പെട്രോള്‍ ഒഴിച്ച് എ.ടി.എമ്മിന് തീകൊളുത്തിയ സംഭവം: യുവാവ് അറസ്റ്റിൽ
കളമശ്ശേരി : പെട്രോള്‍ ഒഴിച്ച് എ.ടി.എമ്മിന് തീകൊളുത്തിയ സംഭവത്തില്‍ കോട്ടയം പൂഞ്ഞാര്‍ സ്വദേശി പിടിയില്‍. പനച്ചിപ്പാറ കല്ലാടിയില്‍ സുബിന് സുകുമാരനാണ് (31) പിടിയിലായത്. കവിളിലും മൂക്കിലും കൈക്കും പൊള്ളലേറ്റ ഇയാളെ എറണാകുളത്തുനിന്ന് പിടികൂടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 7.45ഓടെ കൊച്ചി സര്‍വകലാശാല ക്യാമ്പസിലെ എസ്.ബി.ഐ ശാഖയുടെ എ.ടി.എം കൗണ്ടറിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് കൗണ്ടറിനകത്തുനിന്ന് പുക ഉയരുന്നത് ക്യാമ്പസിലെ സെക്യൂരിറ്റി വിഭാഗത്തിെന്റ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ ജീവനക്കാരും ബാങ്ക് അധികൃതരും ചേര്‍ന്ന് തീയണക്കുകയായിരുന്നു.