Headlines

മയക്കുമരുന്ന് കടത്ത്; കിഴക്കൻ പസഫിക് സമുദ്രത്തിൽ 4 ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക

മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക ഇതുവരെ 14 ബോട്ടുകളാണ് സെപ്തംബർ മുതൽ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി അമേരിക്ക തകർത്തത്. 57 പേരാണ് ഇതുവരെയുള്ള അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. മൂന്നു പേർ ആക്രമണത്തെ അതിജീവിച്ചതായും റിപ്പോർട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള ഉത്തരവാദിത്തം മെക്സിക്കൻ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിൽ…

Read More

ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വൻ തീപിടിത്തം

  വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് വന്‍ അഗ്നി ബാധ ഉണ്ടായത്. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. പ്ലാന്റില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്ന് ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഗ്നി ബാധ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…

Read More

യുപിയിലെ അലിഗഢിൽ വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയിൽ

  ഉത്തർപ്രദേശിലെ അലിഗഢിൽ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയോടെയാണ് സമീപത്തെ ബാങിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. സംഭവത്തിൽ ബാറുടമ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് കടകളടക്കം യുപിയിൽ അടഞ്ഞുകിടക്കുകയാണ്. അപ്പോഴും മദ്യവിൽപ്പനക്ക് ഇളവ് ലഭിക്കുന്നത് വിരോധാഭാസമാണെന്ന്…

Read More

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

പാലക്കാട്‌ ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരുക്കേറ്റ 4 പേരിൽ 3 പേരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിൽ ഉള്ളത്. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് എൽസിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടുകൂടിയാണ് പരുക്കേറ്റവരെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടികളുടെ പൊള്ളൽ ഗുരുതര സ്വഭാവമുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം അപകടത്തിന്…

Read More

അനുമതി കിട്ടിയാലും തീയേറ്ററുകള്‍ തുറക്കാനില്ല; കേരള ഫിലിം ചേംബര്‍

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തീരുമാനം.   സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ…

Read More

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244…

Read More

രക്തത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നു; ട്രംപിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍: കൊവിഡ് ചികില്‍സയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപോര്‍ട്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് താഴ്ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് സപ്ലിമെന്ററി ഓക്സിജന്‍ നല്‍കിയതായും ഡെക്സാമെത്താസോണ്‍ കൊടുത്തുവെന്നും പ്രസിഡന്റിന്റെ പേഴ്സനല്‍ ഫിസീഷ്യന്‍ ഡോ. സീന്‍ പി കോണ്‍ലിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ട്രംപിന് കൊവിഡ് ഗുരുതരമാണെന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് തങ്ങള്‍ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും ഫിസിഷ്യന്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച കടുത്ത പനിയുണ്ടായിരുന്ന ട്രംപിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് രണ്ടുതവണ…

Read More

‘ആ സംഘടനയെ ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം’; ജമാ അത്തെ ഇസ്ലാമിയെ തള്ളി കെ എം ഷാജി

ജമാ അത്തെ ഇസ്ലാമിയെ തള്ളി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ആ സംഘടനയെ ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. ശക്തമായ വിയോജിപ്പാണ് ആ സംഘടനയോടുള്ളത്. ഒരാൾ മരിച്ച് മണ്ണടിയുന്നതിന് മുമ്പ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെ എം ഷാജി വിമർശിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വണ്ടൂർ വാണിയമ്പലം സ്വദേശിയായ യാസീൻ അഹമ്മദിനെതിരെയാണ് കേസെടുത്തത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ…

Read More

ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ച്‌​ മൊണാലി ബ്ലാ​ക്ക്​ ഫം​ഗ​സ് ബാധിച്ച് മ​രി​ച്ചു

  ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ല്‍ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ര്‍​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാധിച്ച് ​​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി​ലും ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ച​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ക​ണ്ണി​നും മൂ​ക്കി​നും ഫം​ഗ​സ്​ ബാ​ധി​ച്ച്‌​ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൊ​ണാ​ലി​യു​ടെ പി​താ​വ്​ മ​നോ​ഹ​ര്‍ ഗോ​ര്‍​ഹെ​യും(73) മ​രി​ച്ചു.

Read More

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും…

Read More