Headlines

പ്രശസ്‌ത അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകുമാർ അന്തരിച്ചു

  ചെന്നൈ: പ്രശസ്‌ത അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകുമാർ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീകുമാർ മീഡിയ പ്രവർത്തകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രമുഖർ രംഗത്ത് എത്തി. ചെന്നൈ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം നിരവധി ചലച്ചിത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.

Read More

സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമപദ്ധതികൾക്ക് കാതോർത്ത് കേരളം

സംസ്ഥാന ബജറ്റ് ഇന്ന്. പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനപ്രിയമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കും. നിരവധി ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാമെന്നും ഐസക് പറഞ്ഞു. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ബജറ്റിൽ നിർദേശമുണ്ടാകുമെന്നാണ് സൂചന. കൊവിഡ് തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും തള്ളി വിട്ടവരെ സഹായിക്കാനുള്ള…

Read More

ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു; താന്‍ ഇര: വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

  തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്‌തെന്നും താന്‍ ഇരയാണെന്നും സ്വപ്ന പറഞ്ഞു. ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറാണ് തനിക്ക് ഐ ടി വകുപ്പില്‍ ജോലി വാങ്ങിത്തന്നതെന്നും സ്വപ്ന ടി വി ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ കഴിവും യു എ ഇ ബന്ധങ്ങളും കണ്ടാണ് ജോലിക്ക് ശിപാര്‍ശ ചെയ്തത്. ബയോഡാറ്റ നല്‍കിയതും ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെങ്കില്‍…

Read More

പരശുറാം, ഏറനാട് എക്‌സ്പ്രസുകളിൽ നവംബർ 25 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

ദക്ഷിണ രെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല 22609-മംഗലൂരു-കോയമ്പത്തൂർ ഇന്റർസിറ്റി-ആറ് കോച്ചുകൾ 22610 കോയമ്പത്തൂർ മംഗലൂരു ഇന്റർസിറ്റി-ആറ് കോച്ചുകൾ 16605-മംഗലൂരു-നാഗർകോവിൽ ഏറനാട്-ആറ് കോച്ചുകൾ 16606-നാഗർകോവിൽ-മംഗലൂരു ഏറനാട്-ആറ് കോച്ചുകൾ 16791-തിരുനെൽവേലി-പാലക്കാട് പാലരുവി-നാല് കോച്ചുകൾ 16792-പാലക്കാട്-തിരുനെൽവേലി പാലരുവി-നാല് കോച്ചുകൾ 16649- മംഗളൂരു-നാഗർകോവിൽ…

Read More

പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ

തനിക്കെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. മുഖ്യമന്ത്രിയ്ക്ക് താൻ അയച്ച കവിത എന്ന പേരിൽ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കുകയാണ്. ഗുരുതര സൈബർ കുറ്റമെന്നും, സൈബർ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍…

Read More

ഒമിക്രോൺ; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 350 കടന്നു

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 358 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ 88 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഡൽഹിയിൽ 67, തെലങ്കാനയിൽ 38, തമിഴ്‌നാട്ടിൽ 34, കർണ്ണാടകയിൽ 31, ഗുജറാത്തിൽ 30 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര നടത്താത്തവർക്കും സമ്പർക്കത്തിലൂടെ…

Read More

2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങുന്നത് മോഹന്‍ലാലെന്ന് സൂചന

ദുബായ്: ജനലക്ഷങ്ങള്‍ ആരാധകരുള്ള മോഹന്‍ലാലിനെ കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട് പുറത്ത്. യുഎഇയില്‍ അരങ്ങേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലുമുണ്ടായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ പോരാട്ടം വീക്ഷിച്ച മോഹന്‍ലാലിനെ ക്യാമറ കണ്ണുകളാണ് തിരഞ്ഞുപിടിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം ദുബായിലേക്ക് പറന്നത്. അതേസമയം താരം വേദിയില്‍ ഇടംപിടിച്ചപ്പോള്‍ ഐപിഎല്ലുമായി…

Read More

വയനാട്ടിൽ കോവിഡ് രോഗികളുടെ വര്‍ദ്ധനവ്: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വിനോദസഞ്ചാരികളുടെ ക്രമാതീതമായ വര്‍ദ്ധനവും കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെയുളള തെരഞ്ഞെടുപ്പ് പ്രചാരണവും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ആവശ്യം. ആശുപത്രികളില്‍ വയോജനങ്ങളുടെയും ജീവിതശൈലിരോഗങ്ങള്‍ ഉള്ളവരുടെയും ഐ.സി.യു അഡ്മിഷന്‍ കൂടുകയാണ്്. ഇത് മരണ നിരക്ക് കൂടാന്‍ ഇടയാക്കും. ജില്ലയില്‍ വരുന്ന വിനോദസഞ്ചാരികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് നിയന്ത്രണ…

Read More

ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

  ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവീണാണ് മരിച്ചത്. കുടുംബപ്രശ്‌നം പരിഹരിക്കുന്നതിനിടെ സിഐ മോശമായി പെരുമാറിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഭർത്താവ് സുഹൈലുമായുള്ള ദാമ്പത്യപ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായാണ് സിഐ തിങ്കളാഴ്ച ഇവരെ ചർച്ചക്ക് വിളിച്ചത് പോലീസ് സ്‌റ്റേഷനിൽ വെച്ച് സിഐ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതി കുറിപ്പിൽ പറയുന്നത്. സ്റ്റേഷനിൽ നിന്നെത്തിയ യുവതി വൈകിട്ട് മൂന്ന് മണിയോടെ മുറിയിൽ കയറി കതകടക്കുകയായിരുന്നു. ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ…

Read More

യുഎന്‍ ജനറല്‍ അസംബ്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോകത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : 75ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി ഇന്ന് ലോകത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സംസാരിക്കാനുള്ള ആദ്യ അവസരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് നൽകിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യയുടെ താത്പര്യങ്ങൾ കൃത്യമായി പ്രധാനമന്ത്രി ലോകത്തെ ധരിപ്പിക്കും. ഇതിന് പുറമേ ഭീകരവാദം അവസാനിപ്പിയ്ക്കാനായി ആഗോളതലത്തിൽ ഒന്നിച്ച് പ്രവർത്തിയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും സഹകരണം തുടരുന്നകാര്യവും…

Read More