ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി; ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കും: സര്‍ക്കാര്‍

  കൊച്ചി: സെപ്തംബര്‍ 27ന്റെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയാണ് തള്ളിയത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു. ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലിനോട് താൽപര്യമില്ലാത്തവര്‍ക്ക് ജോലി ചെയ്യാമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും സംബന്ധിച്ച…

Read More

പെട്രോൾ-ഡീസൽ വില ഇന്നും കൂടി; കേരളത്തിൽ പെട്രോൾ വില 110ലേക്ക്

ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും ഡീസലിന് 101 രൂപ 46 പൈസയുമാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ 10…

Read More

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ ; ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദശങ്ങളില്‍ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read More

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

പാലക്കാട് നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; 4 പേർക്ക് പരുക്ക്

പാലക്കാട് കൊടക്കാട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറിയാണ് അപകടം നടന്നത്. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് പരുക്കേറ്റത്. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന്…

Read More

ഇന്ത്യയെ വൻ സൈനിക ശക്തിയാക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പുതിയ കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖം മാറ്റുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്‌സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ്…

Read More

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

  തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു തമിഴ്‌നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കനിർമാണശാലയുടെ ഉടമയായകറുപ്പുസ്വാമി, ജീവനക്കാരായ ശെന്തിൽകുമാർ, കാശി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ കെട്ടിടം പൂർണമായി തകർന്നു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് വിരുദനഗറിൽ സ്‌ഫോടനമുണ്ടാകുന്നത്. ജനുവരി ഒന്നിന് മറ്റൊരു പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

Read More

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന; അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പരിശോധന പുരോഗമിക്കുകയാണ്. സമ്മേളനത്തിന് മുമ്പ് ഇരുസഭകളിലെയും മുഴുവന്‍ എംപിമാരെയും മന്ത്രിമാരെയും അടക്കം കൊവിഡിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക. മലയാളികള്‍ അടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം സര്‍ക്കാര്‍…

Read More

സ്വപ്നയുടെ മൊഴി പുറത്തായത് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നും: ഐബി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുപോയത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലില്‍ നിന്നാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം പുറത്തായത്. ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ സ്വപ്ന നൽകിയ മൊഴി മാത്രമാണ് പുറത്തായത്. മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍എസ്ദേവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐബി നല്‍കിയിരിക്കുന്നത്. എന്‍എസ് ദേവിന്റെ ആവശ്യപ്രകാരമാണ് ഇക്കാര്യത്തില്‍…

Read More

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു

കോട്ടയം: എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

Read More