‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ. ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണം. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.രാഹുലിന്റെ അറസ്റ്റിൽ ആരോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിന്റെ പ്രതികരണം. കോൺഗ്രസിന്…

Read More

ശരണ്യ ശശിക്ക് വിട ചൊല്ലി കേരളം; സംസ്‌കാരം ശാന്തികവാടത്തിൽ പൂർത്തിയായി

നടി ശരണ്യ ശശിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശരണ്യ മരിച്ചത് അർബുദ രോഗബാധിതയായിരുന്നു ശരണ്യ. 2012ലാണ് ഇവർക്ക് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയമാകേണ്ടി വന്നു. ഇതിനിടയിൽ കൊവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി തീർത്തും മോശമാകുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ.

Read More

ചാലക്കുടിയിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ ചാലക്കുടിയിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയുടെ കുട്ടികളും ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നു. കുട്ടികളാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചത്. ഇവരെ അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സജിത്തിന്റെയും അനിതയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Read More

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോ‍ഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീർത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം.

Read More

അങ്ങനെയൊരു കാര്യം ചർച്ച ചെയ്തിട്ടുപോലുമില്ല; എല്ലാ ഫോർമാറ്റിലും കോഹ്ലി നായകനായി തുടരുമെന്ന് ബിസിസിഐ

  പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നായകനായി രോഹിത് ശർമ എത്തിയേക്കുമെന്ന വാർത്തകൾ നിഷേധിച്ച് ബിസിസിഐ. ഈ റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അങ്ങനെയൊരു കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമൽ വ്യക്തമാക്കി. ഇതെല്ലാം അസംബന്ധമാണ്. ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ആലോചനയിൽ പോലും വന്നിട്ടില്ലെന്നും ധുമൽ പറഞ്ഞു എല്ലാ ഫോർമാറ്റിലും കോഹ്ലി തന്നെ നായകനായി തുടരുമെന്നും ബിസിസിഐ അറിയിച്ചു. ടി20 ലോകകപ്പിന് ശേഷം കോഹ്ലി ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്നായിരുന്നു വാർത്തകൾ. ബാറ്റിംഗിൽ ശ്രദ്ധ…

Read More

വയനാട് ടൗൺഷിപ്പ് തയ്യാറാകുന്നു; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറും

വയനാട് ടൗൺഷിപ്പ് തയ്യാറാകുന്നു. ഈ സർക്കാറിന്റെ കാലത്ത് തന്നെ ടൗൺഷിപ്പ് പൂർത്തിയാക്കും എന്ന വാഗ്ദാനം നടപ്പിലാക്കുകയാണ്. ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറുമെന്ന് ധനമന്ത്രി അറിയിച്ചു.രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി നിർമ്മിക്കുൂന്ന മാതൃക ടൗൺഷിപ്പിന്റെ ഭാഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായതാണ് റിപ്പോർട്ട്. ദിവസേന ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത് 1700 ലധികം തൊഴിലാളികളാണ്….

Read More

‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്; ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് 11 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. (AMMA probe finds no evidence against kukku parameswaran memory card row).മെമ്മറി കാര്‍ഡ് കെപിഎസി ലളിതയുടെ കൈയിലുണ്ടായിരുന്നു എന്നിടത്താണ് അന്വേഷണം…

Read More

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടി; അമ്പതോളം പേർക്ക് പരുക്കേറ്റു

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകൾ വിരണ്ടോടി അമ്പതോളം പേർക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി 500 ലേറെ കാളകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് വന്നിരുന്നു. 1000 ലേറെ പേർ പരിപാടി…

Read More

വയനാട് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കൃഷിയിടങ്ങളിലും ചെളിവെളളത്തിലും മറ്റും പണിയെടുക്കുമ്പോള്‍ ഷൂ, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. പലപ്പോഴും എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്നത് മരണത്തിന് കാരണമായേക്കാമെന്നും ഡിഎംഒ പറഞ്ഞു. എലിപ്പനി മാരകമാണെങ്കിലും…

Read More

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ സാക്ഷിക്ക് ഭീഷണി; SDPI പ്രവർത്തകനെതിരെ കേസ്

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ എൻഐഎ സാക്ഷിയ്ക്കെതിരെ ഭീഷണി. കോഴിക്കോട് കൂളിമാട് സ്വദേശി ഫയാസിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനുമായ ഫസൽ റഹ്മാനെതിരെ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് പൊലീസ് ഇട്ടത്. ഫയാസിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്ന ഫസൽ റഹ്മാൻ ഇപ്പോഴും ഐെസ് ആശയത്തിന് അനുകൂലിയാണ് എന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തെ ഞെട്ടിച്ച ഐഎസ് റിക്രൂട്ട്‌മെന്റ് ക്യാമ്പ് കേസാണ് കനകമല കേസ്. കണ്ണൂര്‍ ജില്ലയിലെ കനകമല കേന്ദ്രീകരിച്ച് തീവ്രവാദ…

Read More