സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. ആറ് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

’48 വര്‍ഷം എന്റെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി’ ; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. 48 വര്‍ഷം എന്റെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ കുടുംബമാണ് സിനിമ. കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. വളരെയധികം സന്തോഷിക്കാവുന്ന കാര്യമാണ്. വളരെ സന്തോഷം – അദ്ദേഹം പറഞ്ഞു. 2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിത്തക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍…

Read More

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഇടുക്കിയിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതി പ്രസവിച്ചു; കുട്ടി മരിച്ചു

ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു. കുട്ടി പ്രസവത്തിന് പിന്നാലെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. കട്ടപ്പന സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. യുവതി അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ എത്തിപ്പോഴാണ് ഹോസ്റ്റലിലെ വാർഡൻ ഉൾപ്പെടെ വിവരം അറിയുന്നത്. കുട്ടിയുടെ മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍…

Read More

മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി.സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു…

Read More

‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികൾ ഉണ്ടെങ്കിൽ കോടതിയിൽ പോകാം, ഇപ്പോൾ നടക്കുന്നത് ആരോപണം മാത്രം’; വി. മുരളീധരൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികൾ ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ . ഇതൊന്നും നടത്താതെയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. മാധ്യമങ്ങളിലൂടെ ചർച്ച ചെയ്തത് കൊണ്ട് സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ല. വി. ശിവൻകുട്ടിയുടെ തമാശക്ക് താൻ മറുപടി പറയേണ്ട ആളല്ലെന്നും വി. മുരളീധരൻ പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ഘട്ടത്തിൽ പരാതികൾ ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള അവസരമുണ്ട്. വോട്ടിംഗ് നടക്കുമ്പോൾ പോളിംഗ് ബൂത്തിൽ എല്ലാ സ്ഥാനാർത്ഥികളുടെയും ഏജൻ്റ്മാരുണ്ട്. ബൂത്ത്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയിൽ, പരാതിക്കാരനായ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളിൽ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങൾ പൊലീസിന് നൽകി. ഇത് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചതായി എ.എച്ച് ഹഫീസ് പറഞ്ഞു. ബിഎൻഎസ് നിയമപ്രകാരം കേസെടുക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എ.എച്ച് ഹഫീസ് പറഞ്ഞു. പ്രഥമ വിവര റിപ്പോർട്ട് എന്ന നിലയിൽ തന്നെയാണ് മൊഴി രേഖപ്പെടുത്തിയതെന്നും കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും എ.എച്ച് ഹഫീസ് വ്യക്തമാക്കി. വധഭീഷണി നടത്തുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഹഫീസ് പൊലീസിൽ…

Read More

രാഹുല്‍ മങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും

രാഹുല്‍ മങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍, ഉള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം. രാഹുലിനെതിരെ 10 പരാതികളാണ് ലഭിച്ചത്. എന്നാല്‍, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ഉള്ളത്….

Read More

സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും. 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്,…

Read More