ഇന്ന്  രാത്രി 8 ന് ആരംഭിക്കും

Read More

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

  കോൺഗ്രസിലെ മുഖ്യമന്ത്രിയിൽ തീരുമാനം ഇന്ന് തന്നെ. തമിഴ് നാട്ടിലെ സത്യപ്രതിജ്ഞക്ക് പോകുന്നതിനാൽ മല്ലികാർജുന ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല. തീരുമാനം വൈകുന്നത് ദോഷം ആയതിനാൽ ഇന്ന് തന്നെ ധാരണയിൽ എത്താൻ ശ്രമം നടക്കുന്നു. ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്‍റെയും മനസ്സറിയും.     കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ…

Read More

144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല, സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമെന്ന് കെ മുരളീധരൻ

സംസ്ഥാനത്ത് അടുത്ത ദിവസം മുതൽ ആൾക്കൂട്ടങ്ങളെ വിലക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ കെ മുരളീധരൻ എംപി. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല. ഈ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും കെ മുരളീധരൻ പറഞ്ഞു രോഗവ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നുണ്ടെങ്കിൽ എടുക്കട്ടെ. കുറച്ചു മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും. കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ…

Read More

100 ദിവസത്തിനുള്ളിൽ വൻനേട്ടം സ്വന്തമാക്കി തമിഴ്നാട് സർക്കാർ; ഒരു ലക്ഷം കോടിയുടെ നിക്ഷേപം, ഒന്നേകാൽ ലക്ഷം പേർക്ക് ജോലി

ചെന്നൈ∙ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ 67,452 കോടി രൂപയുടെ കരാറുകളിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഇതോടെ 100 ദിവസത്തിനകം 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം എന്ന വാഗ്ദാനം പാലിച്ചെന്നു സർക്കാർ അവകാശപ്പെട്ടു. ഒരു ദിവസം 1000 കോടി രൂപ വീതമാണു നിക്ഷേപമെത്തിയതെന്നു വ്യവസായ മന്ത്രി എസ്.കീർത്തന പറഞ്ഞു. ഇന്നലെ നടന്ന സംഗമത്തിൽ 97 കമ്പനികളുമായാണു ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. 1.21 ലക്ഷം പേർക്കു പുതുതായി ജോലി ലഭിക്കും….

Read More

‘മന്ത്രി കായിക പ്രേമികളോട് മാപ്പ് പറയണം; മെസിയെ കൊണ്ടുവരാൻ ശ്രമിക്കണം’; പിഎംഎ സലാം

ലിയോണൽ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിത്. മെസിയെ കൊണ്ടുവരാൻ ശ്രമിക്കണം. അല്ലെങ്കിൽ കായികപ്രേമികളോട് മാപ്പ് പറയണമെന്നും പിഎംഎ സലാം പറഞ്ഞു. സർക്കാർ പറഞ്ഞ എന്ത് കാര്യമാണ് ചെയ്തതിട്ടുള്ളതെന്നും വാഗ്ദാനങ്ങൾ ഒന്ന് പോലും നടപ്പാക്കാറില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറിൽ വരുമെന്നായിരുന്നു മന്ത്രിയും സം​ഘവും ആദ്യം…

Read More

‘ഞങ്ങൾക്ക് 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല; ചാക്കിട്ട് പിടിക്കാൻ LDF ഇല്ല; എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദൻ…

Read More

ഹരിയാനയിൽ പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ കർഷകൻ മരിച്ചു; പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ

  ഹരിയാനയിലെ കർണാലിൽ പോലീസ് ലാത്തിച്ചാർജിനിടെ പരുക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സുശീൽ കാജൽ ആണ് മരിച്ചത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കർണാലിലുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷക സംഘടനകൾ. കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയ കർണാൽ ഡി എം ആയുഷ് സിൻഹക്കെതിരെ നിയമനടപടിയും കർഷകർ ആലോചിക്കുന്നുണ്ട്. ആയുഷ് സിൻഹയെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു എന്നാൽ പോലീസ് നടപടി ക്രമസമാധാനം ഉറപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് ഹരിയാന…

Read More