രണ്ടാം ദിനം ഇന്ത്യ 96ന് രണ്ട് വിക്കറ്റ്; ശുഭ്മാൻ ഗില്ലിന് അർധ സെഞ്ച്വറി
സിഡ്നി ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയ നേരത്തെ 338 റൺസിന് ഒന്നാമിന്നിംഗ്സിൽ പുറത്തായിരുന്നു. ഇന്ത്യ ഇപ്പോഴും 242 റൺസ് പിന്നിലാണ് രോഹിതും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് തുടങ്ങിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. സ്കോർ 85ൽ നിൽക്കെ ശുഭ്മാൻ ഗില്ലും പുറത്തായി 101 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 50…